Asianet News MalayalamAsianet News Malayalam

ഈ ഞെട്ടിക്കുന്ന അപകടത്തിന്‍റെ ഉത്തരവാദി ആര്? എംവിഡി പറയുന്നത് ഇങ്ങനെ!

അശ്രദ്ധമായി സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് കയറുന്നതും ഇതുവഴി എത്തിയ സ്വകാര്യ ബസ് ഇടിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. ഇപ്പോഴിതാ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ പാലിക്കേണ്ട ഒരു പ്രധാന കാര്യത്തെപ്പറ്റി ഓർമ്മിപ്പിച്ചിരിക്കുകയാണ് മോട്ടോർവാഹന വകുപ്പ്.

Kerala MVD warnings about entering main road with vehicles
Author
First Published Sep 6, 2024, 3:53 PM IST | Last Updated Sep 6, 2024, 3:53 PM IST

റോഡ് ക്രോസ് ചെയ്യാനുള്ള ശ്രമത്തിനിടെ ഒരു സ്‍കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കണ്ണൂർ കൂത്തുപറമ്പിൽ ആയിരുന്നു സ്വകാര്യ ബസ് സ്‍കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചത്. കണ്ടംകുന്ന് പെട്രോൾ പമ്പിന് മുന്നിലായിരുന്നു ഈ അപകടം ഉണ്ടായത്. ആയിത്തറ സ്വദേശി മനോഹരൻ ആണ് മരിച്ചത്. അശ്രദ്ധമായി സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് കയറുന്നതും ഇതുവഴി എത്തിയ സ്വകാര്യ ബസ് ഇടിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. ഇപ്പോഴിതാ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ പാലിക്കേണ്ട ഒരു പ്രധാന കാര്യത്തെപ്പറ്റി ഓർമ്മിപ്പിച്ചിരിക്കുകയാണ് മോട്ടോർവാഹന വകുപ്പ്.

പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാഹനം നിർത്തി, ഇരുവശത്തുനിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മോട്ടോർവാഹന വകുപ്പ് ഫേസ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. ഇടറോഡിൽ നിന്ന് വാഹനങ്ങൾ പ്രധാന പാതയിലേക്ക് കടക്കാനായി നിൽക്കുന്നുവെങ്കിൽ പ്രധാന പാതയിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാർ അതീവ ശ്രദ്ധ പുലർത്തണമെന്നും പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും എംവിഡി പറയുന്നു.

പ്രധാന പാതയിൽ ഏതു ദിശയിലേക്കാണ് പോകാൻ ഉദ്ദേശിക്കുന്നത് എന്നത് ഇൻഡിക്കേറ്റർ /ഹാൻഡ് സിഗ്നൽ വഴി മറ്റുള്ളവരെ മുൻകൂട്ടി അറിയിക്കണമെന്നും പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങളുടെ വേഗത കണക്കുകൂട്ടുന്നതിൽ ഉണ്ടാകുന്ന ചെറിയ പാകപ്പിഴ വലിയ അപകടത്തിലേക്കാകും നയിക്കുകയെന്നും അതിനാൽ സുരക്ഷിത അകലത്തിലും വേഗതയിലുമാണ് വാഹനങ്ങളെന്ന് ഉറപ്പാക്കി മാത്രം മുന്നോട്ട് നീങ്ങണമെന്നും എംവിഡി വ്യക്തമാക്കുന്നു. ശ്രദ്ധാപൂർവ്വവും ക്ഷമയോടെയുമുള്ള ഡ്രൈവിംഗിലൂടെ യാത്രകൾ സുരക്ഷിതമാക്കാമെന്നും എംവിഡി ഓർമ്മിപ്പിക്കുന്നു.

പോസ്റ്റിന്‍റെ പൂർണരൂപം
പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാഹനം നിർത്തി, ഇരുവശത്തുനിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കുക. 
ഇടറോഡിൽ നിന്ന് വാഹനങ്ങൾ പ്രധാന പാതയിലേക്ക് കടക്കാനായി നിൽക്കുന്നുവെങ്കിൽ പ്രധാന പാതയിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാർ അതീവ ശ്രദ്ധ പുലർത്തുക.
പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്.
പ്രധാന പാതയിൽ ഏതു ദിശയിലേക്കാണ് പോകാൻ ഉദ്ദേശിക്കുന്നത് എന്നത് ഇൻഡിക്കേറ്റർ /ഹാൻഡ് സിഗ്നൽ വഴി മറ്റുള്ളവരെ മുൻകൂട്ടി അറിയിക്കുക.
പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങളുടെ വേഗത കണക്കുകൂട്ടുന്നതിൽ ഉണ്ടാകുന്ന ചെറിയ പാകപ്പിഴ വലിയ അപകടത്തിലേക്കാകും നയിക്കുക. അതിനാൽ സുരക്ഷിത അകലത്തിലും വേഗതയിലുമാണ് വാഹനങ്ങളെന്ന് ഉറപ്പാക്കി മാത്രം മുന്നോട്ട് നീങ്ങുക.
ശ്രദ്ധാപൂർവ്വവും ക്ഷമയോടെയുമുള്ള ഡ്രൈവിംഗിലൂടെ യാത്രകൾ സുരക്ഷിതമാക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios