Asianet News MalayalamAsianet News Malayalam

2021 മോഡൽ Z125 പ്രോ പുറത്തിറക്കി കവസാക്കി

ജാപ്പനീസ് സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കവസാക്കി കുഞ്ഞൻ നേക്കഡ് സ്റ്റൈൽ മോട്ടോർസൈക്കിളായ Z125 പ്രോയുടെ പരിഷ്ക്കരിച്ച 2021 മോഡൽ പുറത്തിറക്കി. 

Kawasaki Z125 Pro gets new colour options
Author
Mumbai, First Published Sep 17, 2020, 2:49 PM IST

ജാപ്പനീസ് സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കവസാക്കി കുഞ്ഞൻ നേക്കഡ് സ്റ്റൈൽ മോട്ടോർസൈക്കിളായ Z125 പ്രോയുടെ പരിഷ്ക്കരിച്ച 2021 മോഡൽ പുറത്തിറക്കി. ജപ്പാനിലെ ആഭ്യന്തര വിപണിയിലാണ് ബൈക്കിന്റെ അവതരണം. പുതിയ മോഡലിന് മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക്, പേൾ നൈറ്റ് ടീൽ എന്നിങ്ങനെ പുതിയ നിറങ്ങൾ ലഭിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. 

ഇന്ധന ടാങ്ക് എക്സ്റ്റെൻഷനുകൾ, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ്, വാഹനപ്രേമികളെ ആകർഷിക്കുന്ന ഒരു സ്പോർട്ടി മുൻവശം, എഞ്ചിൻ കൗൾ തുടങ്ങിയവയാണ് 2021 കവസാക്കി Z125 പ്രോയുടെ മറ്റു പ്രത്യേകതകള്‍. 

മുൻവശത്ത് 30 mm ഇൻവേർട്ടഡ് ഫോർക്കുകളും പിന്നിൽ പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് സസ്‍പന്‍ഷന്‍.  ബൈക്കിന് ഏകദേശം 101 കിലോ ഭാരമുണ്ട്. മുൻവശത്ത് 200 mm പെറ്റൽ-ടൈപ്പ് ഡിസ്കും പിന്നിൽ 184 mm പെറ്റൽ-ടൈപ്പ് ഡിസ്കും ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നു. 12 ഇഞ്ച് അലോയ് വീലുകളിൽ മുൻവശത്ത് 100 ഇഞ്ച് ടയറും പിൻവശത്ത് 120/70 ഇഞ്ച് ടയറകളുമാണ് ബൈക്കിൽ.

125 സിസി, എയർ-കൂൾഡ്, ഫോർ-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ ബൈക്കിന്‍റെ ഹൃദയം.ഈ എഞ്ചിന്‍ 7,500 rpm-ൽ 9.25 bhp പവറും 6,000 rpm-ൽ 9.5 Nm ടോർക്കും ഉത്പാദിപ്പിക്കും. നാല് സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍.

Follow Us:
Download App:
  • android
  • ios