ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പിന്‍റെ കോംപസ് എസ്‍യുവി ഇന്ത്യയിലെത്തിയത്.  ഇപ്പോഴിതാ ജനപ്രിയ വാഹനമായ കോംപസിന്‍റെ വിവിധ പതിപ്പുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജീപ്പ്. 

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് കമ്പനി നവംബര്‍ മാസത്തില്‍ 1.6 ലക്ഷം രൂപയാണ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡീസല്‍ പതിപ്പുകള്‍ക്കാണ് കമ്പനി കൂടിതല്‍ ഓഫറുകള്‍ നല്‍കുന്നത്.

എന്‍ട്രി-ലെവല്‍ സ്പോര്‍ട്‌സ് 4*2 ഡീസല്‍ മോഡലിന് 1.6 ലക്ഷം രൂപയുടെ ആനുകൂല്യമാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഇതേ നിരയിലുള്ള പെട്രോള്‍ പതിപ്പിന് 70,000 രൂപയുടെ ആനുകൂല്യം മാത്രമാണ് കമ്പനി നല്‍കുന്നത്.

ലോഞ്ചിട്യൂഡ്, ലോഞ്ചിട്യൂഡ് (4) 4*2 ഡീസല്‍ മാനുവല്‍ പതിപ്പില്‍ 1.4 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുമ്പോള്‍ ലോഞ്ചിട്യൂഡ് (o) പതിപ്പിന് 1.6 ലക്ഷം രൂപയുടെ ആനുകൂല്യവുമാണ് ലഭിക്കുക.

അതേസമയം ലിമിറ്റഡ് പ്ലസ്, ലിമിറ്റഡ് പ്ലസ് 4*4, ലിമിറ്റഡ് 4*4, ട്രാക്ക്ഹോക്സ് എന്നിവയ്ക്ക്, മുകളില്‍ സൂചിപ്പിച്ച ആനുകൂല്യങ്ങള്‍ ലഭ്യമല്ലെന്നും കമ്പനി കമ്പനി വ്യക്തമാക്കി.