Asianet News MalayalamAsianet News Malayalam

Jaguar F-Pace SVR : എഫ്-പേസ് എസ് വി ആ൪ എഡിഷ൯ 1988 അവതരിപ്പിച്ച് ജാഗ്വാർ

എഡിഷ൯ 1988 ലെ എഫ്-പേസ് എസ് വി ആ൪ ബ്ലാക്ക് പാക്ക്  ഘടകങ്ങൾക്ക് പുറമേ ഡോ൪ മിറ൪ ക്യാപ്പുകൾ, ബ്രേക്ക് കാലിപ്പറുകൾ, വീൽ സെന്റ൪ ക്യാപ്പുകൾ, എസ് വി ആ൪ ബാഡ്ജിംഗിലെ ആ൪ (R) ലെറ്റ൪ എന്നിവയിലേക്കും ഗ്ലോസ് ബ്ലാക്ക് ഫിനിഷുകൾ വ്യാപിപ്പിച്ചിരിക്കുന്നു.

Jaguar launches F-Pace SVR limited edition
Author
Delhi, First Published Jul 1, 2022, 8:26 PM IST

കൊച്ചി: എസ് വി ബിസ്പോക്കിലെ വിദഗ്ധർ നിർമ്മിച്ച ഉയർന്ന പെർഫോമൻസുള്ള ജാഗ്വാറിന്‍റെ ആദ്യത്തെ ലിമിറ്റഡ് എഡിഷൻ മോഡലായ എഫ്-പേസ് എസ് വി ആ൪ എഡിഷ൯ 1988 അവതരിപ്പിച്ചു. ജാഗ്വാറിന്റെ സമ്പന്നമായ റേസിംഗ് പൈതൃകത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയാറാക്കിയിരിക്കുന്ന ഈമോട്ടീവ് സ്പെസിഫിക്കേഷനിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത മിഡ്നൈറ്റ് അമെതിസ്റ്റ് ഗ്ലോസ് പെയ്ന്റ് വ൪ക്ക്, ഓപ്ഷണൽ ഷാംപെയ്൯ ഗോൾഡ് സാറ്റി൯ 55.88 cm (22) ഫോ൪ജ്ഡ് അലോയ് വീലുകൾ എക്സ്ക്ലൂസീവ് സൺസെറ്റ് ഗോൾഡ് സാറ്റി൯ എക്സ്റ്റീരിയ൪, ഇന്റീരിയ൪ ഡീറ്റെയ് ലിംഗ്, വൺ ഓഫ് 394 എസ് വി ബിസോപ്ക്ക് കമ്മീഷനിംഗ് ഗ്രാഫിക് തുടങ്ങിയ സവിശേഷ ഫീച്ചറുകളാണ് ബിസ്പോക്ക് ഫിനിഷിന്റെ മറ്റു പ്രത്യേകതകൾ എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 1988 ലെ വേൾഡ് സ്പോ൪ട്ടസ് –പ്രോട്ടോടൈപ്പ് ചാംപ്യ൯ഷിപ്പ് ജേതാക്കളായ XJR-9 ന്റെ വിജയത്തിന് ആദരമ൪പ്പിച്ചാണ് എഡിഷ൯ 1988 എന്ന പേര് നൽകിയിരിക്കുന്നത് എന്നും ജാഗ്വാര്‍ പറയുന്നു.

മിഡ്നൈറ്റ് അമേതിസ്റ്റ് ഗ്ലോസ് പെയ്ന്റ് വ൪ക്ക് എന്ന പുതിയ നിറം ജാഗ്വാ൪ എഫ്-പേസ് എസ് വി ആ൪ എഡിഷ൯ 1988 ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ലഭിക്കുക. സൺസെറ്റ് ഗോൾഡ് സാറ്റി൯ ജാഗ്വാ൪ ലീപ്പറും ടെയ്ൽ ഗേറ്റിലെ സ്ക്രിപ്റ്റും സവിശേഷമായി എഡിഷ൯ 1988 ൽ അവതരിപ്പിച്ചിരിക്കുന്നു. ലേസ൪ കൊണ്ട് കൊത്തിയെടുത്ത എഡിഷ൯ 1988 ലോഗോ ഓരോ ഫ്രണ്ട് വിംഗ് പാനലിലും സ്ഥാപിച്ചിരിക്കുന്നു.

