Asianet News MalayalamAsianet News Malayalam

ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പ്, ഐ- ടൈപ് 6 പുറത്തിറക്കി ജാഗ്വാർ

ജാഗ്വാറിൻറെ ഇലക്ട്രിക് മോട്ടോർസ്പോർട്‍സ് വിഭാഗത്തിൽ ഏറ്റവും നൂതനമായ വാഹനമാണിത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മോട്ടോർസ്പോർട്‍സ് മേഖലയിലും ഇതോടെ ജെൻ 3 കാലഘട്ടത്തിലേയ്ക്ക് കടക്കുകയാണ് എന്നും ജാഗ്വാർ പറയുന്നു.    

Jaguar TCS Racing reveal I-TYPE 6
Author
First Published Dec 7, 2022, 3:03 PM IST

ജാഗ്വാർ ടിസിഎസ് റേസിങ് അടുത്ത വർഷം നടക്കുന്ന എബിബി ഫിയ ഫോർമുല ഇ  വേൾഡ്  ചാമ്പ്യൻഷിപ്പിനായി  ജാഗ്വാർ ഐ- ടൈപ് 6 വാഹനം പുറത്തിറക്കി. ജാഗ്വാറിൻറെ ഇലക്ട്രിക് മോട്ടോർസ്പോർട്‍സ് വിഭാഗത്തിൽ ഏറ്റവും നൂതനമായ വാഹനമാണിത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മോട്ടോർസ്പോർട്‍സ് മേഖലയിലും ഇതോടെ ജെൻ 3 കാലഘട്ടത്തിലേയ്ക്ക് കടക്കുകയാണ് എന്നും ജാഗ്വാർ പറയുന്നു.    

മെക്സിക്കോ സിറ്റിയിൽ അടുത്ത വർഷം ജനുവരി 14 ന് ജാഗ്വാർ ടിസിഎസ്   റേസിങ് ടീം പുതിയ കാറുമായി ആദ്യ മത്സരങ്ങൾക്ക് ട്രാക്കിലിറങ്ങും. 12 സിറ്റികളിലായ 17 മത്സരങ്ങളാണുള്ളത്. കഴിഞ്ഞ സീസണിൽ ഡ്രൈവേഴ്‍സ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ടീം ഇത് വരെയുള്ളതിൽ ഏറ്റവും കൂടുതൽ പോയിൻറുകൾ നേടി മിച്ച് ഇവാൻ റപ്പർ-അപ്പായി നേട്ടം കൈവരിച്ച,  ശേഷം 2023ലെ വേൾഡ് ചാമ്പ്യൻഷിപ്പിനായി കഠിന പരിശ്രമത്തിലാണ് ഇപ്പോൾ.

അതേസമയം കമ്പനിയെ സംബന്ധിച്ച മറ്റ് വാര്‍ത്തകളില്‍ വൈദ്യുതീകരണത്തിന്റെയും കണക്റ്റിവിറ്റിയുടെയും പുതിയ യുഗത്തിലേക്ക് ജാഗ്വാർ ലാൻഡ് റോവർ മറ്റൊരു ചുവടുവെപ്പ് നടത്തി. ഇലക്ട്രിക്കൽ, റേഡിയോ ഇടപെടലുകൾക്കായി അടുത്ത തലമുറ വാഹനങ്ങൾ പരീക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കിയാണ് ഈ നീക്കം. 

യുകെയിലെ ഗെയ്‌ഡണിലെ ഇലക്‌ട്രോമാഗ്നെറ്റിക് കോംപാറ്റിബിലിറ്റി (ഇഎംസി) ലബോറട്ടറി, നിലവിലുള്ളതും ഭാവിയിലുള്ളതുമായ നിയമനിർമ്മാണങ്ങളും കണക്റ്റിവിറ്റിക്കും ഇലക്ട്രോണിക്സിനുമുള്ള ഭാവിയിലെ വാഹനങ്ങൾക്ക് വേണ്ടിയുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മെയ് മാസത്തിൽ ആരംഭിച്ച പുതിയ റേഞ്ച് റോവർ സ്‌പോർട്ട്, ഇൻ-ഹൗസ് ഫെസിലിറ്റിയിൽ ബെസ്‌പോക്ക് ടെസ്റ്റിംഗ് പ്രോഗ്രാമിന് വിധേയമായ ആദ്യത്തെ വാഹനമാണ്.

വൈദ്യുതീകരണത്തിന്റെയും കണക്റ്റിവിറ്റിയുടെയും പുതിയ യുഗത്തിലേക്ക് ജാഗ്വാർ ലാൻഡ് റോവർ മറ്റൊരു ചുവടുവെപ്പ് നടത്തി. ഇലക്ട്രിക്കൽ, റേഡിയോ ഇടപെടലുകൾക്കായി അടുത്ത തലമുറ വാഹനങ്ങൾ പരീക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കിയതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

യുകെയിലെ ഗെയ്‌ഡണിലെ ഇലക്‌ട്രോമാഗ്നെറ്റിക് കോംപാറ്റിബിലിറ്റി (ഇഎംസി) ലബോറട്ടറി, നിലവിലുള്ളതും ഭാവിയിലുള്ളതുമായ നിയമനിർമ്മാണങ്ങളും കണക്റ്റിവിറ്റിക്കും ഇലക്ട്രോണിക്സിനുമുള്ള ഭാവിയിലെ വാഹനങ്ങൾക്ക് വേണ്ടിയുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മെയ് മാസത്തിൽ ആരംഭിച്ച പുതിയ റേഞ്ച് റോവർ സ്‌പോർട്ട്, ഇൻ-ഹൗസ് ഫെസിലിറ്റിയിൽ ബെസ്‌പോക്ക് ടെസ്റ്റിംഗ് പ്രോഗ്രാമിന് വിധേയമായ ആദ്യത്തെ വാഹനമാണ്.

റേഞ്ച് റോവർ എസ്‌‍വിയുടെ ഇന്ത്യന്‍ ബുക്കിംഗ് തുടങ്ങി ജാഗ്വാർ ലാൻഡ് റോവർ

വൈറസിനെ തുരത്തും എയർ പ്യൂരിഫിക്കേഷനുമായി ഒരു വണ്ടിക്കമ്പനി! 

Follow Us:
Download App:
  • android
  • ios