Asianet News MalayalamAsianet News Malayalam

ജാഗ്വാർ ഐ - പേസ് ഇന്ത്യയിലേക്ക്

വാഹനങ്ങളുടെ ഇലക്ട്രിഫിക്കേഷൻ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ജാഗ്വാർ ലാൻറ് റോവറിന് ഐ- പേസ് ഇന്ത്യയിൽ തുടക്കമിടുന്നത് നാഴികകല്ലാവുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Jaguar I-PACE India Launch
Author
Mumbai, First Published Mar 24, 2021, 3:40 PM IST

മുംബൈ: ജാഗ്വാർ ലാൻറ്  റോവർ ഇന്ത്യൻ വിപണിയിലിറക്കുന്ന ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനമാണ്  ജാഗ്വാർ ഐ - പേസ്. വാഹനങ്ങളുടെ ഇലക്ട്രിഫിക്കേഷൻ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ജാഗ്വാർ ലാൻറ് റോവറിന് ഐ- പേസ് ഇന്ത്യയിൽ തുടക്കമിടുന്നത്  നാഴികകല്ലാവുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവവും ആഡംബരത്വവും , വേഗതയും നൽകുന്നതാണ് ജാഗ്വാർ ഐ പേസ്. 90കെഡബ്ലിയുഎച്ച് ലിഥിയം-അയേൺ ബാറ്ററിയാണ്  വാഹനത്തിന് കരുത്ത് നൽകുന്നത്. ബാറ്ററി 294 കെഡബ്ലിയു പവറും 696എൻഎം ടോർക്കും ഉത്പാദിപ്പിക്കും. കൂടാതെ 4.8 സെക്കൻറിനുള്ളിൽ ഐ -പേസിൻറെ ത്വരണം പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്ററായി ഉയർത്താൻ പര്യാപ്തമാണിത്.    

 നവീനമായ പിവി പ്രോ ഇൻഫോടെയ്മെൻറ് സംവിധാനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ജാഗ്വാർ വാഹനമാണ് ഐ- പേസ്. ഇത് ഡ്രൈവർക്ക് പരമാവധി സുരക്ഷയും  സഹായവും  നൽകുകയും ചെയ്യുന്ന വിധം ഡിജിറ്റൽ ടെക്നോളജികൾ ഉൾക്കൊള്ളിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.  ചുറ്റും ത്രീഡി ക്യാമറയുള്ളതിനാൽ 360 ഡിഗ്രി ചുറ്റുപാടും ഡിജിറ്റൽ പ്ലാൻ വ്യൂ അറിയാൻ സാധിക്കുന്നു.  ക്ലിയർ സൈറ്റ്  റിയർ വ്യൂ മിറർ കാഴ്ച്ചയും സൗകര്യവും വർധിപ്പിക്കുന്നു. സോഫ്റ്റ് വെയർ ഓവർ ദ എർ സാങ്കേതിക വിദ്യ അടങ്ങുന്നതാണ്. ഇൻഫോടയ്മെൻറ്, ബാറ്ററി മാനേജ്മെൻറ്,  ചാർജിങ് തുടങ്ങിയവ റിമോട്ലി അപ് ഡേറ്റ് ചെയ്യാൻ സോഫ്റ്റ് വെയർ ഓവർ ദി എയർ സംവിധാനം സഹായിക്കുന്നു.  

 ഇന്ത്യയിൽ 19 നഗരങ്ങളിലും ഐ-പേസ് വിതരണത്തിന് ജാഗ്വാർ ലാൻറ് റോവർ റീട്ടെയ്ലർ ശൃംഖല വഴി തയ്യാറെടുത്ത് കഴിഞ്ഞു.  എക്സ് ഷോറുംതുടക്ക വില ₹ 105.9 ലക്ഷമാണ്. 5 വർഷത്തെ സർവീസ് പാക്കേജ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് പാക്കേജ്, 7.4 കെ ഡബ്ലിയു ഏസി വാൾ മൗണ്ടഡ് ചാർജർ, എട്ട് വർഷമോ 160000 കിലോമീറ്ററോ ലഭ്യമാകുന്ന ബാറ്ററി വാറണ്ടി എന്നിവയും നൽകുന്നു . ജാഗ്വാർ ഐ - പേസ് ചാർജ് ചെയ്യുന്നതിന്  ഹോം ചാർജിങ് കേബിളോ 7.4 കെഡബ്ലിയു ഏസി വാൾ മൗണ്ടഡ് ചാർജറോ ലഭിക്കും. 

ടാറ്റാ പവർ ലിമിറ്റഡ് ഈ  ചാർജർ ഉപഭോക്താവിൻറെ വീട്ടിൽ സ്ഥാപിച്ച് നൽകുന്നതാണ്. ജാഗ്വാർ റീട്ടെയിലർമാർ മുഖാന്തിരം ചാർജർ സ്ഥാപിക്കാനുള്ള നടപടികൾ കൈകൊള്ളാം.  ഉപഭോക്താക്കൾക്ക് ടാറ്റാ പവറിനെ ഇഇസെഡ് ചാർജിങ് നെറ്റ് വർക്കും പണം നൽകി ഉപയോഗിക്കാവുന്നതാണ്. 200 ചാർജിങ് പോയിൻറുകളാണ് ഇത്തരത്തിൽ ലഭ്യമാകുന്നത്. ഇലക്ട്രിക് വാഹന മേഖലയിൽ വാഹന ഭാരം കുറച്ച് കൊണ്ട് മികച്ച പ്രകടനം സാധ്യമാക്കുന്നതിൽ ഐ - പേസ് ഏത് ഇലക്ട്രിക് വാഹന നിർമ്മിതിയേക്കാളും മുന്നിലാണ്. ഫ്രണ്ടിലെ ഡബിൾ വിഷ് ബോൺ സസ്പെൻഷനും റിയറിലെ ഇൻഗ്രൽ ലിങ്ക് സസ്പെൻഷനും ഐ - പേസിന് പൂർണമായ സന്തുലിതാവസ്ഥ പ്രദാനം ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios