ഇന്ത്യയിലെ ആദ്യ പറക്കുന്ന ടാക്സി 'ശൂന്യ' വരുന്നു; 6 പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാം, 680 കിലോ​ ഭാരം വഹിക്കും

2028 ഓടെ ബാം​ഗ്ലൂരിൽ ഇലക്ട്രിക് ഫ്ലയിംഗ് ടാക്സികൾ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. മുംബൈ, ഡൽഹി, പൂനെ തുടങ്ങിയ ന​ഗരങ്ങളിലേക്കും പിന്നീട് ഇത് വ്യാപിപ്പിക്കും.

Indias first flying taxi shunya is coming 6 people can travel together and carry 680 kg weight

ദില്ലി: രാജ്യത്തിന്റെ ആദ്യത്തെ പറക്കുന്ന ടാക്സിയായ 'ശൂന്യ' അവതരിപ്പിച്ചു.  'ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025' ലാണ് ശൂന്യ ആദ്യമായി പ്രദർശിപ്പിച്ചത്. പ്രശസ്ത മാന്യുഫാക്ചറിം​ഗ് സ്ഥാപനമായ സോന സ്പീഡും ബാം​ഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർള ഏവിയേഷനും സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യയിലെ ഏറ്റവും നൂതനമായ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) വിമാനങ്ങൾ വികസിപ്പിക്കുന്നതിൽ മുൻനിരയിലാണ് സർള ഏവിയേഷൻ. 

2028 ഓടെ ബാം​ഗ്ലൂരിൽ ഇലക്ട്രിക് ഫ്ലയിംഗ് ടാക്സികൾ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. മുംബൈ, ഡൽഹി, പൂനെ തുടങ്ങിയ ന​ഗരങ്ങളിലേക്കും പിന്നീട് ഇത് വ്യാപിപ്പിക്കും. 6 യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യാവുന്ന തരത്തിലാണ് ശൂന്യ ഡിസൈൻ ചെയ്തിരിക്കുന്നത്. പരമാവധി 680 കിലോ​ഗ്രാം ഭാരം വരെ വഹിക്കാനാകും. 

കേന്ദ്ര മന്ത്രി എച്ച്‌ഡി കുമാരസ്വാമി ഉൾപ്പെടെ രാഷ്ട്രീയ- വ്യവസായിക രംഗത്തുള്ളവർ എക്‌സ്‌പോയിൽ സർള ഏവിയേഷൻ ബൂത്ത് സന്ദർശിച്ചു. ഫ്ലൈയിംഗ് ടാക്‌സി എന്ന ആശയത്തോട് അതീവ താൽപര്യമുള്ള സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. ഇത് രാജ്യത്തെ ​ഗതാ​ഗത മേഖലയിലെ മികച്ച മുന്നേറ്റമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഐഎസ്ആർഒയുടെ നിരവധി ബഹിരാകാശ ദൗത്യങ്ങളിൽ പങ്കുചേർന്നതിന് പ്രശസ്തമായ സ്ഥാപനമാണ് സോന സ്പീഡ്.  എയ്‌റോസ്‌പേസ് നവീകരണത്തിൻ്റെ കേന്ദ്രമായ സോന സ്പീഡിൻ്റെ പരിണാമത്തിലെ സുപ്രധാന ചുവടുവയ്പാണ് ഈ പങ്കാളിത്തമെന്ന് സോന സ്പീഡിൻ്റെ സിഇഒ ചോക്കോ വള്ളിയപ്പ പ്രതികരിച്ചു. നഗര ഗതാഗതത്തിന് കൂടുതൽ കാര്യക്ഷമമായ, വേ​ഗതയേറിയ ഭാവിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അമ്പമ്പോ..! ഒരു കിമീ ഓടാൻ വെറും 80 പൈസ മതി; വിലയോ വെറും 3.25 ലക്ഷം മാത്രം, ഇതാ രാജ്യത്തെ ആദ്യത്തെ സോളാർ കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios