ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വറിന്‍റെ പ്രീമിയം സെഡാന്‍ എക്സ്‍ഇയുടെ പുതിയ പതിപ്പ് ഡിസംബര്‍ നാലിന് ഇന്ത്യന്‍ വിപണിയിലെത്തും. 

ഗ്രില്ലും ഹെഡ് ലാമ്പുകളും ഉള്‍പ്പെടെ പുതിയുമയോടെയാണ് വാഹനം എത്തുന്നു. ജെ ബ്ലേഡ് എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളുമാണ് പുതിയ പതിപ്പില്‍. ബമ്പറിലെ എയര്‍ ഇന്‍ടേക്കുകളുടെ വലിപ്പം കൂട്ടി. പിന്നിലെ ബമ്പറിനു കറുപ്പുനിറമാണ്. അലോയ് വീല്‍ ഡിസൈനും നവീകരിച്ചിട്ടുണ്ട്.

പുഷ്പുള്‍ നോബുകളുള്ള ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം പുതുമയാണ്. എഫ് ടൈപ്പ്, ഇ പേസ് എന്നിവയില്‍ നിന്നുള്ള പിസ്റ്റള്‍ ഗ്രിപ്പ് ഗിയര്‍ സെലക്ടറുമായാണ് കാബിന്‍ വരുന്നത്. 

2.0 ലിറ്റര്‍ ഇന്‍ജെനിയം പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ഹൃദയം. ഈ എഞ്ചിനുകള്‍ യഥാക്രമം 247, 296 ബി.എച്ച്.പി. കരുത്തും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

ഡിസംബര്‍ നാലിന് ഇന്ത്യയിലെത്തുന്ന ഈ വാഹനം ഫെബ്രുവരിയിലാണ് ആഗോളതലത്തില്‍ അരങ്ങേറിയത്.