പ്രാദേശികമായി അസംബ്ലിള്‍ ചെയ്യുന്നതിനാല്‍ വാഹനത്തെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാകുന്നതാക്കി മാറ്റും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം 63.94 ലക്ഷം രൂപ ഇന്ത്യ എക്‌സ് ഷോറൂം വില നിശ്ചയിച്ചാണ് ജീപ്പ് റാംഗ്ലര്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതോടെ 5 സീറ്റര്‍ മോഡലിന്റെ വില ശ്രദ്ധേയമായി കുറയും.
അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ഇന്ത്യന്‍ നിര്‍മ്മിത റാംഗ്ലര്‍ മാര്‍ച്ച് 15 -ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ആഭ്യന്തര ഉല്‍പാദന നിരയില്‍ നിന്ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ ജീപ്പ് എസ്‍യുവിയാണ് റാംഗ്ലര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. CBU റൂട്ട് വഴി 2019 -ല്‍ റാംഗ്ലര്‍ നേരത്തെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. അന്നത്തെ ഉയര്‍ന്ന വില മോഡലിന്റെ വില്‍പ്പനയ്‌ക്ക് തടസമായിരുന്നു.
ഇതിനെ മറികടക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. ഇപ്പോള്‍ പ്രാദേശികമായി അസംബ്ലിള്‍ ചെയ്യുന്നതിനാല്‍ വാഹനത്തെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാകുന്നതാക്കി മാറ്റും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം 63.94 ലക്ഷം രൂപ ഇന്ത്യ എക്‌സ് ഷോറൂം വില നിശ്ചയിച്ചാണ് ജീപ്പ് റാംഗ്ലര്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതോടെ 5 സീറ്റര്‍ മോഡലിന്റെ വില ശ്രദ്ധേയമായി കുറയും.
ഫ്രണ്ട് ഗ്രില്ലിന്റെ ഇരുവശത്തുമുള്ള വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ലംബ സ്ലാറ്റുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, നീണ്ടുനില്‍ക്കുന്ന ഫ്രണ്ട് ഫെന്‍ഡറുകളില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഡിആര്‍എല്‍ എന്നിവയും ബോഡി ഫ്രെയിമില്‍ നിന്ന് പൂര്‍ണ്ണമായും നീക്കംചെയ്യാന്‍ കഴിയുന്ന ഡോറുകളും റാംഗ്ലറിന്റെ പ്രത്യേകതകളാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 8.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7.0 ഇഞ്ച് TFT ഡ്രൈവര്‍ ഡിസ്പ്ലേ, ലെതര്‍ ഇന്റീരിയര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിമോര്‍ട്ട് കീ ആക്സസ്സ് എന്നിവയാണ് വാഹനത്തിലെ മറ്റു പ്രധാന സവിശേഷതകള്‍.
ഉയര്‍ന്ന കരുത്തേകുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ഉപയോഗിക്കുന്നത്. പൂര്‍ണമായും പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിക്കും. 4 വീല്‍ ഡ്രൈവ് സംവിധാനം തീര്‍ച്ചയായും നല്‍കും. എസ്‌യുവിയിലെ ഡിഫ്രെന്‍ഷ്യല്‍ ലോക്കുകള്‍ സെന്റര്‍ കണ്‍സോളിലെ ഇലക്ട്രോണിക് സ്വിച്ച് വഴി ആക്റ്റിവേറ്റ് ചെയ്യാം. സ്വേ ബാറുകള്‍ ഡിസ്‌കണക്റ്റ് ചെയ്യുന്നതിന് ബട്ടണ്‍ ഉണ്ടായിരിക്കും.രാജ്യത്തുടനീളമുള്ള 26 ജീപ്പ് ഡീലര്‍ഷിപ്പുകളും പുത്തന്‍ റാംഗ്ലറിനായി ബുക്കിംഗ് ആരംഭിച്ചതായും കൃത്യമായ വിലകളും സവിശേഷതകളും വരും മാസത്തില്‍ കമ്പനി പുറത്തുവിടും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തെ ഏറ്റവും അംഗീകൃത എസ്‍യുവിയെ തങ്ങളുടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആക്സസ് ചെയ്യാനും, അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിലും തങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് ജീപ്പ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പാര്‍ത്ത ദത്ത പറഞ്ഞു. കമ്പനി ഇന്ത്യയില്‍ വിപണിയില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്ന നാല് പ്രാദേശിക ഉല്‍പന്നങ്ങളില്‍ രണ്ടാമത്തേതാണ് പുത്തന്‍ റാഗ്ലര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
