ഹെൽമറ്റിൽ കുപ്പിവെള്ളം! യുവതിയുടെ സ്‍കൂട്ട‍ർ യാത്ര കണ്ട് ഞെട്ടിയ എംവിഡി ചോദിച്ചത് ഇങ്ങനെ, കയ്യടിച്ച് ജനം

ഹെൽമെറ്റ് ധരിക്കുമ്പോൾ പലപ്പോഴും ആളുകൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത് കണ്ടിട്ടുണ്ട്. അല്ലെങ്കിൽ ഹെൽമെറ്റ് ധരിക്കുന്നത് നല്ലതല്ലെന്ന് അവർ കരുതുന്നു. ഇപ്പോഴിതാ, ഹെൽമറ്റിൽ കുപ്പിവെള്ളം വച്ചുകൊണ്ട് സ്‍കൂട്ടർ ഓടിച്ചുപോകുന്ന ഒരു യുവതിയുടെ ചിത്രം സോഷ്യൽ മീഡീയയിൽ പങ്കുവച്ചിരിക്കുകയാണ് കേരളാ മോട്ടോർ വാഹന വകുപ്പ്. തലക്കാണോ കുപ്പിവെള്ളത്തിനാണോ ഹെൽമറ്റ് എന്ന തലക്കെട്ടോടെയാണ് എംവിഡിയുടെ ഹെൽമറ്റ് ബോധവൽക്കരണ പോസ്റ്റ്. ഈ പോസ്റ്റിൽ നിരവധി പേരാണ് കമന്‍റ് ചെയ്‍തിരിക്കുന്നത്. 

Kerala MVD warning against traveling two wheeler with out helmet

പകടമുണ്ടായാല്‍ ബൈക്ക് യാത്രികന് കൂടുതല്‍ സംരക്ഷണം ആവശ്യമാണ്. അതിനാണ് ഹെൽമറ്റുകൾ. പൊതുവെ ആളുകൾ ഹെൽമറ്റ് ധരിക്കുന്നത് പോലീസിനെ പേടച്ചും ചലാനും മറ്റും ഒഴിവാക്കാനുമാണ്. എന്നാൽ ഈ രീതി തെറ്റാണ്. ബൈക്ക് ഓടിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഹെൽമറ്റ് രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. ഹെൽമെറ്റ് ധരിക്കാത്തതിന്റെ അനന്തരഫലങ്ങൾ കൂടുതൽ ഗുരുതരമാണെന്ന് മിക്ക അപകടങ്ങളിലും കണ്ടിട്ടുണ്ട്. അതിനാൽ ബൈക്ക് ഓടിക്കുന്നവരും പിൻനിരക്കാരും ഹെൽമറ്റ് ധരിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.  

ഹെൽമെറ്റ് ധരിക്കുമ്പോൾ പലപ്പോഴും ആളുകൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത് കണ്ടിട്ടുണ്ട്. അല്ലെങ്കിൽ ഹെൽമെറ്റ് ധരിക്കുന്നത് നല്ലതല്ലെന്ന് അവർ കരുതുന്നു. ഇപ്പോഴിതാ, ഹെൽമറ്റിൽ കുപ്പിവെള്ളം വച്ചുകൊണ്ട് സ്‍കൂട്ടർ ഓടിച്ചുപോകുന്ന ഒരു യുവതിയുടെ ചിത്രം സോഷ്യൽ മീഡീയയിൽ പങ്കുവച്ചിരിക്കുകയാണ് കേരളാ മോട്ടോർ വാഹന വകുപ്പ്. തലക്കാണോ കുപ്പിവെള്ളത്തിനാണോ ഹെൽമറ്റ് എന്ന തലക്കെട്ടോടെയാണ് എംവിഡിയുടെ ഹെൽമറ്റ് ബോധവൽക്കരണ പോസ്റ്റ്. ഈ പോസ്റ്റിൽ നിരവധി പേരാണ് കമന്‍റ് ചെയ്‍തിരിക്കുന്നത്. 

ഹെൽമറ്റ് തലയിൽ വയ്ക്കുന്നത് ഒരു അപമാനമായി കാണുന്നവരാണെന്നും അഥവാ ഹെൽമറ്റ് എന്നാൽ പോലീസിന് പിഴയടക്കാതിരിക്കാനുള്ള ഉപകരണം മാത്രമെന്ന് ചിന്തിക്കുന്നവരാണിവരെന്നും ചില‍ കമന്‍റ് ചെയ്‍തിട്ടുണ്ട്. "ദേ ഇവിടം വരെയേ പോണുള്ളൂ" എന്നാണ് ചില ഇതിനെ ന്യായീകരിക്കുന്നതെന്നും എന്നാൽ കാലന് എപ്പോൾ വേണമെങ്കിലും ഈ പറഞ്ഞ 'ഇവിടെ വരെയും ' എത്താമെന്ന കാര്യം ആരും ചിന്തിക്കുന്നില്ലെന്നും ഒരാൾ എഴുതുന്നു. തലക്കകത്ത് ഒന്നും ഇല്ലാത്തവർക്ക് ഹെൽമറ്റിനകത്ത് കുപ്പിവെള്ളം വയ്ക്കാമെന്നും തലപോയാലും കുടിവെള്ളം കളയാത്ത ആ മനസ്സ് ആരും കാണാതെ പോകരുതെന്നും ചില‍ പരിഹസിക്കുന്നു. അതേസമയം ഫോട്ടോയും കോമഡിയുമൊക്കെ അവിടെ നിക്കട്ടെയെന്നും ഇക്കാര്യത്തിൽ നടപടിയെടുത്തു എന്നറിയാൻ ആഗ്രഹമുണ്ടെന്നും മറ്റൊരാൾ എഴുതി. 

