അന്താരാഷ്ട്ര അരങ്ങേറ്റത്തിന് പിന്നാലെ മോട്ടോർസൈക്കിള്‍ ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് വിപണിയിൽ നവീകരിച്ച 2022 TRK 502 മോട്ടോർസൈക്കിളിന്റെ ലോഞ്ച് ബെനെല്ലി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അരങ്ങേറ്റത്തിന് പിന്നാലെ മോട്ടോർസൈക്കിള്‍ ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ
ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം, പുതിയ TRK 505 മിഡ്-സൈസ് അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഭാരം കുറഞ്ഞ ബോഡിയോടെ അപ്‌ഡേറ്റ് ചെയ്‌തു. മൊത്തത്തിൽ 3.6 കിലോയുടെ അടുത്ത് കുറച്ചിട്ടുണ്ട്. ഇത് അവസാന റൈഡിംഗ് പ്രകടനത്തിലേക്ക് വരുമ്പോൾ നല്ല വ്യത്യാസം കൊണ്ടുവരാൻ സാധ്യതയുണ്ട്. സ്റ്റീൽ സ്വിംഗാർമിന് പകരം ഭാരം കുറഞ്ഞതും കൂടുതൽ കരുത്തുറ്റതുമായ അലുമിനിയം അലോയ് യൂണിറ്റ് ഉപയോഗിച്ച് ഈ ഭാരം ഗണ്യമായി കുറയ്ക്കാൻ കമ്പനിക്ക് കഴിഞ്ഞു.
അതിനുപുറമെ , മുൻ യൂണിറ്റിനേക്കാൾ പ്രീമിയം എന്ന് കരുതപ്പെടുന്ന ചെറുതായി പരിഷ്‍കരിച്ച സ്വിച്ച് ഗിയർ ഉപയോഗിച്ച് ബൈക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, ട്യൂബ്‌ലെസ് ടയറുകൾ ഘടിപ്പിക്കാൻ കഴിയുന്ന സ്‌പോക്ക് വീലുകളും വാഹനത്തില്‍ ഉണ്ട്. ഫുൾ കളർ TFT ഡാഷ് , ഹീറ്റഡ് ഗ്രിപ്പുകൾ, ടയർ പ്രഷർ സെൻസറുകൾ എന്നിവയുടെ ഉപയോഗം ബൈക്കിലെ മറ്റ് ചില പ്രധാന സവിശേഷതകളാണ് . പുതുതായി ചേർത്ത ഈ ബിറ്റുകളുടെ ഉപയോഗം മുൻ യൂണിറ്റിനെ അപേക്ഷിച്ച് ബൈക്കിനെ കൂടുതൽ ആധുനികമാക്കുന്നു.
Hero Vida : ഹീറോ മോട്ടോകോർപ്പ് വിഡ ഇലക്ട്രിക് ബ്രാൻഡ് പ്രഖ്യാപിച്ചു
ഈ മാറ്റങ്ങൾ മാറ്റിനിർത്തിയാൽ, നിലവിലെ മോഡല്‍ അതേപടി തുടരുന്നു. എഞ്ചിൻ, പ്ലാറ്റ്‌ഫോം, ബാക്കിയുള്ള സൈക്കിൾ ഭാഗങ്ങൾ അതേപടി കമ്പനി മുന്നോട്ടുകൊണ്ടുപോകുന്നു. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ യൂണിറ്റുമായി ജോടിയാക്കിയ അതേ 502 സിസി ഇരട്ട സിലിണ്ടർ എഞ്ചിൻ തന്നെയാണ് ബൈക്കിന്റെ ഹൃദയം.
അധികം വൈകാതെ തന്നെ ഈ ബൈക്ക് ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. നിലവിലുള്ള 5.79 ലക്ഷം എക്‌സ്‌ഷോറൂം വിലയേക്കാൾ വളരെ ഉയർന്ന വിലയില്‍ ആയിരക്കും ഈ മോഡല്‍ എത്തുന്നത്.
