Asianet News MalayalamAsianet News Malayalam

പുതിയ നിറങ്ങളിൽ 2021 നിഞ്ച ZX-25R അവതരിപ്പിച്ച് കാവസാക്കി

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവസാക്കിയുടെ 2021 മോഡൽ നിഞ്ച ZX-25R സ്പോർട്‌സ് ബൈക്കുകൾ വിപണിയിൽ എത്തി

Kawasaki Ninja ZX-25R Debuts With New Colors
Author
Mumbai, First Published Jun 14, 2021, 10:54 AM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവസാക്കിയുടെ 2021 മോഡൽ നിഞ്ച ZX-25R സ്പോർട്‌സ് ബൈക്കുകൾ വിപണിയിൽ എത്തി. പുതിയ നിറങ്ങളിലാണ് ബൈക്കുകളുടെ വരവെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ വിപണിയിൽ എത്തിയ നിഞ്ച ശ്രേണിയിലെ ബൈക്കിന് നൽകുന്ന ആദ്യ പരിഷ്ക്കരണമാണിത്.

സ്റ്റാൻഡേർഡ്, സ്‌പെഷ്യൽ എഡിഷൻ എന്നീ രണ്ട് വേരിയന്റുകളിലാണ് നിഞ്ച ZX-25R വിൽപ്പനയ്ക്ക് എത്തുന്നത്. പുതിയ പരിഷ്ക്കാരത്തിൽ സ്റ്റാൻഡേർഡ് മോഡൽ മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് ഫിനിഷിൽ മാത്രമേ ലഭ്യമാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാൻഡേർഡ് നോൺ-എബിഎസ് വേരിയന്റിനായി 98,850,000 IDR ആണ് മുടക്കേണ്ടത്. അതായത് ഏകദേശം 5.10 ലക്ഷം രൂപ. എബിഎസിനൊപ്പം വരുന്ന സ്‌പെഷ്യൽ എഡിഷൻ വേരിയന്റിന് IDR 116,000,000 വിലയും നൽകണം.

ഫുള്ളി-ഫെയർഡ് ശൈലിയിൽ പൂർത്തിയാക്കിയ കവസാക്കി നിഞ്ച ZX-25R ഇന്തോനേഷ്യയിലാണ് നിർമിക്കുന്നത്. നിലവിൽ തെരഞ്ഞെടുത്ത ഏതാനും അന്താരാഷ്ട്ര വിപണികളിൽ ഈ പ്രീമിയം സ്പോർട്‌സ് ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നുമുണ്ട്.

ഭാരം കുറഞ്ഞ 250 സിസി സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളിനെ കാര്യക്ഷമമായ ട്രാക്ക് മെഷീനായും മികച്ച പ്രതിദിന കമ്മ്യൂട്ടർ മോഡലായും ഉപയോഗിക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അതേസമയം ഇന്ത്യയില്‍ ചില മോഡലുകൾക്ക്​ കമ്പനി പ്രഖ്യാപിച്ച വിവിധ ഓഫറുകളുടെ കാലാവധി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. വെർസിസ് 650, വൾക്കാൻ എസ്, ഡബ്ല്യു 800, നിൻജ 1000 എസ്എക്സ് എന്നിവ ഡിസ്​കൗണ്ട് മോഡലുകളിൽ ഉൾപ്പെടുന്നു. 20,000 രൂപ മുതൽ 30,000 രൂപ വരെയാണ് വിലക്കിഴിവായി നൽകുന്നത്​. വൾക്കാൻ എസ് ക്രൂസറിന് 20,000 രൂപ കിഴിവിനുള്ള വൗച്ചർ ലഭിക്കും. വെർസിസ് 650, ഡബ്ല്യു 800, നിൻജ 1000 എസ്എക്സ് എന്നിവയ്ക്ക് 30,000 രൂപ കിഴിവും ലഭിക്കും. ഈ ഓഫറുകൾ ജൂണിൽ മുഴുവൻ സാധുവായിരിക്കും. 

കോവിഡ്​ അനുബന്ധ നിയന്ത്രണങ്ങൾ കാരണം കവാസാക്കി ഡീലർഷിപ്പുകൾക്ക് രാജ്യത്തുടനീളമുള്ള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രാജ്യം വീണ്ടും തുറക്കാൻ തുടങ്ങുമ്പോൾ, കാവാസാകിയുടെ ഡീലർഷിപ്പുകൾ ബിസിനസിലേക്ക് മടങ്ങിവരികയാണ്​. ഇതോടൊപ്പം ഉപഭോക്താക്കളെ ആകർഷിക്കാനാണ്​ ഡിസ്​കൗണ്ട് സ്​കീമുകൾ ആരംഭിച്ചത്​ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios