മികച്ച ഇന്ധനക്ഷമത ഇത് വാഹനത്തിന് നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ജനപ്രിയ എസ്‍യുവി റെനഗേഡിന്‍റെ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പായ PHEV പതിപ്പ് ആഗോള തലത്തിൽ പുറത്തിറക്കി.

ഇന്റേണൽ കംബസ്റ്റൻ എൻജിനോടൊപ്പം പിന്നിൽ 134 hp ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നതാണ് PHEV പതിപ്പിന്റെ പ്രത്യേകത. 130 കിലോമീറ്റർ വേഗതയിൽ 50 കിലോമീറ്റർ ദൂരം പൂർണ്ണമായും ഇലക്ട്രിക് കരുത്തിൽ സഞ്ചരിക്കാൻ റെനെഗേഡ് PHEV ന് സാധിക്കും. മികച്ച ഇന്ധനക്ഷമത ഇത് വാഹനത്തിന് നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. വാഹനത്തെ പ്ലഗ് ഇൻ ഹൈബ്രിഡ് ആക്കിയപ്പോൾ ഇന്ധന ടാങ്കിന്റെ ശേഷി 54 ലിറ്ററിൽ നിന്ന് 39 ലിറ്ററായി കുറച്ചിട്ടുണ്ട്. റെനെഗേഡിന്റെ ഡീസൽ പതിപ്പുകളേക്കാൾ 120 കിലോഗ്രാം അധികഭാരമേ ഈ പതിപ്പിനുള്ളു.

ഫ്ലോറിലെ സെൻട്രൽ ടണലിനും പിൻസീറ്റിനുമിടയിലാണ് ബാറ്ററി പാക്ക് സ്ഥാപിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന 54 ലിറ്റർ ഇന്ധന ടാങ്കിനെ 39 ലിറ്റർ ആയി കുറച്ച് ആ ഭാഗം ബാറ്ററിക്കു വേണ്ടി നൽകി. 180 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ജ്ഡ് പെട്രോൾ എഞ്ചിനാണ് റെനഗേഡ് PHEV -യുടെ ഹൃദയം. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍.

വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ ബാറ്ററി റീചാർജ് ചെയ്യാൻ സഹായിക്കുന്ന ഒരു ബെൽറ്റ്-ആക്റ്റിവേറ്റഡ് ജനറേറ്റർ എഞ്ചിനിൽ നൽകിയിരിക്കുന്നു. പെട്രോൾ മോഡിൽ എഞ്ചിൻ മുൻ ചക്രങ്ങളെ ശക്തിപ്പെടുത്തും. പൂർണ്ണമായി ഇലക്ട്രിക് മോഡിൽ പ്രവർത്തിക്കുമ്പോൾ എസ്‌യുവിയുടെ പിൻ ചക്രങ്ങളിലേക്ക് ബാറ്ററി പവർ നൽകുന്നു. ഓൾ-വീൽ ഡ്രൈവ് പതിപ്പ് 240 bhp വരെ കരുത്ത് ഉത്പാദിപ്പിക്കും,വെറും 7.0 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. PHEV പതിപ്പിന് 259 Nm torque ഉം ലഭിക്കുന്നുണ്ട്.

റെനെഗേഡ് PHEV -യുടെ ‘ട്രയൽ റേറ്റഡ്' പതിപ്പ് ഉടൻ പുറത്തിറക്കിയേക്കുമെന്നും പുതിയ റെനഗേഡിന്‍റെ ബുക്കിംഗ് 2020 ജനുവരിയിൽ തുടങ്ങുമെന്നും ഡെലിവറി ജൂണിൽ ആരംഭിക്കുകയും ചെയ്യും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനം 60 സെന്റിമീറ്റർ ആഴത്തിലുള്ള വെള്ളത്തിലൂടെ സഞ്ചരിക്കുവാൻ പ്രാപ്‍തമാക്കും. നിലവിലെ റെനെഗേഡ് ഇന്ത്യയിൽ എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ അടുത്ത തലമുറ പതിപ്പ് രാജ്യത്ത് കൊണ്ടുവരുന്നത് പരിഗണിച്ചേക്കാം.