Asianet News MalayalamAsianet News Malayalam

എഫ്-ടൈപ്പ് ആര്‍-ഡൈനാമിക് ബ്ലാക്കുമായി ജാഗ്വാ൪ ലാ൯ഡ് റോവര്‍

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ  ജാഗ്വാ൪ ലാ൯ഡ് റോവറിന്‍റെ എഫ് ടൈപ്പിന്‍റെ പുതിയ പതിപ്പ് വരുന്നു. 

Jaguar F Pace R Dynamic Black Launch
Author
Mumbai, First Published Sep 13, 2021, 8:40 PM IST

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ  ജാഗ്വാ൪ ലാ൯ഡ് റോവറിന്‍റെ എഫ് ടൈപ്പിന്‍റെ പുതിയ പതിപ്പ് വരുന്നു. 'എഫ്-ടൈപ്പ് ആര്‍-ഡൈനാമിക് ബ്ലാക്ക്' എന്ന് പേരിട്ടിട്ടുള്ള വാഹനം യൂറോപ്യന്‍ വിപണിയിലേക്കാണ് ആദ്യം എത്തുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

കറുപ്പിന്റെ അംശങ്ങളാണ് ഇതില്‍ കൂടുതല്‍. ഇരുപത് ഇഞ്ച് ട്വിന്‍ ഫൈവ് സ്പോക് അലോയ് വീലുകള്‍, ഗ്രില്ല്, ജനലുകള്‍, മുന്നിലെ സ്‌പോയ്ലര്‍, മുന്നിലെ സ്പ്ലിറ്റര്‍ എന്നിങ്ങനെയുള്ളയിടത്തെല്ലാം കറുപ്പ് പൂശിയിട്ടുണ്ട്. സന്റോറിനി ബ്ലാക്ക്, ഈഗര്‍ ഗ്രേ, ഫ്രിന്‍സെ റെഡ് എന്നിങ്ങനെ മൂന്നുനിറങ്ങളിലാണ് വാഹനം എത്തുന്നത്. 

ഉള്ളില്‍ പന്ത്രണ്ട് രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകള്‍. ഇവയുടെ നിറത്തിലും പ്രത്യേകതയുണ്ട്. കടുംചുവപ്പു നിറമുള്ള തുന്നലുകളാണ് സീറ്റുകളില്‍. ഇതേ നിറംതന്നെ ഡോര്‍ ട്രിമ്മുകളിലും നല്‍കിയിരിക്കുന്നു.

12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പത്തിഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്റ്മെന്റ് സിസ്റ്റവുമുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിന് കൂട്ടാവുന്നത്. ഓള്‍ വീല്‍ ഡ്രൈവ് തന്നെയാണ് ഇതില്‍ വരുന്നത്. 

രണ്ട് ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് വാഹനത്തിന്‍റെ ഹൃദയം. 300 എച്ച്.പി. കരുത്ത് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. അഞ്ചു ലിറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് പെട്രോള്‍ വി. എട്ട് എന്‍ജിനാകട്ടെ 450 എച്ച്‍പി കരുത്ത് സൃഷ്‍ടിക്കും. ഇത് രണ്ടും റിയല്‍വീല്‍ ഡ്രൈവുകളാണ്. അതുക്കും മുകളിലാണ് ഓള്‍ വീല്‍ ഡ്രൈവില്‍ വരുന്ന അഞ്ചു ലിറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് പെട്രോള്‍ വി. എട്ട് എന്‍ജിന്‍. ഇത് 575 എച്ച്.പി. കരുത്താണ് നല്‍കുന്നത്. ഏകദേശം 1.36 കോടി രൂപയാണ് എഫ്-ടൈപ്പ് ആര്‍ ഡൈനാമിക് ബ്ലാക്കിന് വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios