Asianet News MalayalamAsianet News Malayalam

ജാവ മൂന്നാമനും നിരത്തിലേക്ക്, ആവേശത്തോടെ ജാവ പ്രേമികള്‍!

 ജാവ പ്രേമികളെ ആവേശത്തിലാഴ്‍ത്തി പരേക്കിന്‍റെ വരവും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി

Jawa Perak launch
Author
Mumbai, First Published Nov 9, 2019, 5:12 PM IST

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡ് ജാവ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ട് ഒരു വര്‍ഷം തികയുകയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ 2018 നവബംര്‍  15 നായിരുന്നു ജാവയുടെ മടങ്ങിവരവ്.  

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടായിരുന്നു 22 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തിയത്.  കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ശേഷി കൂടിയ പരേക്ക് ഇതു വരെ വിപണിയിലെത്തിയിരുന്നില്ല. 

എന്നാല്‍ ഇപ്പോഴിതാ ജാവ പ്രേമികളെ ആവേശത്തിലാഴ്‍ത്തി പരേക്കിന്‍റെ വരവും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. മടങ്ങിവരവിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പരേക്കിന്‍റെയും അവതരണമെന്നതാണ് ശ്രദ്ധേം. ഈ നവംബര്‍ 15ന് പുതിയ പരേക്ക് വിപിണിയിലെത്തിയേക്കും. 

സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്‌റ്റൈല്‍ മോഡലാണിത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്. സിംഗിള്‍ സീറ്റ്, നീളേറിയ സ്വന്‍ഗ്രാം, മാറ്റ് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്ഹോസ്റ്റ് തുടങ്ങിയവ പരേക്കിനെ വ്യത്യസ്‍തമാക്കും. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. 

ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എന്‍ജിനാണ് പരേക്കിന്‍റെ ഹൃദയം. മറ്റു ജാവകളെക്കാള്‍ കരുത്തുകൂടുമെന്ന് ചുരുക്കം. ഈ എഞ്ചിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ആറ് സ്‍പീഡാണ് ട്രാന്‍സ്‍മിഷന്‍. 

1.89 ലക്ഷം രൂപയായിരിക്കും പരേകിന്റെ എക്സ്ഷോറൂം വിലയെന്ന് ജാവ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിഎസ് 6 എന്‍ജിന്‍ അടക്കമുള്ള മാറ്റങ്ങള്‍ വന്ന സാഹചര്യത്തില്‍ വിപണിയിലെത്തുമ്പോള്‍ വില കൂടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്‍സാണ് പുത്തന്‍ ജാവയെ നിരത്തിലെത്തിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios