Asianet News MalayalamAsianet News Malayalam

പിറന്നിട്ട് 60 ദിവസം, ആവശ്യക്കാര്‍ അരലക്ഷം, വിപണിയെ അമ്പരപ്പിച്ച് വെന്യു കുതിക്കുന്നു!

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി 2019 മെയ് 21നാണ് വെന്യു എന്ന കോംപാക്ട് എസ്‍യുവിയെ വിപണയിലെത്തിക്കുന്നത്. ഇപ്പോഴും അതിശയിപ്പിക്കുന്ന ബുക്കിംഗ് നേടി മുന്നേറുകയാണ് ഈ വാഹനം. 

Hyundai Venue bookings touch 50000 mark
Author
Mumbai, First Published Jul 31, 2019, 12:01 PM IST

Hyundai Venue bookings touch 50000 mark

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി 2019 മെയ് 21നാണ് വെന്യു എന്ന കോംപാക്ട് എസ്‍യുവിയെ വിപണയിലെത്തിക്കുന്നത്. ഇപ്പോഴും അതിശയിപ്പിക്കുന്ന ബുക്കിംഗ് നേടി മുന്നേറുകയാണ് ഈ വാഹനം. 

Hyundai Venue bookings touch 50000 mark

പുറത്തിറക്കി 60 ദിവസത്തിനുള്ളില്‍ 50,000 ബുക്കിംഗാണ് വെന്യു നേടിയത്. ഇതോടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉയര്‍ന്ന ബുക്കിംഗ് നേടുന്ന വാഹനമെന്ന നേട്ടവും വെന്യുവിന്‍റെ അക്കൗണ്ടിലായി.  ചുരുങ്ങിയ കാലയളവിനുള്ളില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന രണ്ടാമത്ത വാഹനം എന്ന നേട്ടം വെന്യു നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതുവരെ 18,000 വാഹനങ്ങള്‍ വിവിധ ഡീലര്‍ഷിപ്പുകളിലൂടെ ഉപയോക്താക്കള്‍ക്ക് കൈമാറിയതായാണ് കമ്പനി അധികൃതര്‍ പറയുന്നത്.

Hyundai Venue bookings touch 50000 mark

രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയായ വെന്യുവിനെ മെയ് 21നാണ് അവതരിപ്പിച്ചതെങ്കിലും ബുക്കിങ് ഏപ്രില്‍ മുതല്‍ കമ്പനി ആരംഭിച്ചിരുന്നു. ബ്ലൂ ലിങ്ക് കണക്ടഡ് സാങ്കേതിക വിദ്യയുള്ള മോഡലിനാണ് കൂടുതല്‍ ആവശ്യക്കാര്‍. മൊത്തം ബുക്കിംഗിന്റെ 55 ശതമാനവും ഈ മോഡലിനാണ്.  35 ശതമാനം ബുക്കിംഗാണ് ഡ്യുവല്‍ ക്ലച്ച് മോഡലിന്. കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വെന്യുവിന് മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. 

Hyundai Venue bookings touch 50000 mark

6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില. വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. 

Hyundai Venue bookings touch 50000 mark

118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്‌സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍.  മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍.

Hyundai Venue bookings touch 50000 mark

Follow Us:
Download App:
  • android
  • ios