Asianet News MalayalamAsianet News Malayalam

താഴെ കൊക്ക, സൈഡില്‍ പെട്രോള്‍ ടാങ്കര്‍; 'ഒരു നിമിഷത്തില്‍ വന്‍ ദുരന്തം'; നടുക്കുന്ന ദൃശ്യങ്ങള്‍

അപകടമുണ്ടായപ്പോള്‍ ഏതിര്‍വശത്തൂടെ പെട്രോള്‍ നിറച്ച രണ്ട് ട്രക്കുകള്‍ വരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു നിമിഷത്തിന്‍റെ വ്യത്യാസത്തിലാണ് വലിയ അപകടം ഒഴിവായതെന്ന് സാരം. മാത്രമല്ല ഡിവൈഡര്‍ തകര്‍ന്ന് ബസ് താഴേക്ക് പോയിരുന്നെങ്കിലും വന്‍ ദുരന്തമാകുമായിരുന്നു

Indonesian tourist bus accident video
Author
Jakarta, First Published Jun 23, 2019, 8:13 PM IST

ജക്കാര്‍ത്ത: അമിത വേഗതയിലുള്ള വാഹനമോടിക്കല്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്ന് എത്രത്തോളം ബോധവത്കരണം നടത്തിയാലും പലരും ഇത് മുഖവിലയ്ക്കെടുക്കാറില്ല. വലിയ വാഹനങ്ങള്‍ പലപ്പോഴും അപകടത്തിലാകുന്നത് വേഗത വര്‍ധിക്കുമ്പോഴാണ്. വളവുകളിലാണ് അമിത വേഗതയിലെ പറക്കലെങ്കില്‍ അത്യാപത്ത് ഉറപ്പാണ്. അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ വൈറലാകുന്നത്.

ഇന്തൊനേഷ്യയിലെ വെസ്റ്റ് സുമേത്രയിലെ പഡാംഗ് സിറ്റിയിലായിരുന്നു അപകടം നടന്നത്. വളവില്‍ അമിതവേഗതയില്‍ പാഞ്ഞ ടൂറിസ്റ്റ് ബസാണ് അപടകത്തില്‍പെട്ടത്. ബസിനകത്ത് ഇറങ്ങാന്‍ നിന്ന യാത്രക്കാരനെയടക്കം പറപറപ്പിച്ച ബസ് ഡിവൈഡറിലും തട്ടി റോഡ് ക്രോസ് ചെയ്ത് സൈഡില്‍ ഇടിച്ചാണ് നിന്നത്.

അപകടമുണ്ടായപ്പോള്‍ ഏതിര്‍വശത്തൂടെ പെട്രോള്‍ നിറച്ച രണ്ട് ട്രക്കുകള്‍ വരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു നിമിഷത്തിന്‍റെ വ്യത്യാസത്തിലാണ് വലിയ അപകടം ഒഴിവായതെന്ന് സാരം. മാത്രമല്ല ഡിവൈഡര്‍ തകര്‍ന്ന് ബസ് താഴേക്ക് പോയിരുന്നെങ്കിലും വന്‍ ദുരന്തമാകുമായിരുന്നു. അപകടങ്ങള്‍ അനാവശ്യമായി ക്ഷണിച്ചുവരുത്തരുതെന്ന കുറിപ്പോടെ നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.

 

Follow Us:
Download App:
  • android
  • ios