എച്ച്എംടി ജംഗ്ഷനു സമീപം രാത്രികാല പട്രോളിങ്ങിനിടെയാണ് സംഭവം. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വള്ളത്തോൾ ജംഗ്‍ഷനു സമീപം വിദ്യാനഗര്‍ കോളനിക്ക് സമീപം അപകടകരമായ രീതിയില്‍ റോഡില്‍ പാര്‍ക്ക് ചെയ്‍ത വെള്ള നിറത്തിലുള്ള മാരുതി സിയാസ് കാര്‍  രാത്രി 10.30ഓടെയാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. 

മാസങ്ങൾക്ക് മുമ്പ് മോഷണം പോയ കാർ വീണ്ടെടുത്ത് രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സമയോചിതമായ ഇടപെടൽ. കൊടുങ്ങല്ലൂരില്‍ നിന്ന് അഞ്ച് മാസം മുന്‍പ് മോഷ്ടിച്ച് കടത്തിയ കാറാണ് കൊച്ചിയില്‍ മോട്ടോര്‍വാഹന വകുപ്പ് പിടികൂടിയത്. വഴിയരികില്‍ അപകടകരമായി പാര്‍ക്ക് ചെയ്‍ത കാറിനെ കുറിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവായത്. കണ്ണൂരില്‍ ഇതേ മോഡലിലുള്ള കാറിന്‍റെ നമ്പറിലായിരുന്നു മോഷ്ടിച്ച കാറിന്‍റെ ഓട്ടം. 

എച്ച്എംടി ജംഗ്ഷനു സമീപം രാത്രികാല പട്രോളിങ്ങിനിടെയാണ് സംഭവം. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വള്ളത്തോൾ ജംഗ്‍ഷനു സമീപം വിദ്യാനഗര്‍ കോളനിക്ക് സമീപം അപകടകരമായ രീതിയില്‍ റോഡില്‍ പാര്‍ക്ക് ചെയ്‍ത വെള്ള നിറത്തിലുള്ള മാരുതി സിയാസ് കാര്‍ രാത്രി 10.30ഓടെയാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. വാഹനം നീക്കാൻ ഉദ്യോഗസ്ഥര്‍ ഏറെ കാത്തെങ്കിലു ആരും എത്തിയില്ല. വാഹനം പൂട്ടിയിട്ടിരിക്കുന്നതിനാലും സമീപത്ത് ആരുമില്ലാത്തതിനാലും രജിസ്ട്രേഷൻ വിശദാംശങ്ങൾ ഉപയോഗിച്ച് ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോഴാണ് ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയുടെ കാറിന്റെ നമ്പറാണിതെന്ന് മനസിലായത്. അന്വേഷിച്ചപ്പോള്‍ ഇതേ നമ്പറിലുള്ള കാര്‍ കണ്ണൂരില്‍ കണ്ടെത്തി. രജിസ്‌ട്രേഷൻ നമ്പറിൽ മാറ്റം വരുത്തിയതാണെന്ന് മനസ്സിലായതോടെ ഇവര്‍ വാഹനത്തിന്റെ ഷാസി നമ്പർ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിൽ കാറിന്റെ യഥാർത്ഥ ഉടമ കൊടുങ്ങല്ലൂർ സ്വദേശി ഹാഷിം ആണെന്ന് കണ്ടെത്തി. ഹാഷിമിന്റെ കാര്‍ ജനുവരിയിലാണ് മോഷണം പോയത്. കാര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ കാര്‍ പിന്നീട് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോയി. കാര്‍ മോഷ്‍ടിച്ചവരെയും ഉപയോഗിച്ചവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുലഭ്യം പറയുന്നവര്‍ ഈ കുഞ്ഞിനെയും അച്ഛനെയും കാണണം, ബിഗ്‍ സല്യൂട്ട് എന്നും എംവിഡി; കയ്യടിച്ച് ജനം!

അതേസമയം അടുത്തിടെ കൊല്ലത്തും സമാന രീതിയില്‍ മോട്ടോര്‍ വാഹന വകുപ്പ ഉദ്യോഗസ്ഥര്‍ മോഷണം പോയ വാഹനം പിടികൂടിയിരുന്നു. മോഷ്‍ടിച്ച ബൈക്കാണ് പരിശോധനയ്ക്കിടെ കൊല്ലത്ത് പിടികൂടിയത്. ആ സംഭവം ഇങ്ങനെ: കൊല്ലം ആർ ടി ഓ എൻഫോഴ്‌സ്‌മെൻറ് കരുനാഗപ്പള്ളി സ്‌ക്വാഡ് കരുനാഗപ്പള്ളി അഴീക്കൽ ഭാഗത്ത് വാഹന പരിശോധന നടത്തി വരവേ സംശയം തോന്നി KL 12L 6086 എന്ന രജിസ്‌ട്രേഷൻ നമ്പർ പുറകിൽ പ്രദർശിപ്പിച്ച നീല നിറത്തിലുള്ള ബജാജ് പൾസർ മോട്ടോർ സൈക്കിൾ പരിശോധിച്ചപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്ന നമ്പർ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് വാഹനത്തിന്റേതാണെന്നു മനസിലാകുകയും തുടർന്നു ചേസിസ് നമ്പർ പരിശോധിച്ചതിൽ ഈ വാഹനത്തിന്റെ യഥാർഥ നമ്പർ KL 32M 9224 ആണെന്ന് മനസിലാക്കുകയും ചെയ്‍തു.

തുടർന്ന് ഈ വാഹനത്തിന്റെ ഉടമയായ മണികണ്ഠനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഈ വാഹനം ഒരു മാസം മുമ്പ് എറണാകുളം മുളവുകാട് നിന്നും മോഷണം പോയതാണെന്നും ആയത് മുളവുകാട് പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. വാഹനത്തിൽ പ്രദർശിപ്പിച്ചിരുന്ന KL12L6086 നമ്പറിലുള്ള വാഹനത്തിൻറെ വയനാട്ടിലുള്ള ഉടമയെ ബന്ധപ്പെട്ടപ്പോൾ എറണാകുളം ഭാഗത്തു നിന്നും തന്റെ വാഹനത്തിൻറെ പേരിൽ ഒരു ചെല്ലാൻ വന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടിരുന്നതായും അറിയാൻ കഴിഞ്ഞു. തുടർന്ന് ഇ ചെല്ലാൻ തയ്യാറാക്കുകയും വാഹനവും അത് ഓടിച്ചിരുന്ന സഞ്ജയ് എന്ന യുവാവിനെയും എംവിഡി പൊലീസിന് കൈമാറുകയും ചെയ്‍തു. 

youtubevideo