Asianet News MalayalamAsianet News Malayalam

ഹെൽമെറ്റ് ധരിച്ച നിങ്ങളുടെ ചിത്രങ്ങൾ അയച്ചു കൊടുക്കൂ... കേരള പൊലീസിന്‍റെ കിടിലന്‍ ചലഞ്ച്

''ഹെൽമെറ്റ് ധരിച്ചുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ അയച്ചു തരൂ, മികച്ച ചിത്രങ്ങൾ ഞങ്ങൾ‌ പോസ്റ്റ് ചെയ്യുന്നതാണ്'' എന്നാണ് ഓദ്യോ​ഗിക പേജിൽ കുറിച്ചിരിക്കുന്നത്. 
 

kerala police new challenge for helmet
Author
Trivandrum, First Published Dec 2, 2019, 4:42 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ ഒന്ന് മുതൽ ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. ഹെൽമെറ്റ് ധരിക്കാതെ ആരെങ്കിലും ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നത് കണ്ടാൽ ആദ്യതവണ താക്കീത് നൽകി വിട്ടയയ്ക്കും. എന്നാൽ രണ്ടാം തവണ പിഴയുണ്ടാകും. അഞ്ഞൂറ് രൂപയാണ് പിഴത്തുക. 

ഹെൽമെറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഹെൽമെറ്റ് ചലഞ്ച് എന്ന ഹാഷ്ടാ​ഗുമായി രം​ഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. ''ഹെൽമെറ്റ് ധരിച്ചുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ അയച്ചു തരൂ, മികച്ച ചിത്രങ്ങൾ ഞങ്ങൾ‌ പോസ്റ്റ് ചെയ്യുന്നതാണ്'' എന്നാണ് ഓദ്യോ​ഗിക പേജിൽ കുറിച്ചിരിക്കുന്നത്. 

നാം രണ്ട് നമുക്ക് രണ്ട് എന്ന വാചകത്തിന് പുതിയൊരു നിർവ്വചനം കൂടി നൽകിയിരിക്കുകയാണ് കേരള പൊലീസ്. നമുക്ക് രണ്ട് ഹെൽമെറ്റ് എന്നാണ് കേരള പൊലീസിന്റെ കണ്ടുപിടിത്തം. ചിത്രങ്ങൾ, വിവരങ്ങൾ സഹിതം kpsmc.pol@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ അയക്കാനും കൂട്ടിച്ചേർത്തിട്ടുണ്ട്. ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരവധി ബോധവത്ക്കരണ പരിപാടികൾ ഇതിനകം ആവിഷ്കരിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios