ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, വെന്യു എൻ-ലൈൻ കാറുകളുടെ വില വർദ്ധിപ്പിച്ചു. ഗ്രാൻഡ് i10 നിയോസ് സിഎൻജി വേരിയന്റുകൾക്കും, വെന്യു എൻ-ലൈൻ ഡ്യുവൽ ടോൺ മോഡലുകൾക്കുമാണ് വില കൂടിയത്.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ട് കാറുകളായ ഗ്രാൻഡ് i10 നിയോസ് , വെന്യു എൻ-ലൈൻ എന്നിവയുടെ വില ഹ്യുണ്ടായി വർദ്ധിപ്പിച്ചു . വെന്യു എൻ ലൈനിന് വേരിയന്റ് അടിസ്ഥാനത്തിൽ 7,000 രൂപയുടെ വർധനവാണ് ഉണ്ടായത്. പെട്രോൾ മോഡലുകളെ അപേക്ഷിച്ച് ഗ്രാൻഡ് i10 നിയോസ് സിഎൻജി വേരിയന്റുകൾക്ക് കുത്തനെ വർധനവുണ്ടായി. രണ്ട് മോഡലുകളുടെയും വേരിയന്റ് തിരിച്ചുള്ള വിലവർദ്ധനവ് എത്രയെന്ന് അറിയാം.
ഗ്രാൻഡ് ഐ 10 നിയോസ്
പുതിയ വിലനിർണ്ണയത്തോടെ, ഗ്രാൻഡ് i10 നിയോസ് എക്സ്-ഷോറൂം വില 5.98 ലക്ഷം രൂപ മുതൽ 8.62 ലക്ഷം രൂപ വരെയാണ്. സ്‌പോർട്‌സ് (O) വേരിയന്‍റിനെ കമ്പനി അടുത്തിടെ ചേർത്തിരുന്നു. എന്നാൽ വിലയിൽ വർദ്ധനവ് ലഭിച്ചിട്ടില്ല. ഏറ്റവും കൂടുതൽ വർദ്ധനവ് ലഭിച്ച വേരിയന്‍റ് 15,200 രൂപ വിലയുള്ള മാഗ്ന സിഎൻജിയാണ്.
വേരിയന്റും പുതിയ വിലയും
ഇറ - 5.98 ലക്ഷം രൂപ (മാനുവൽ)
മാഗ്ന- 6.84 ലക്ഷം രൂപ (മാനുവൽ), 7.48 ലക്ഷം രൂപ (AMT)
സ്‌പോർട്‌സ്- 7.42 ലക്ഷം രൂപ (മാനുവൽ), 7.99 ലക്ഷം രൂപ (എഎംടി)
സ്‌പോർട്‌സ് ഡ്യുവൽ ടോൺ - 7.66 ലക്ഷം രൂപ (മാനുവൽ)
മാഗ്ന സിഎൻജി- 7.83 ലക്ഷം രൂപ (മാനുവൽ)
സ്‌പോർട്‌സ് (ഒ)- 7.72 ലക്ഷം രൂപ (മാനുവൽ), 8.29 ലക്ഷം രൂപ (എഎംടി)
ആസ്റ്റ- 8.05 ലക്ഷം രൂപ (മാനുവൽ), 8.62 ലക്ഷം രൂപ (എഎംടി)
സ്‌പോർട്‌സ് സിഎൻജി- 8.29 ലക്ഷം രൂപ (മാനുവൽ)
ഹ്യുണ്ടായി വെന്യു എൻ-ലൈൻ
വെന്യു എൻ-ലൈനിലെ എല്ലാ വകഭേദങ്ങളിലും ഡ്യുവൽ-ടോൺ പെയിന്റ് ഓപ്ഷനിൽ 7,000 രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കാറിന്റെ എക്സ്-ഷോറൂം വില 12.15 ലക്ഷം രൂപ മുതൽ 13.97 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം).
വേരിയന്റും പുതിയ വിലയും
N6- 12.14 ലക്ഷം രൂപ (മാനുവൽ), 12.94 ലക്ഷം രൂപ (AMT)
N6 ഡ്യുവൽ ടോൺ- 12.29 ലക്ഷം രൂപ (മാനുവൽ), 13.09 ലക്ഷം രൂപ (AMT)
N8- 13.02 ലക്ഷം രൂപ (മാനുവൽ), 13.81 ലക്ഷം രൂപ (AMT)
N8 ഡ്യുവൽ ടോൺ- 13.17 ലക്ഷം രൂപ (മാനുവൽ), 13.96 ലക്ഷം രൂപ (AMT)