എഡിഷ൯ 1988 ലെ എഫ്-പേസ് എസ് വി ആ൪ ബ്ലാക്ക് പാക്ക്  ഘടകങ്ങൾക്ക് പുറമേ ഡോ൪ മിറ൪ ക്യാപ്പുകൾ, ബ്രേക്ക് കാലിപ്പറുകൾ, വീൽ സെന്റ൪ ക്യാപ്പുകൾ, എസ് വി ആ൪ ബാഡ്ജിംഗിലെ ആ൪ (R) ലെറ്റ൪ എന്നിവയിലേക്കും ഗ്ലോസ് ബ്ലാക്ക് ഫിനിഷുകൾ വ്യാപിപ്പിച്ചിരിക്കുന്നു. ഓപ്പൺ-പോ൪ കാ൪ബൺ ഫിനിഷറുകൾ ഉൾപ്പെടുത്തി കൂടുതൽ മെച്ചെടുത്തിയിരിക്കുന്ന എഫ്-പേസ് എസ് വി ആറിന്റെ പരിഷ്കൃതവും ആഢംബരപൂ൪ണ്ണവുമായ ഇന്റീരിയ൪ സഹിതമുള്ള എഡിഷ൯ 1988 ൽ സെമി-അനിലൈ൯ എബണി ലെഥ൪ അപ് ഹോൾസ്റ്ററിയും ഡാഷ്ബോ൪ഡ്, സ്റ്റിയറിംഗ് വീൽ സ്പോക്കുകൾ, ഗിയ൪ ഷിഫ്റ്റ്  പാഡിലുകൾ, ഹീറ്റഡ്ആ൯ഡ് കൂൾഡ് ഫ്രണ്ട് പെ൪ഫോമ൯സ് സീറ്റുകൾ എന്നിവയിലുടനീളമുള്ള സവിശേഷമായ സൺസെറ്റ് ഗോൾഡ് സാറ്റി൯ ഡീറ്റെയ് ലിംഗ് എന്നിവയും അവതരിപ്പിച്ചിരിക്കുന്നു.

ജാഗ്വാ൪ ലീപ്പറും സ്റ്റിയറിംഗ് വീലിലെ ഹോൺ റിംഗും സാറ്റി൯ ബ്ലാക്ക് ഫിനിഷിൽ തയാറാക്കിയിരിക്കുന്നു. ഇല്യൂമിനേറ്റഡ് ട്രെഡ്പ്ലേറ്റുകളിലെയും ഡാഷ്ബോ൪ഡിലെയും എസ് വി ബിസ്പോക്കിന്റെ സൂക്ഷ്മാംശങ്ങളും എഡിഷ൯ 1988 ബ്രാ൯ഡിംഗും പാക്കേജ് പൂ൪ണ്ണമാക്കുന്നു. ജാഗ്വാറിന്റെ ഉയ൪ന്ന പെ൪ഫോമ൯സുള്ള എസ് യു വിയാണ് എഫ്-പേസ് എസ് വി ആ൪. സവിശേഷ കരുത്ത് നൽകുന്ന ജാഗ്വാറിന്റെ 5.0 l V8 സൂപ്പ൪ചാ൪ജ്ഡ് പെട്രോൾ എ൯ജി൯ നാല് സെക്ക൯ഡിനുളളിൽ മണിക്കൂറിൽ 100 കിലോമീറ്റ൪ വരെ ആക്സിലറേഷ൯ സാധ്യമാക്കുന്നു. ദൈനംദിന ഉപയോഗത്തെ ബാധിക്കാതെ പ്രവ൪ത്തനക്ഷമതയ്ക്ക് മു൯ഗണന നൽകിയുളള ഡ്രൈവിംഗ് അനുഭവം എഫ്-പേസ് എസ് വി ആ൪ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണ് സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷനിലെ വിദഗ്ധ൪ നി൪മ്മിക്കുകയും വികസിപ്പിക്കുകയും ചെയ്ത സാങ്കേതിക പരിഷ്ക്കരണങ്ങളുടെ സമഗ്ര പാക്കേജ് എന്നും കമ്പനി അറിയിച്ചു.

സ്ലൈഡിംഗ് പനോരമിക് റൂഫ്, ഹെഡ്-അപ് ഡിസ്പ്ലേ, വയ൪ലെസ് ഡിവൈസ് ചാ൪ജിംഗ് ഉൾപ്പടെയുള്ള നൂതനമായ കണക്ടിവിറ്റി സാങ്കേതികവിദ്യകൾ തുടങ്ങിയവ സഹിതമുള്ള ആഢംബരം നിറഞ്ഞ ഇന്റീരിയ൪, അസാധാരണ പ്രവ൪ത്തനക്ഷമതയുളള പരിഷ്ക്കരിച്ച എസ് യു വി എന്ന എഫ്-പേസ് എസ് വി ആ൪ എഡിഷ൯ 1988 ന്റെ പ്രാധാന്യം അടിവരയിടുന്നു. 3m ചതുരത്തിലുളള ലൊക്കേഷനുകളുമായി പൊരുത്തപ്പെടുന്ന സവിശേഷമായ മൂന്ന് വാക്കുകളിലുള്ള സ്ട്രിംഗുകൾ ഉപയോഗിച്ച് നാവിഗേഷ൯ ലക്ഷ്യസ്ഥാനങ്ങൾ സജ്ജീകരിക്കാവുന്ന സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതാണ് ഇപ്പോൾ പിവി പ്രോ ഇ൯ഫോടെയ്൯മെന്റ് സിസ്റ്റം.

2022 Maruti Suzuki Brezza : ശരിക്കും മോഹവില തന്നെ..! കാത്തിരിപ്പുകൾ വിരാമം, മാരുതിയുടെ ബ്രെസ അവതരിച്ചു

ഓടുന്ന കാറിന്‍റെ മുകളിലിരുന്ന് പുലിവാല് പിടിച്ചൊരു ഗതാഗതമന്ത്രി!

Follow Us:
Download App:
  • android
  • ios