Asianet News MalayalamAsianet News Malayalam

വെന്യുവിന് പുതിയ വേരിയന്‍റുകളുമായി ഹ്യുണ്ടായി

ഇന്ത്യയില്‍ വെന്യു ശ്രേണിയിൽ രണ്ടു പുതിയ പതിപ്പുകൾ കൂടി അവതരിപ്പിച്ച് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ

Hyundai Venue get new variants
Author
Mumbai, First Published Jul 10, 2021, 8:37 PM IST

ഇന്ത്യയില്‍ വെന്യു ശ്രേണിയിൽ രണ്ടു പുതിയ പതിപ്പുകൾ കൂടി അവതരിപ്പിച്ച് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ. പുതുതായി എസ്(ഒ), എസ്എക്‌സ്(ഒ) എക്‌സിക്യൂട്ടീവ് എന്നീ വേരിയന്റുകളാണ് വിപണിയില്‍ എത്തിച്ചത് എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യഥാക്രമം 6.90 ലക്ഷം രൂപ, 11.75 ലക്ഷം രൂപ എന്നിങ്ങനെയാണ് ഈ വേരിയന്‍റുകളുടെ ദില്ലി എക്‌സ് ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം മോഡലിന്‍റെ ചില വേരിയന്റുകള്‍ ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇനി എസ്(ഒ) വേരിയന്റില്‍ മാത്രമായിരിക്കും ഡീസല്‍ എന്‍ജിന്‍ ലഭിക്കുന്നത്. നേരത്തെ ഇ, എസ് എന്നീ എന്‍ട്രി ലെവല്‍ വേരിയന്റുകളില്‍ ഡീസല്‍ എന്‍ജിന്‍ നല്‍കിയിരുന്നു. ഹ്യുണ്ടായ് വെന്യൂ ഡീസല്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ ഏകദേശം 9.45 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. നേരത്തെ 8.38 ലക്ഷം രൂപയിലാണ് തുടങ്ങിയിരുന്നത്.

പെട്രോള്‍ ലൈനപ്പില്‍ പുതിയ എസ്(ഒ) വേരിയന്റ് മുതലാണ് ഇപ്പോള്‍ വെന്യൂ ടര്‍ബോ പെട്രോള്‍ ലഭിക്കുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഇ, എസ് വേരിയന്റുകള്‍ വാങ്ങാന്‍ കഴിയുന്നത്. മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച ഫുള്ളി ലോഡഡ് എസ്എക്‌സ്(ഒ) ടര്‍ബോ പെട്രോള്‍ വേരിയന്റ് ഇപ്പോള്‍ ഒഴിവാക്കി. ഫുള്ളി ലോഡഡ് വേരിയന്റില്‍ ഇനി 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ കൂട്ട് ഐഎംടി മാത്രമായിരിക്കും.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ എസ്(ഒ) വേരിയന്റ് ലഭിക്കും. എന്നാല്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും എസ്എക്‌സ്(ഒ) എക്‌സിക്യൂട്ടീവ് വേരിയന്റ് വാങ്ങാന്‍ കഴിയുന്നത്. 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുടെ ബേസ് വേരിയന്റാണ് ഇപ്പോള്‍ എസ്(ഒ) വേരിയന്റ്. എന്തെല്ലാം ഫീച്ചറുകളും ക്രീച്ചര്‍ കംഫര്‍ട്ടുകളും നല്‍കിയെന്ന് ഇപ്പോള്‍ വ്യക്തമല്ല. അലോയ് വീലുകള്‍ക്ക് പകരം പുതുതായി സ്റ്റീല്‍ വീലുകള്‍ നല്‍കി എസ്എക്‌സ് എന്ന മിഡ് സ്‌പെക് വേരിയന്റ് കൂടി പരിഷ്‌കരിച്ചു.

2019 മെയ് 21ന് ഇന്ത്യയിലെത്തിയ ഹ്യുണ്ടായി വെന്യു നിരത്തിലും വിപണിയിലും ജനപ്രിയമായി കുതിക്കുകയാണ്. ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ കണക്ടഡ് എസ്‍യുവിയായാണ് വെന്യു. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ 33 സുരക്ഷ ഫീച്ചറുകളും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുണ്ട് ഈ വാഹനത്തില്‍.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios