ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) 2026 മുതൽ തമിഴ്‌നാട്ടിൽ തങ്ങളുടെ മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കും.
ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) 2026 മുതൽ തമിഴ്‌നാട്ടിൽ തങ്ങളുടെ മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കും. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിനിടെ ടാറ്റ മോട്ടോഴ്‌സിന്റെ ഗ്രൂപ്പ് സിഎഫ്‌ഒ പിബി ബാലാജി ഇക്കാര്യം സ്ഥിരീകരിച്ചു. 2026 ന്റെ തുടക്കത്തിൽ തമിഴ്‌നാട്ടിലെ റാണിപേട്ടിലെ പ്ലാന്റിൽ സികെഡി പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവിൽ, ജെഎൽആർ ടാറ്റയുടെ പൂനെ പ്ലാന്റിൽ ആഡംബര വാഹനങ്ങൾ പ്രാദേശികമായി അസംബിൾ ചെയ്യുന്നു, കാലക്രമേണ പുതിയ റാണിപേട്ടിലെ പ്ലാന്റിലേക്ക് മാറും.
വരാനിരിക്കുന്ന റാണിപേട്ട് പ്ലാന്റിൽ ഏകദേശം 9,000 കോടി നിക്ഷേപിക്കാൻ ടാറ്റ പദ്ധതിയിടുന്നു. ഇത് ജെഎൽആറിന്‍റെ ഭാവി തന്ത്രത്തിന് നിർണായകമാകും. ടാറ്റ മോട്ടോഴ്‌സിനും ജെഎൽആറിനും വേണ്ടിയുള്ള അടുത്ത തലമുറ വാഹനങ്ങൾ ഈ പ്ലാന്‍റിൽ ഉത്പാദിപ്പിക്കും. പൂർണ്ണമായും പ്രവർത്തനക്ഷമമാകുമ്പോൾ 250,000 യൂണിറ്റുകളുടെ സ്ഥാപിത ശേഷി ഉണ്ടായിരിക്കും. ഉത്പാദനം ഘട്ടം ഘട്ടമായി ആരംഭിക്കും. അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ പൂർണ്ണ ശേഷി കൈവരിക്കും.
ജെഎൽആർ 2011 മുതൽ ഇന്ത്യയിൽ വാഹനങ്ങൾ അസംബിൾ ചെയ്തുവരുന്നു. റേഞ്ച് റോവർ ഇവോക്ക് , വെലാർ, ഡിസ്കവറി സ്പോർട്ട് എന്നിവ പൂനെ പ്ലാന്റിൽ അസംബിൾ ചെയ്യുന്ന ബ്രാൻഡാണ്. മാത്രമല്ല, ഫ്ലാഗ്ഷിപ്പ് റേഞ്ച് റോവർ എൽഡബ്ല്യുബി, റേഞ്ച് റോവർ സ്പോർട്ട് എന്നിവ കഴിഞ്ഞ വർഷം മുതൽ ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്തുവരുന്നു.
ടാറ്റയുടെ പുതിയ റാണിപേട്ട് പ്ലാന്റ്, സികെഡി പ്രവർത്തനങ്ങൾക്കായി പ്രത്യേക സ്ഥലമുള്ള ഒരു ഗ്രീൻഫീൽഡ് നിർമ്മാണ സൗകര്യമായിരിക്കും. ഇവോക്കും വെലാറും ആയിരിക്കും പ്ലാന്റിൽ ആദ്യമായി അസംബിൾ ചെയ്യുന്ന മോഡലുകൾ എന്നാണഅ റിപ്പോർട്ടുകൾ. പിന്നാലെ ഡിഫൻഡറും ഡിസ്‍കവറിയും നിർമ്മിക്കാനാണഅ സാധ്യത. എന്നാൽ കമ്പനി ഇക്കാര്യം ഇതുവരെ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ആഗോള വിപണികളിൽ ജെഎൽആർ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഇന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജൂൺ 16 ന് നടന്ന നിക്ഷേപക ദിനത്തിൽ യുഎസ് താരിഫുകളുടെ ആഘാതവും ചൈനീസ് വിപണിയിലെ മാന്ദ്യവും കാരണം നേരത്തെ പറഞ്ഞ 10% ൽ നിന്ന് 2026 സാമ്പത്തിക വർഷത്തിൽ പലിശയ്ക്കും നികുതി മാർജിൻ മാർഗ്ഗനിർദ്ദേശത്തിനും മുമ്പുള്ള വരുമാനം അഞ്ചുനുതൽ ഏഴ് ശതമാനം വരെ കുറയ്ക്കുകയാണെന്ന് ജെഎൽആർ പറഞ്ഞിരുന്നു.
