Asianet News MalayalamAsianet News Malayalam

'ഇത് ഞങ്ങളിങ്ങെടുക്കുവാ...' ഈ സേവ് ദ ഡേറ്റ് ഫോട്ടോയ്ക്ക് സല്യൂട്ടടിച്ച് പൊലീസ്!

വധുവിന്റെയും വരന്റെയും ഫോട്ടോയ്ക്ക് പൊലീസിന്‍റെ കൈയ്യടി. 

Kerala Police Facebook post about save the date photo with helmets
Author
Trivandrum, First Published Dec 6, 2019, 4:50 PM IST

കാലം മാറിയതോടെ വിവാഹ സങ്കല്‍പങ്ങളും മാറി. പണ്ട് വിവാഹ ഫോട്ടോഷൂട്ട് എന്നുപറയുന്നത് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല. സേവ് ദ ഡേറ്റ്, പ്രി വെഡ്ഡിങ്  ഫോട്ടോസ്, പോസ്റ്റ് വെഡ്ഡിങ് എന്നിവയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. 

ഇപ്പോഴിതാ ഇത്തരത്തിലൊരു ഫോട്ടോ ഷൂട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്‌ കേരള പോലീസ്. സംസ്ഥാനത്ത് പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ രണ്ട് ഹെല്‍മെറ്റുമായി നില്‍ക്കുന്ന വധുവിന്റെയും വരന്റെയും ഫോട്ടോക്കാണ് ഫേസ് ബുക്കിലൂടെ പൊലീസിന്‍റെ കൈയ്യടി. 

യാത്ര തുടങ്ങാം കരുതലോടെ എന്ന അടിക്കുറിപ്പില്‍ രണ്ട് ഹെല്‍മെറ്റുമായി നില്‍ക്കുന്ന വധുവിന്റെയും വരന്റെയും സേവ് ദ ഡേറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. 

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ... ഇത് അത് തന്നെ... അനുകരണീയ മാതൃകയായതിനാല്‍ ഇത് ഞങ്ങളിങ്ങെടുക്കുവാ എന്ന അടിക്കുറിപ്പോടെയാണ് കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഈ ചിത്രം പങ്കുവെച്ചത്. 

ഡിസംബര്‍ ഒന്ന് മുതലാണ് സംസ്ഥാനത്ത് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത്. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ 500 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഷനിലുമാകും. 

Follow Us:
Download App:
  • android
  • ios