Asianet News MalayalamAsianet News Malayalam

പുതിയ കണക്റ്റ് ആപ്പുമായി ഈ ബൈക്ക് കമ്പനി

ജോയ് ഇ-ബൈക്കിന്റെ മുഴുവന്‍ ശ്രേണിയുമായി യോജിച്ചു പോകുന്നതുമാണ് ആപ്പ്. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമായ ആപ്പ് ഉപയോക്താക്കള്‍ക്ക് അനായാസം ഡൗണ്‍ലോഡ് ചെയ്യാം.
 

Joy E Connect App By WardWizard Innovations and Mobility
Author
Kochi, First Published Jul 28, 2021, 2:58 PM IST
  • Facebook
  • Twitter
  • Whatsapp

കൊച്ചി: പ്രമുഖ ഇലക്ട്രിക്ക് ടൂ-വീലര്‍ ബ്രാന്‍ഡ് 'ജോയ് ഇ-ബൈക്കി'ന്റെ നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പുതിയ 'ജോയ് ഇ-കണക്റ്റ്' അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് പുതു തലമുറ സാങ്കേതിക വിദ്യയിലൂടെ പുതിയ റൈഡിങ് അനുഭവം നല്‍കുന്നതിനായുള്ള ക്ലൗഡ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷനാണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ജോയ് ഇ-ബൈക്കിന്റെ മുഴുവന്‍ ശ്രേണിയുമായി യോജിച്ചു പോകുന്നതുമാണ് ആപ്പ്. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമായ ആപ്പ് ഉപയോക്താക്കള്‍ക്ക് അനായാസം ഡൗണ്‍ലോഡ് ചെയ്യാം.

വാഹനം വിദൂരതയില്‍ നിന്നും മൊബൈലിലൂടെ ഓണ്‍/ഓഫ് ചെയ്യല്‍, നാവിഗേഷന്‍, ബാറ്ററി നില ഡിസ്‌പ്ലേ, ജിയോ-ഫെന്‍സ് അലര്‍ട്ടുകള്‍, ബാറ്ററി ബാക്ക്അപ്പ്, ബാറ്ററി വോള്‍ട്ടേജിന് അനുസരിച്ച് ലക്ഷ്യത്തിലേക്കുള്ള ദൂരം, താപനില തുടങ്ങി മികച്ച യാത്ര പ്ലാന്‍ ചെയ്യുന്നതിന് ആവശ്യമായ ഫീച്ചറുകളെല്ലാം ജോയ് ഇ-കണക്റ്റിലുണ്ട്.

സഞ്ചരിച്ച മൊത്തം ദൂരം, യാത്രാ ദൈര്‍ഘ്യം, ലൊക്കേഷന്‍ സ്റ്റാറ്റസ്, ഓവര്‍ സ്പീഡിങ് തുടങ്ങിയ ട്രിപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഡാഷ്‌ബോര്‍ഡ് ഒറ്റ സ്‌ക്രീനില്‍ തന്നെ നല്‍കുന്നു.ഉപയോഗിച്ച വേഗം, ബ്രേക്കിങ് എണ്ണം, നിര്‍ത്തല്‍, ക്ഷീണിത യാത്ര തുടങ്ങിയ വിവരങ്ങളില്‍ നിന്നും റൈഡറുടെ സ്വഭാവം വിശകലനം ചെയ്യുന്നു.

പരിസ്ഥിതി സംരക്ഷണ വിവരങ്ങളും ഡിസ്‌പ്ലെയിലുണ്ടെന്നത് ആപ്പിനെ നൂതനമാക്കുന്ന സവിശേഷതയാണ്. സംരക്ഷിച്ച മരങ്ങളുടെ എണ്ണം, കാര്‍ബണ്‍ പുറം തള്ളലിന്റെ അളവ്, ഓരോ യാത്രയിലും ഇന്ധന ചെലവ് ലാഭിച്ചത് എന്നിവയെല്ലാം ഉപയോക്താവിന് അറിയാം.

ഒറ്റ സ്‌ക്രീനില്‍ ഫ്‌ളീറ്റ് അവലോകനം, അലേര്‍ട്ടുകള്‍ക്കായി ഡാഷ്ബോര്‍ഡ്, റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡുചെയ്യല്‍, ഫ്‌ളീറ്റ് ഹെല്‍ത്ത് മോണിറ്ററിംഗ്, ജിയോ-ഫെന്‍സ് അലേര്‍ട്ടുകള്‍ തുടങ്ങിയ അധിക സവിശേഷതകളും ആപ്ലിക്കേഷനിലുണ്ട്. പുതിയതായി വരുന്ന ജോയ് ഇ-ബൈക്ക് ഉല്‍പ്പന്നങ്ങളില്ലെല്ലാം ആധുനിക സാങ്കേതിക വിദ്യകള്‍ ഇന്‍ബില്‍റ്റായി സംയോജിപ്പിച്ചിരിക്കും. നിലവിലെ  ഉപയോക്താക്കള്‍ക്ക് ഇ-കണക്റ്റ് ആപ്പ് പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വാഹനം പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാം.

നിലവിലെ ഉപയോക്താക്കള്‍ക്ക് പേയ്‌മെന്റ്,  ഇഎംഐ സ്റ്റാറ്റസ്, ഇന്‍ഷുറന്‍സ് വിവരം, വ്യാപാര സ്ഥാപനം, ഓണ്‍ലൈന്‍ ബൈക്ക് ബുക്കിങ് പോര്‍ട്ടല്‍, എസ്ഒഎസ് (ചാറ്റും വോയ്‌സ് സപ്പോര്‍ട്ട്), ഐഒടി ഇന്റഗ്രേഷന്‍ റിക്വസ്റ്റ്, അടുത്തുള്ള ഡീലര്‍/ബാറ്ററി ബാങ്ക് തുടങ്ങിയ അടിസ്ഥാന വിവരങ്ങളെല്ലാം പ്രത്യേകിച്ച് ചെലവൊന്നും ഇല്ലാതെ ആസ്വദിക്കാം. ഓണ്‍/ഓഫ് പോലുള്ള മുന്തിയ സൗകര്യങ്ങള്‍ക്ക് അധിക ചെലവ് നല്‍കേണ്ടി വരും.

ഇലക്ട്രിക്ക് വാഹന വ്യവസായത്തിന് ആവേശകരമായ കാലമാണിത്, ഉപഭോക്താക്കള്‍ക്ക് സുസ്ഥിരമായത് മാത്രമല്ല, സൗകര്യപ്രദവുമായ അനുഭവം പകരുന്നതിനായി ആധുനിക സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതിനായി പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും കണക്റ്റഡായിരിക്കാനും വിവരങ്ങള്‍ ലഭ്യമാക്കാനും ഡിജിറ്റല്‍വല്‍ക്കരണം പ്രധാനമാണെന്നും ഈ ആവശ്യത്തിനായാണ് ജോയ് ഇ-കണക്റ്റ് അവതരിപ്പിക്കുന്നതെന്നും ഡിജിറ്റലായി സുരക്ഷിതവും തടസമില്ലാത്തതുമായ അനുഭവം പകരുകയാണ് ലക്ഷ്യമെന്നും വാര്‍ഡ്‌വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios