Asianet News MalayalamAsianet News Malayalam

പുത്തന്‍ കവാസാക്കി Z650 എത്തി

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി സ്ട്രീറ്റ് ഫൈറ്റർ Z650-യുടെ പരിഷ്ക്കരിച്ച മോഡലിനെ വിപണിയില്‍ എത്തിച്ചു. 

Kawasaki Z650 BS6 launched
Author
Mumbai, First Published May 28, 2020, 2:34 PM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി സ്ട്രീറ്റ് ഫൈറ്റർ Z650-യുടെ പരിഷ്ക്കരിച്ച മോഡലിനെ വിപണിയില്‍ എത്തിച്ചു. Rs 5.94 ലക്ഷം ആണ് കാവസാക്കി Z650 ബിഎസ്6-ന്റെ എക്‌സ്-ഷോറൂം വില. ബിഎസ്4 മോഡലിനേക്കാൾ 25,000 മാത്രമേ കൂടിയിട്ടുള്ളു. 

സുകോമി ഡിസൈൻ എന്ന് കാവസാക്കി പേരിട്ടു വിളിക്കുന്ന കൂടുതൽ ഷാർപ് ആയ ഡിസൈൻ ആണ് പുത്തൻ Z650 ബിഎസ്6-ന്. പൂർണമായും പുതിയ എൽഇഡി ആയ ഹെഡ്‍ലാംപ് ആണ്. പെട്രോൾ ടാങ്കിന്റെ ഷ്രോഡുകളുടെയും ഡിസൈൻ കൂടുതൽ ഷാർപ്പ് ആക്കി. 

പരിഷ്‍കരിച്ച് 649 സിസി പാരലൽ-ട്വിൻ എൻജിൻ ആണ് ഹൃദയം. പരിഷ്കാരങ്ങൾക്ക് ശേഷവും പവർ മാറ്റമില്ലാതെ 67.2 ബിഎച്പിയിൽ തുടരുന്നു. അതെ സമയം പുത്തൻ മോഡലിന്റെ ടോർക്ക് 1.7 എൻഎം കുറഞ്ഞിട്ടുണ്ട്. 6-സ്പീഡ് ഗിയർബോക്‌സ് തന്നെയാണ് പുത്തൻ മോഡലിലും. ഇതോടൊപ്പം പരിഷ്ക്കരിച്ച എക്സ്ഹോസ്റ്റ്, എയർബോക്‌സ് എന്നിവയും പുത്തൻ Z650-ൽ ഇടം പിടിച്ചിട്ടുണ്ട്.

ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ഡിസ്‌പ്ലേയാണ് പുത്തൻ Z650 ബിഎസ്6-ന്റെ മറ്റൊരു ആകർഷണം. കവസാകിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി ഈ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാർട്ട്ഫോണുമായി ബന്ധിപ്പിക്കാം. ബൈക്കിനെപ്പറ്റിയുള്ള സകല വിവരങ്ങളും റൈഡിങ് ഡാറ്റയും ഈ ആപ്പ് നൽകും. പുതുതായി ഡൺലപ്പ് സ്‌പോർട്മാക്സ് റോഡ്സ്പോർട്ട് 2 ടയറുകൾ പുതിയ മോഡലിൽ ഇടം പിടിച്ചിട്ടുണ്ട്.

പരിഷ്‌കാരങ്ങൾ Z650ന്‍റെ ഭാരം കുറച്ചു. 3 കിലോഗ്രാം കുറഞ്ഞ് 191 കിലോഗ്രാം ആണ് പുത്തൻ മോഡലിന്റെ ഭാരം. മെറ്റാലിക് സ്പാർക് ബ്ലാക്ക് എന്ന ഒരൊറ്റ നിറത്തിലെ തത്കാലം Z650 ബിഎസ്6 ലഭ്യമാവൂ. ബെനെല്ലിയുടെ ടിഎൻടി 600i ആണ് പ്രധാന എതിരാളി.

Follow Us:
Download App:
  • android
  • ios