Asianet News MalayalamAsianet News Malayalam

"നശിക്കാതിരിക്കാണെന്നറിയാം, എങ്കിലും ശ്രദ്ധിക്കുക"; അഭ്യര്‍ത്ഥനയുമായി മോട്ടോര്‍വാഹനവകുപ്പ്

പ്രളയ - വെള്ളപ്പൊക്ക സാഹചര്യങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം ആകുന്ന ഒരു കാര്യം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹനവകുപ്പ്

Kerala MVD Facebook Post About Vehicle Parking Time Of Flood
Author
Trivandrum, First Published May 16, 2021, 2:50 PM IST

ഴക്കെടുതികൾ അതിരൂക്ഷമാണ് സംസ്ഥാനത്ത്. തീരദേശങ്ങളിലെ  നിരവധി വീടുകൾ ഇതിനോടകം വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. ഇതിനിടെ ഇത്തരം സാഹചര്യങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം ആകുന്ന ഒരു കാര്യം ചൂണ്ടിക്കാട്ടുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഉയർന്ന റോഡുകളിലും പാലങ്ങളിലും മറ്റും റോഡിന് ഇരുവശത്തുമായി പാർക്ക് ചെയ്‍തിട്ടുള്ള വാഹനങ്ങളെപ്പറ്റിയാണ് അധികൃതരുടെ ഓര്‍മ്മപ്പെടുത്തല്‍. 

വെള്ളം കയറി നാശം സംഭവിക്കാതിരിക്കാനായിട്ടായിരിക്കും പലരും ഉയര്‍ന്ന ഇടങ്ങളില്‍ ഇങ്ങനെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അത് രക്ഷാ പ്രവർത്തനങ്ങൾക്ക് തടസം ആകില്ല എന്ന് ഓരോരുത്തരും ഉറപ്പ് വരുത്തണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിക്കുന്നത്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് വീഡിയോ ദൃശ്യങ്ങള്‍ സഹിതമുള്ള അധികൃതരുടെ ഈ മുന്നറയിപ്പ്.  

പോസ്റ്റിന്‍റെ പൂര്‍ണരൂപം
സംസ്ഥാനത്ത് മഴക്കെടുതികൾ അതിരൂക്ഷമാണ്. നിരവധി തീരദേശ വീടുകൾ ഇതിനോടകം വെള്ളത്തിൽ ആയി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വന്നു.  വെള്ളപ്പൊക്കം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ വളരെ കുറച്ചു റോഡുകൾ മാത്രമേ രക്ഷാ പ്രവർത്തനത്തിന് ഉപയോഗിക്കാൻ സാധിക്കൂ. എന്നാൽ ഉയർന്ന റോഡുകളിലും, പാലങ്ങളിലും, ചെറുവാഹനങ്ങൾ റോഡിന് ഇരുവശവും പാർക്ക് ചെയ്തിരുന്നത് രക്ഷാ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വലിയ വാഹനങ്ങൾക്ക് തടസ്സമായി മാറുകയാണ് ഉണ്ടായത്. വാഹനങ്ങൾക്ക് നാശനഷ്‍ടം വരാതിരിക്കാനാണ്‌ ഇത്തരത്തിൽ പാർക്ക് ചെയ്യുന്നത് എന്നറിയാം.
വെള്ളപ്പൊക്കത്തിൽ നിന്നും വാഹനങ്ങൾ സംരക്ഷിക്കാൻ ഉയർന്ന സ്ഥലം തിരഞ്ഞെടുക്കുമ്പോൾ അത് രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സം ആകില്ല എന്ന് ഓരോരുത്തരും ഉറപ്പ് വരുത്തുക..

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios