വീടിന്റെ സുരക്ഷിത്വത്തിലിരുന്നു കൊണ്ട് ഉപഭോക്താക്കള്‍ക്ക്  സൗകര്യപ്രദമായ അനുഭവം സൃഷ്ടിക്കുന്നതിന് ഓണ്‍ലൈന്‍ വിപണന, സേവന മേഖലയിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്തുകയാണെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. റീട്ടെയ്‌ലര്‍മാരിലൂടെ ആദ്യമായി അവതരിപ്പിച്ച ഓണ്‍ലൈന്‍ വിപണനം അവതരിപ്പിച്ച കമ്പനികളിലൊന്നാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. എന്നും വെബ്‌സൈറ്റുകളില്‍ സമഗ്രമായ സര്‍വീസ് സ്യൂട്ട് കൂടി ചേര്‍ത്ത് സേവന ലഭ്യത കൂടുതല്‍ മെച്ചപ്പെടുത്തുകയാണെന്നും കമ്പനി വ്യക്തമാക്കി. 

തടസരഹിതവും സുതാര്യവുമായ വിപണനവും സര്‍വീസ് അനുഭവവും ഉപഭോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും ലഭ്യമാക്കുകയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ ലക്ഷ്യമെന്ന്  ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ രോഹിത് സൂരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അപ്‌ഡേറ്റ് ചെയ്ത കൂടുതല്‍ മെച്ചപ്പെടുത്തിയ വിപണന, സര്‍വീസ് പോര്‍ട്ടലുകള്‍ക്കൊപ്പം  ഉപഭോക്താക്കള്‍ക്ക് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അനുഭവം പൂര്‍ണ്ണമായും ആസ്വദിക്കാവുന്ന സമ്പര്‍ക്കരഹിതവും സുരക്ഷിതത്വവുമുള്ള സാഹചര്യത്തിന്റെ അധിക ആനുകൂല്യം ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജാഗ്വാറിന്റെയും ലാന്‍ഡ് റോവറിന്റെ പുതിയതും അംഗീകാരമുള്ളതുമായ യഥാക്രമം 'findmeacar.in' , 'findmeasuv.in' എന്നീ വാഹന വിപണന പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ ഫീച്ചറുകളും അനായാസ ഉപയോഗം സാധ്യമാക്കുന്ന നാവിഗേഷനും നല്‍കുന്നു. താരതമ്യം ചെയ്യാനുള്ള സവിശേഷമായ ഫീച്ചര്‍, ഓണ്‍ലൈന്‍ ചാറ്റ്, ക്ലിക്ക് ടു കോള്‍ തുടങ്ങിയ സൗകര്യങ്ങളിലൂടെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് വിവേകപൂര്‍വ്വമായ തീരുമാനങ്ങളെടുക്കുന്നതിന് സഹായകരമാകുന്നു. ഉപഭോക്താവ് ഒരു പുതിയ കാര്‍ വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍, അവര്‍ക്ക് ഒരു റെഡി ഡെലിവറി വാഹനം തിരഞ്ഞെടുക്കുകയോ പിന്നീടുള്ള തീയതിയില്‍ ഡെലിവറി ആവശ്യകത അനുസരിച്ച് ഓര്‍ഡര്‍ ചെയ്യുകയോ ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം. അവരുടെ നിലവിലുള്ള വാഹനം വില്‍ക്കുന്നതിന്, ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ അതിന് ലഭിക്കാവുന്ന മൂല്യം അറിയാനും വില്‍ക്കാനും കഴിയും.

ജാഗ്വര്‍, ലാന്‍ഡ് റോവര്‍ ഉപഭോക്താക്കള്‍ യഥാക്രമം 'jaguar.in', 'landrover.in' എന്നിവയില്‍ ലോഗിന്‍ ചെയ്ത് വാഹനം സര്‍വീസിനായി ബുക്ക് ചെയ്യാം. വാഹനത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്താനും സര്‍വീസ് വിഭാഗവും അനുയോജ്യമായ സമയം തീയതി, സൗകര്യപ്രദമായ റീട്ടയെ്‌ലര്‍ എന്നിവ തിരഞ്ഞെടുക്കാന്‍ ഈ ലളിതമായ സംവിധാനം വഴി കഴിയും. തുടര്‍ന്ന് അപ്പോയ്‌മെന്റ് സ്ഥിരീകരിച്ചുകൊണ്ടുള്ള ഇമെയില്‍ ഉപഭോക്താവിന് ലഭിക്കും. ഉപഭോക്താവ് തിരഞ്ഞെടുക്കുകയാണെങ്കില്‍, സമ്പര്‍ക്കരഹിതമായി വാഹനത്തിന്റെ പിക്ക്അപ്പ്, ഡ്രോപ്പ് സൗകര്യവും ലഭിക്കും. ഉപഭോക്താവ് വര്‍ക്ക് ഓര്‍ഡര്‍ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍, വീട്ടിലിരുന്ന് കൊണ്ട് തന്നെ ജോലിയുടെ പുരോഗതി അറിയാന്‍ കഴിയും.

ഇലക്ട്രോണിക് വെഹിക്കിള്‍ ഹെല്‍ത്ത് ചെക്ക് അപ്പിന്റെ ഫോട്ടോകളും വീഡിയോകളും ഇമെയില്‍ വഴി ലഭിക്കും. ജോലികള്‍ പൂര്‍ത്തിയാകുമ്പോള്‍, ഉപഭോക്താവിന് ഒരു ഇ-ഇന്‍വോയ്‌സ് നല്‍കുകയും വിവിധ ഓണ്‍ലൈന്‍ പെയ്‌മെന്റ് ഓപ്ഷനുകളില്‍ നിന്ന് പണം അടയ്ക്കുകയും സമ്പര്‍ക്ക രഹിതമായി കാര്‍ സ്വീകരിക്കുകയും ചെയ്യാം.