Asianet News MalayalamAsianet News Malayalam

പെട്രോള്‍ വേണ്ട, ഡീസലും; ആദ്യമോഡലുമായി ഈ കമ്പനിയും ഇന്ത്യയില്‍

നിരത്തിലിറക്കുന്നതിന് മുന്നോടിയായുള്ള പരിശോധനക്കും  വിലയിരുത്തലിനുമായി വാഹനത്തിന്‍റെ ആദ്യ യൂണിറ്റ് മുംബൈയില്‍

Jaguar all electric SUV I-Pace reaches India for testing and validation
Author
Mumbai, First Published Jan 8, 2021, 9:17 AM IST

മുംബൈ : ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിൽ ജ്വാഗറിൻറെ ആദ്യ സംരംഭമായ ഐ പേസ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. നിരത്തിലിറക്കുന്നതിന് മുന്നോടിയായുള്ള പരിശോധനക്കും വിലയിരുത്തലിനുമായി ഇലക്ട്രിക് എസ് യു വിയുടെ ആദ്യ യൂണിറ്റ് മുംബൈക്ക് സമീപം ജെഎൻപിടിയിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ത്രസിപ്പിക്കുന്ന ഫിറൻസെ റെഡ് നിറത്തിലുള്ള എച്ച്എസ്ഇ വേരിയന്റാണ് ഇന്ത്യയിലെത്തിയിരിക്കുന്ന ഐ പേസ്. 90കെഡബ്ല്യുഎച്ച് ലിഥിയം ബാറ്ററി, 294 കെഡബ്ല്യൂ പവർ, 696 എൻഎം ടോർക്ക്, 4.8 സെക്കൻറ് കൊണ്ട് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിലേക്ക് മാറാനുള്ള ശേഷി എന്നിവ സവിശേഷതകളാണ്.   .

ഐ പേസ് ആദ്യമായി നിരത്തിലിറക്കിയതിന് ശേഷം 80  ഗ്ലോബൽ അവാർഡുകളും വിവിധ അംഗീകാരങ്ങളും നേടാനായിട്ടുണ്ട്. വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് കാർ ഡിസൈൻ ഓഫ് ദ ഇയർ, വേൾഡ് ഗ്രീൻ കാർഡ് 2019 എന്നീ അംഗീകാരങ്ങൾ അഭിമാനകരമായ ചില നേട്ടങ്ങളാണ്.  കഴിഞ്ഞ 15 വർഷത്തെ വേൾഡ് കാർ ടൈറ്റിൽ ചരിത്രത്തിൽ മൂന്ന് വിഭാഗത്തിലും ഒരേ സമയത്ത് അവാർഡ് ലഭിക്കുന്ന ആദ്യ കാറും ഐ പേസ് ആണ്.  ഇലക്ട്രിക് ആഡംബര എസ് യു വി കളിൽ ഏറ്റവും മികച്ചത് ഐ പേസ് ആണെന്നത് ഈ നേട്ടങ്ങൾ സാക്ഷ്യപ്പെടുന്നതാണ്.

ഇന്ത്യയിലെത്തിയിട്ടുള്ള ആദ്യ ജാഗ്വർ ഐ പേസിൻറെ ചിത്രം നിങ്ങളുമായി പങ്ക് വെയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജാഗ്വർ ലാൻറ് റോവർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡൻറുമായ രോഹിത് സൂരി വ്യക്തമാക്കി. 'ഐ പേസ്'  ജാഗ്വറിന്റെ ഇന്ത്യയിലെ വളർച്ചയിൽ നാഴികകല്ലായി മാറമെന്നും കമ്പനിയുടെ ഇലക്ട്രിഫൈഡ് ഫ്യൂച്ചറിലേക്കുള്ള മാറ്റമായിരിക്കുമിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios