രാജ്യത്തെ ആദ്യ മൾട്ടി ബ്രാൻഡ് സേവന സൗകര്യം ആരംഭിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസൂസു. 

രാജ്യത്തെ ആദ്യ മൾട്ടി ബ്രാൻഡ് സേവന സൗകര്യം ആരംഭിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസൂസു. ടോർക്ക് ഇസൂസു അഹമ്മദാബാദാണ് മറ്റ് ബ്രാൻഡുകൾക്കും സേവനങ്ങൾ നൽകുന്ന ആദ്യത്തെ ഇസൂസു ഡീലർഷിപ്പായി മാറുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടിവിഎസ് ഓട്ടോമൊബൈൽ സൊല്യൂഷനുമായി സഹകരിച്ചാണ് ഇസുസു രാജ്യത്തെ ആദ്യത്തെ മൾട്ടി ബ്രാൻഡ് സേവന സൗകര്യം ഉദ്ഘാടനം ചെയ്‍തത്. വ്യവസായ പങ്കാളിത്തമുള്ള ഒരു തന്ത്രപരമായ ഇടപാടായാണ് ഈ പങ്കാളിത്തം വരുന്നത്.

ഇതനുസരിച്ച് പുതിയ സംയോജിത സേവന ദാതാവ് ഈ വർക്ക്ഷോപ്പ് പരിസരത്ത് മൾട്ടി ബ്രാൻഡ് മോട്ടോർ വാഹനങ്ങളുടെ ജനറൽ സർവ്വീസും, ബോഡി, ആക്സിഡന്റ് അറ്റകുറ്റപ്പണികളും ഉൾപ്പെടെയുള്ള സേവനങ്ങൾ നിറവേറ്റും. എങ്കിലും ഈ വർക്ക്ഷോപ്പിന്റെ പ്രധാന ഭാഗം ഇസൂസു കാർ ഉടമകൾക്ക് മാത്രമായി സേവനങ്ങൾ വാഗ്‍ദാനം ചെയ്യുന്നത് തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.