ഹെൽമെറ്റ് ധരിക്കുന്നതിന്‍റെ ആവശ്യകതയെപ്പറ്റി കിടിലന്‍ ട്രോള്‍ പോസ്റ്റിലൂടെ പൊലീസ്

തിരുവനന്തപുരം: കിടിലന്‍ ട്രോളുകളിലൂടെയാണ് കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് മലയാളികളുടെ നെഞ്ചില്‍ ഇടംപിടിച്ചത്. ജനങ്ങള്‍ക്കുള്ള നിയമപരമായ മുന്നറിയിപ്പുകളും വാര്‍ത്തകളുമൊക്കെ കിടിലന്‍ പോസ്റ്റുകളിലൂടെയാണ് പൊലീസ് പങ്കുവയ്ക്കുന്നത്.

ഇപ്പോഴിതാ ഹെൽമെറ്റ് ധരിക്കുന്നതിന്‍റെ ആവശ്യകതയെപ്പറ്റി ഒരു കിടിലന്‍ ട്രോള്‍ പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് പൊലീസ്. ഹെല്‍മറ്റ് ധരിച്ചില്ലേൽ നിങ്ങളുടെ മുഖസൗന്ദര്യം മറ്റുള്ളവരെ കാണിക്കാനായേക്കും എന്നാൽ നിങ്ങൾക്ക് എല്ലാരേയും എന്നെന്നേക്കും കാണാനായ് ഹെൽമെറ്റ് ശീലമാക്കൂ എന്നാണ് ട്രോളിലൂടെ പൊലീസ് ഓര്‍മ്മിപ്പിക്കുന്നത്.