Asianet News MalayalamAsianet News Malayalam

കോംപസ്, മെറിഡിയൻ ക്ലബ് എഡിഷനുകള്‍ പുറത്തിറക്കി ജീപ്പ്

എസ്‌യുവിയുടെ അടിസ്ഥാന ട്രിം അടിസ്ഥാനമാക്കിയുള്ള പ്രത്യേക പതിപ്പുകൾ പരിമിതമായ യൂണിറ്റുകള്‍ മാത്രമേ കമ്പനി വില്‍ക്കുകയുള്ളൂ.

Jeep Compass, Meridian Club Edition Launched
Author
First Published Feb 9, 2023, 3:35 PM IST

ക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യ രാജ്യത്തെ ജനപ്രിയ മോഡലുകളായ കോംപസ്, മെറിഡിയൻ എസ്‌യുവികളുടെ പുതിയ പ്രത്യേക പതിപ്പുകൾ രാജ്യത്ത് പുറത്തിറക്കി. ജീപ്പ് കോംപസ് ക്ലബ് എഡിഷന്റെ എക്‌സ്‌ഷോറൂം വില 20.99 ലക്ഷം രൂപയും, ജീപ്പ് മെറിഡിയൻ ക്ലബ് എഡിഷന്റെ എക്‌സ്‌ഷോറൂം വില 27.75 ലക്ഷം രൂപയുമാണ് . ഈ വിലകൾ ഫെബ്രുവരി 18 വരെ മാത്രമേ സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ് . എസ്‌യുവിയുടെ അടിസ്ഥാന ട്രിം അടിസ്ഥാനമാക്കിയുള്ള പ്രത്യേക പതിപ്പുകൾ പരിമിതമായ യൂണിറ്റുകള്‍ മാത്രമേ കമ്പനി വില്‍ക്കുകയുള്ളൂ. എൻട്രി ലെവൽ കോംപസ് സ്‌പോർട്, മെറിഡിയൻ ലിമിറ്റഡ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്ലബ്ബ് പതിപ്പുകൾ യഥാക്രമം 1.08 ലക്ഷം രൂപയും 2.35 ലക്ഷം രൂപയും താങ്ങാനാവുന്ന വിലയാണ്.

ജീപ്പ് കോമ്പസ് ക്ലബ് എഡിഷനും മെറിഡിയൻ ക്ലബ് എഡിഷനും സാധാരണ മോഡലിനെ അപേക്ഷിച്ച് കുറച്ച് സൗന്ദര്യവർദ്ധക മെച്ചപ്പെടുത്തലുകൾ നേടുന്നു. എസ്‌യുവികൾക്ക് ടെയിൽഗേറ്റിൽ 'ക്ലബ് എഡിഷൻ' ബാഡ്ജ് ഉണ്ട്. ബോണറ്റിൽ ഒരു എക്സ്ക്ലൂസീവ് ഡെക്കലും ശ്രദ്ധേയമാണ്. 

അടിസ്ഥാന ട്രിമ്മിന് സമാനമായി, കോമ്പസ് സ്പെഷ്യൽ എഡിഷനിൽ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യു കണക്ട്-5, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ പിന്തുണ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 3.5 ഇഞ്ച് മൾട്ടി-ഇൻഫോ ഡിസ്‌പ്ലേ, 4 സ്പീക്കറുകൾ, ഫ്രണ്ട്- പിൻ സെന്റർ ആംറെസ്റ്റുകൾ, പിൻസീറ്റ് എസി വെന്റുകൾ, പിൻ പാർക്കിംഗ് സെൻസറുകളും ക്യാമറയും, റിയർ വൈപ്പറും ഡീഫോഗറും, ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കൽ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, പവർ വിൻഡോകൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ, ഫ്രണ്ട് ആൻഡ് റിയർ യുഎസ്ബി പോർട്ടുകൾ, ഡ്യുവൽ എയർബാഗുകൾ, ESC, ട്രാക്ഷൻ കൺട്രോൾ, ERM, EPB, Isofix ചൈൽഡ് മൗണ്ട്, EBD ഉള്ള ABS, ഹിൽ സ്റ്റാറ്റ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ളഭിക്കും.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ വ്യൂ ക്യാമറ, പുഷ് ബട്ടൺ സ്റ്റാർട്ടോടു കൂടിയ കീലെസ് എൻട്രി, എഞ്ചിൻ സ്റ്റാർട്ട് /സ്റ്റോപ്പ് ബട്ടൺ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഡിമ്മിംഗ് IRVM, 6 എയർബാഗുകൾ, EBD ഉള്ള ABS, ESC, TCS, TPMS, HAS, uConnect കണക്റ്റിവിറ്റി, ക്രൂയിസ് കൺട്രോൾ തുടങ്ങിയവ ജീപ്പ് മെറിഡിയൻ ക്ലബ് എഡിഷനിൽ സജ്ജീകരിച്ചിരിക്കുന്നു. 

ശക്തിക്കായി, 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ അതേ 168bhp, 2.0L ഡീസൽ എഞ്ചിൻ തന്നെയാണ് മെറിഡിയൻ പ്രത്യേക പതിപ്പിലും ഉപയോഗിക്കുന്നത്. ജീപ്പ് കോമ്പസ് ക്ലബ് എഡിഷനും 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ അതേ 163 ബിഎച്ച്പി, 1.4 എൽ ടർബോ പെട്രോൾ എഞ്ചിനാണ് നൽകുന്നത്.

Follow Us:
Download App:
  • android
  • ios