ആദ്യത്തെ ഓള്‍-ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വാര്‍ ഐ-പേസ് 2021 മാര്‍ച്ച് 9 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍.

ആദ്യത്തെ ഓള്‍-ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വാര്‍ ഐ-പേസ് 2021 മാര്‍ച്ച് 9 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. വാര്‍ത്താക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. 

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ ഡിജിറ്റല്‍ ലോഞ്ചിനോടുള്ള അതിശയകരമായ പ്രതികരണത്തിന് ശേഷം, ജാഗ്വാര്‍ ഐ-പേസ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിന് മറ്റൊരു ഡിജിറ്റല്‍ അനുഭവം ഒരുക്കുന്നതില്‍ ആവേശമുണ്ടെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു. സുസ്ഥിര വ്യവസ്ഥയുടെ വീക്ഷണകോണില്‍ നിന്ന് പ്രായോഗികമായി രൂപകല്‍പ്പന ചെയ്തതും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതും, കാര്യക്ഷമമായ ചലനാത്മകതയെ പിന്തുണയ്ക്കുന്നതുമായ ഇലക്ട്രിക് വാഹനങ്ങള്‍ അഭിമുഖീകരിക്കുന്ന ഭാവിയിലെ നഗര മെട്രോപോളിസിലേക്ക് ആകര്‍ഷകമായ ഈ ഡിജിറ്റല്‍ ഇവന്റ് എത്തിനോക്കും. അദ്വിതീയവും അത്യന്താധുനികവും പാരിസ്ഥിതികമായി രൂപകല്‍പ്പന ചെയ്തതുമായ ലോഞ്ച് ഇവന്റിലൂടെ വാഗ്ദാനം ചെയ്യുന്ന വെര്‍ച്വല്‍ അനുഭവം മാധ്യമ പ്രവര്‍ത്തകരും ഞങ്ങളുടെ ബഹുമാനപ്പെട്ട ഉപഭോക്താക്കളും ബ്രാന്‍ഡിന്റെ ആരാധകരും നന്നായി ആസ്വദിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

2019 ലെ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍ തുടങ്ങി ഒരേസമയം മൂന്ന് ലോക കാര്‍ കിരീടങ്ങളും നേടുന്ന ആദ്യ കാറായ ഐ-പേസ് എന്നിങ്ങനെ തുടക്കം മുതല്‍ ഐ-പേസ് 80 ലധികം ആഗോള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.