ബിഎസ് 6 ബെനലി ടിആർകെ 502 വിപണിയില്‍
ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനലി പുതിയ ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ TRK 502 അഡ്വഞ്ചർ ബൈക്ക് വിപണിയില്‍ എത്തിച്ചു. പുത്തന്‍ ബിഎസ്6 ബെനെല്ലി TRK 502-യ്ക്ക് 4.80 ലക്ഷം ആണ് എക്‌സ്-ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മെറ്റാലിക് ഡാർക്ക് ഗ്രേ, പ്യൂർ വൈറ്റ്, ബെനെല്ലി റെഡ് എന്നിങ്ങനെ 3 നിറങ്ങളിൽ ലഭ്യമാണ്. 8,500 ആർപിഎമ്മിൽ 47.5 എച്ച്പി പവറും, 6,000 ആർപിഎമ്മിൽ 46 എൻഎം ടോർക്കുമേകുന്ന 499.6 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ ആണ് ബെനെല്ലി TRK 502യുടെ ഹൃദയം. ബെനെല്ലിയുടെ ബിഎസ്6 ശ്രേണിയിലെ രണ്ടാമത്തെ ബൈക്ക് ആണ് പുത്തൻ TRK 502.
ബജാജ് ചേതക് സ്‌കൂട്ടറില്‍ രാജ്യം ചുററി ഒരമ്മയും മകനും, ഇനി ലക്ഷ്യം പ്രധാനമന്ത്രിയെ കാണല്‍!
ബിഎസ്6 ബെനെല്ലി TRK 502-യുടെ ഒരു പ്രധാന ആകർഷണം പരിഷ്ക്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ്. ബിഎസ്4 പതിപ്പിലെ കറുപ്പ് നിറത്തിലുള്ള ഫ്രണ്ട് മഡ്‌ഗാർഡിന് ഇപ്പോൾ ബോഡി-കളർ ഫിനീഷാണ്. ഡിജി-അനലോഗ് യൂണിറ്റായി തന്നെ നൽകിയെങ്കിലും അനലോഗ് ടാക്കോമീറ്ററും ചെറിയ ഡിജിറ്റൽ ഡിസ്പ്ലേയ്ക്കും ബാക് ലൈറ്റ് ചേർത്തിട്ടുണ്ട്. പുതിയ സ്വിച്ച് ഗിയറുകൾക്കും ബാക് ലൈറ്റുകൾ നൽകുകയും അവ പ്രീമിയം ലുക്കിലുമാണ്. വലിപ്പം കൂടിയ മിറർ, വ്യത്യസ്തമായ ഡിസൈനിലുള്ള നക്കിൾ ഗാർഡ് എന്നിവയാണ് മറ്റുള്ള ഫീച്ചറുകൾ.
പ്യൂർ വൈറ്റ്, ബെനെല്ലി റെഡ് നിറങ്ങൾക്കായി 10,000 രൂപ അധികമായി നൽകണമെന്നാണ് റിപ്പോർട്ടുകള്‍. എന്നാൽ, കഴിഞ്ഞ വർഷം വരെ വിപണിയിൽ എത്തിയ ബിഎസ്4 ബെനെല്ലി TRK 502 പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ പുത്തൻ മോഡലിന് 30,000 രൂപ കുറവാണ്. നിലവിലുള്ള വില ഇൻട്രൊഡക്ടറി വിലയാണെന്നും വൈകാതെ വില വർദ്ധിക്കും എന്നും ബെനെല്ലി ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.കാവസാക്കി വേർസിസ് 650 (6.79 ലക്ഷം) സുസുക്കി വി-സ്‌ട്രോം 650 XT (8.84 ലക്ഷം) എന്നിവയാണ് ബിഎസ്6 ബെനെല്ലി TRK 502-യുടെ എതിരാളികൾ.
ജനം ഇരച്ചെത്തി, പുനഃരാരംഭിച്ച ബുക്കിംഗ് മണിക്കൂറുകള്‍ക്കകം വീണ്ടും നിര്‍ത്തി ബജാജ്!
