Asianet News MalayalamAsianet News Malayalam

ഈ ബൈക്ക് ഇനിയില്ല, ഉല്‍പ്പാദനം നിര്‍ത്തി!

ഡീലര്‍ഷിപ്പുകളിലേക്ക് ഇപ്പോള്‍ കമ്പനി  ഈ മോട്ടോര്‍സൈക്കിള്‍ അയക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Kawasaki Ninja 300 BS4 Discontinued
Author
Mumbai, First Published Jan 1, 2020, 11:22 PM IST

ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കവസാക്കിയുടെ നിഞ്ച 300 ബിഎസ് 4  മോട്ടോര്‍സൈക്കിളിന്റെ ഉല്‍പ്പാദനം കമ്പനി അവസാനിപ്പിച്ചു. ഡീലര്‍ഷിപ്പുകളിലേക്ക് ഇപ്പോള്‍ കമ്പനി  ഈ മോട്ടോര്‍സൈക്കിള്‍ അയക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ നിഞ്ച 300 വിപണി വിടുന്നത് താല്‍ക്കാലികമാണെന്നും ബിഎസ് 6 എന്‍ജിനുമായി വാഹനം തിരികെയെത്തുമെന്നും സൂചനകളുണ്ട്. 2013 -ലാണ് ആദ്യ കവാസാക്കി നിഞ്ച 300 ഇന്ത്യയില്‍ എത്തിയത്. ശേഷം പുതിയ നിഞ്ച 400 -നെയും അവതരിപ്പിച്ചു. 296 സിസി പാരലല്‍, ഇരട്ട സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്‍റ ഹൃദയം. ഈ മോട്ടോര്‍ 38bhp കരുത്തും 27Nm torque ഉം ഉല്‍പ്പാദിപ്പിക്കും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

പുതുക്കിയ കാവസാക്കി നിഞ്ച 300 കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഇതോടെ കാവസാക്കിയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലിന് 60,000 രൂപയോളം കുറഞ്ഞിരുന്നു. ആഗോളതലത്തില്‍ നിഞ്ച 400 പുറത്തിറക്കിയതോടെ നിഞ്ച 300 നിര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യയിലും മറ്റു ചില വിപണികളിലും രണ്ട് മോഡലുകളും വില്‍ക്കുന്നുണ്ട്. 

ബിഎസ് 6 പാലിക്കുന്ന കാവസാക്കി നിഞ്ച 300 ന് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പുതിയ ഗ്രാഫിക്‌സ്, കളര്‍ സ്‌കീമുകള്‍ തുടങ്ങിയവയും നല്‍കിയേക്കും. മുന്നില്‍ ടെലിസ്‌കോപിക്
ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും തന്നെയാകും തുടര്‍ന്നും സസ്‌പെന്‍ഷന്‍. ഇരുചക്രങ്ങളിലും പെറ്റല്‍ ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് നിര്‍വഹിക്കും. ഡുവല്‍ ചാനല്‍ എബിഎസ്
സ്റ്റാന്‍ഡേഡ് ആയിരിക്കും. പുതുക്കിയ വാഹനം വിപണിയിലെത്തുമ്പോള്‍ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10,000 മുതല്‍ 15,000 രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില വര്‍ദ്ധനവ്. 

Follow Us:
Download App:
  • android
  • ios