എന്തായാലും ഇരുചക്ര വാഹന യാത്രികർ നിർബന്ധമായും ധരിക്കേണ്ട സുരക്ഷാ ഉപകരണമാണ് ഹെൽമറ്റുകൾ. ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ ഇന്ത്യയില്‍ ഇരുചക്രവാഹന യാത്രക്കാരുടെ മരണനിരക്ക് വർദ്ധിക്കുന്നു എന്ന് വിവിധ കണക്കുകൾ വ്യക്തമാക്കുന്നു. 1988ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 129 പ്രകാരം എല്ലാ ഇരുചക്രവാഹന യാത്രികരും ഹെൽമറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. നിയമം പാലിക്കാൻ മാത്രമല്ല അവരവരുടെ ജീവൻ രക്ഷിക്കാൻ ഇരുചക്ര വാഹന യാത്രികർ ഹെൽമറ്റ് നി‍ബന്ധമായും ധരിക്കണം.

ഇതാ ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ഗുണനിലവാരം പരിശോധിക്കുക
പുതിയ ഹെൽമെറ്റ് വാങ്ങുമ്പോൾ ആദ്യം സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കണം. ഹെൽമെറ്റിൽ ഐഎസ്ഐ അടയാളം ഉണ്ടായിരിക്കണം. ഇത് ഹെൽമറ്റ് ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കുന്നു. ഒരു ഹെൽമെറ്റ് വാങ്ങുമ്പോൾ, അതിന്റെ ഫിറ്റിംഗ് പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ തലയ്ക്ക് നന്നായി ചേരുന്ന ഹെൽമറ്റ് തിരഞ്ഞെടുക്കണം. ഹെൽമെറ്റിൽ നല്ല വെന്റിലേഷൻ ഉണ്ടായിരിക്കണം. കാരണം ഇത് സവാരി ചെയ്യുമ്പോൾ നിങ്ങളുടെ തല തണുപ്പിക്കും.

നല്ല ദൃശ്യപരത
ബൈക്ക് സുരക്ഷിതമായി ഓടിക്കാൻ ഹെൽമെറ്റിന് നല്ല ദൃശ്യപരത ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി വിസർ നല്ല നിലവാരമുള്ളതായിരിക്കണം. കറുത്ത വിസറുള്ള ഹെൽമെറ്റ് വാങ്ങാൻ പാടില്ല. ഒരു കറുത്ത വിസർ രാത്രിയിൽ ബൈക്ക് ഓടിക്കുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഒരു സാധാരണ വിസറിൽ, എപ്പോൾ വേണമെങ്കിലും ദൃശ്യപരത പ്രശ്‌നമുണ്ടാകില്ല. ഹെൽമെറ്റിൽ ആന്റി-ഫോഗ് ഫീച്ചർ ഉണ്ടെങ്കിൽ, മൂടൽമഞ്ഞ് സമയത്ത് ഇരുചക്ര വാഹനം ഓടിക്കുന്നത് എളുപ്പമാകും. 

ഹെൽമറ്റ് ഭാരം കുറവായിരിക്കണം 
ഹെൽമെറ്റിന്റെ ഭാരം വളരെ പ്രധാനമാണ്. ധരിച്ച ശേഷം തലയിൽ അധികം ഭാരം തോന്നാത്ത ഹെൽമറ്റ് തിരഞ്ഞെടുക്കണം. ഫുൾ ഫെയ്‌സ്, ഹാഫ് ഫേസ് ഹെൽമെറ്റുകൾ വിപണിയിൽ ലഭ്യമാണ്. കൂടുതൽ വെന്റിലേഷനായി പലരും ഹാസ് ഫെയ്സ് ഹെൽമറ്റ് തിരഞ്ഞെടുക്കുന്നു. എന്നാൽ കൂടുതൽ സുരക്ഷയ്ക്കായി ഫുൾ ഫേസ് ഹെൽമറ്റ് വാങ്ങുന്നതാണ് നല്ലത്.

സ്‌പോർട്‌സ് ബൈക്കിനുള്ള ഹെൽമെറ്റ്
നിങ്ങൾക്ക് സ്‌പോർട്‌സ് ബൈക്ക് ഓടിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അതിനായി ഒരു ട്രാക്ക് ഡേ ഹെൽമറ്റ് വാങ്ങണം. ഇത് നിങ്ങൾക്ക് വളരെ പ്രയോജനപ്രദമായിരിക്കും. ഇത് ഫുൾ ഫേസ് ഹെൽമെറ്റാണ്, ഇത് കൂടുതൽ സംരക്ഷണം നൽകുന്നു. ഈ ഹെൽമെറ്റുകൾക്ക് മുകളിൽ എയർ വെന്റുകൾ ഉണ്ട്, അതിലൂടെ വായു അകത്തേക്കും പുറത്തേക്കും ഒഴുകുന്നു. ഇതിന്റെ വില സാധാരണ ഹെൽമെറ്റുകളേക്കാൾ അല്പം കൂടുതലാണ്. എന്നാൽ ഈ ഹെൽമെറ്റുകൾ മികച്ച സംരക്ഷണം നൽകുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios