Asianet News MalayalamAsianet News Malayalam

വില കൂട്ടി പുതിയ വി ക്രോസുമായി ഇസുസു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസുവിന്‍റെ പിക് അപ് ട്രക്കായ ഡി മാക്‌സ് വി ക്രോസിന്‍റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി

Isuzu D Max V Cross automatic launched
Author
Mumbai, First Published Aug 25, 2019, 2:29 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസുവിന്‍റെ പിക് അപ് ട്രക്കായ ഡി മാക്‌സ് വി ക്രോസിന്‍റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. 19.99 ലക്ഷം രൂപയാണ് ഡീസല്‍ എന്‍ജിന്‍ ഓട്ടമാറ്റിക് ട്രാന്‍സ്‍മിഷന്‍ സഹിതമെത്തുന്ന വാഹനത്തിന്റെ ദില്ലി ഷോറൂം വില. പഴയ പതിപ്പിനെ അപേക്ഷിച്ച് മൂന്നു ലക്ഷത്തോളം രൂപ കൂടുതലാണിത്.

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് നാല് (ബിഎസ്- 4) നിലവാരമാണു വാഹനത്തിന്‍റെ സെഡ് പ്രസ്റ്റീജ് പതിപ്പിലെ  പുതിയ 1.9 ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ളത്.   ആറു സ്‍പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. സെഡ് പ്രസ്റ്റീജിലെ 1.9 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 150 ബിഎച്ച്‍പിയോളം കരുത്തും 350 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കാനാവും. 

പുത്തന്‍ എന്‍ജിനും ട്രാന്‍സ്‍മിഷനും പുറമെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളുമുണ്ട് വാഹനത്തില്‍. ആറ് എയര്‍ബാഗും ബ്രേക്ക് ഓവര്‍റൈഡ് സംവിധാനവും അകത്തളത്തില്‍ ബ്രൗണും കറുപ്പും ചേരുന്ന ഇരട്ട വര്‍ണ സങ്കലനത്തിനൊപ്പം പെര്‍ഫൊറേറ്റഡ് ലതര്‍ അപ്‌ഹോള്‍സ്ട്രിയുമുണ്ട്.  രണ്ടാംനിര സീറ്റില്‍ യു.എസ്.ബി ചാര്‍ജിങ് പോര്‍ട്ട്, കാബിനില്‍ പിയാനൊ ബ്ലാക്ക് അക്‌സന്റ്, യു.എസ്.ബി ഇന്‍പുട്ട്, ഡി.വി.ഡി, ഓക്‌സിലറി, ബ്ലൂടൂത്ത് കണക്ടിവിറ്റി സഹിതം ഏഴ് ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സറൗണ്ട് സ്‍പീക്കര്‍ എന്നിവയും പുതിയ ഡി മാക്‌സ് വി ക്രോസിലുണ്ട്.

Follow Us:
Download App:
  • android
  • ios