Asianet News MalayalamAsianet News Malayalam

ഹ്യുണ്ടായ് വെന്യു എക്‌സിക്യൂട്ടീവ് ടർബോ എംടി വേരിയന്‍റ് എത്തി

പുതിയ ഹ്യുണ്ടായ് വെന്യു എക്‌സിക്യൂട്ടീവ് ടർബോ വേരിയൻ്റ് 16 ഇഞ്ച് ഡ്യുവൽ-ടോൺ വീലിലാണ് സഞ്ചരിക്കുന്നത്. ഡാർക്ക് ക്രോം ഫ്രണ്ട് റേഡിയേറ്റർ ഗ്രിൽ, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആൻ്റിന എന്നിവയുമായാണ് ഇത് വരുന്നത്.

Hyundai Venue turbo Executive MT launched in India
Author
First Published Mar 11, 2024, 11:07 PM IST

വെന്യു സബ്-4 മീറ്റർ എസ്‌യുവിയുടെ പുതിയ എക്‌സിക്യൂട്ടീവ് വേരിയൻ്റ് 10 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിൽ ഹ്യൂണ്ടായ് അവതരിപ്പിച്ചു. 6-സ്പീഡ് മാനുവൽ ഗിയർബോക്സുള്ള 1.0 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ വേരിയൻ്റ് ലഭ്യമാകൂ.

പുതിയ ഹ്യുണ്ടായ് വെന്യു എക്‌സിക്യൂട്ടീവ് ടർബോ വേരിയൻ്റ് 16 ഇഞ്ച് ഡ്യുവൽ-ടോൺ വീലിലാണ് സഞ്ചരിക്കുന്നത്. ഡാർക്ക് ക്രോം ഫ്രണ്ട് റേഡിയേറ്റർ ഗ്രിൽ, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആൻ്റിന എന്നിവയുമായാണ് ഇത് വരുന്നത്. 'എക്‌സിക്യൂട്ടീവ്' എന്ന ചിഹ്നം ടെയിൽഗേറ്റിൽ സ്ഥാപിച്ചിരിക്കുന്നു. ക്യാബിനിനുള്ളിൽ, എസ്‌യുവിക്ക് സ്റ്റോറേജുള്ള ഫ്രണ്ട് സെൻ്റർ ആംറെസ്റ്റ്, 2-സ്റ്റെപ്പ് റിയർ റിക്ലൈനിംഗ് സീറ്റ്, എല്ലാ യാത്രക്കാർക്കും ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ എന്നിവ ലഭിക്കുന്നു.

പുതിയ വെന്യു എക്‌സിക്യുട്ടീവ് വേരിയൻ്റിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനും വോയ്‌സ് റെക്കഗ്നിഷനും ഒപ്പം കളർ ടിഎഫ്‌ടി എംഐഡിയുള്ള ഡിജിറ്റൽ ക്ലസ്റ്ററും സജ്ജീകരിച്ചിരിക്കുന്നു. മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ വൈപ്പർ & വാഷർ എന്നിവയും എസ്‌യുവിക്ക് ലഭിക്കുന്നു. 

സുരക്ഷയ്ക്കായി, ഹ്യുണ്ടായ് വെന്യു എക്‌സിക്യൂട്ടീവ് ടർബോ വേരിയൻ്റിന് 6 എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറോടുകൂടിയ മൂന്ന്-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ESC, VSM, ഹിൽ-അസിസ്റ്റ് കൺട്രോൾ, IRVM, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ലഭിക്കുന്നു. ഐഡിൽ സ്റ്റോപ്പ് ആൻഡ് ഗോ (ISG) സവിശേഷതയുള്ള 120PS, 172Nm, 1.0-ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് വഴിയാണ് മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നത്.

വെന്യു എസ് (ഒ) ടർബോ വേരൻ്റിൽ ഹ്യൂണ്ടായ് പുതിയ സൗകര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഡ്രൈവർക്കും യാത്രക്കാർക്കുമായി ഈ വേരിയൻ്റിൽ ഇപ്പോൾ ഇലക്ട്രിക് സൺറൂഫും മാപ്പ് ലാമ്പുകളും ലഭ്യമാണ്. 6-സ്പീഡ് മാനുവൽ, 7DCT ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള 1.0L T-GDI എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. മാനുവൽ പതിപ്പിന് 10.75 ലക്ഷം രൂപയാണ് വില, ഓട്ടോമാറ്റിക് വേരിയൻ്റിന് 11.86 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 

Follow Us:
Download App:
  • android
  • ios