Asianet News MalayalamAsianet News Malayalam

ഓഫ് റോഡില്‍ സാഹസികതയുടെ മായാജാലം തീര്‍ത്ത് മലയാളി ഡ്രൈവര്‍മാര്‍

ഗോവയില്‍ നടന്ന റെയിൻ ഫോറസ്റ്റ് ചലഞ്ചില്‍ ആണ് മലയാളി ടീം മിന്നുന്ന നേട്ടം സ്വന്തമാക്കിയത്. 

Kerala team is first runner up in RFC Goa 2021
Author
Trivandrum, First Published Sep 5, 2021, 3:23 PM IST

മഴക്കാടുകളിലെ ഓഫ് റോഡ് ഡ്രൈവിംഗില്‍ സാഹസികതയുടെ മായാജാലം തീർത്ത് മലയാളി ഡ്രൈവര്‍മാര്‍. ഗോവയില്‍ നടന്ന റെയിൻ ഫോറസ്റ്റ് ചലഞ്ചില്‍ ആണ് മലയാളി ടീം മിന്നുന്ന നേട്ടം സ്വന്തമാക്കിയത്. ആനന്ദ് മാഞ്ഞൂരാനും വിഷ്‍ണുരാജും ആണ് ലോകത്തിലെ തന്നെ ഏറ്റവും കാഠിന്യമേറിയ ട്രാക്കുകൾ കൊണ്ട് പ്രസിദ്ധമായ റെയിൻ ഫോറസ്റ്റ് ചലഞ്ചില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയിരിക്കുന്നത്. തുടച്ചയായി രണ്ടാം തവണയാണ് ഈ നേട്ടം എന്നതാണ് ശ്രദ്ധേയം. ഓഗസ്റ്റ് 28 മുതല്‍ സെപ്‍റ്റംബര്‍ 4 വരെ ഗോവയിലായിരുന്നു ചാമ്പ്യന്‍ഷിപ്പ്. 

Kerala team is first runner up in RFC Goa 2021

കേരളത്തിന്‍റെ ഒരുകാലത്തെ വലിയ സ്വപ്‍നമായ ഈ ചാമ്പ്യൻഷിപ് തുടർച്ചായി രണ്ടാം തവണയും ഒരു മലയാളി കൈവരിക്കുന്നത് ലോകത്തിലെ തന്നെ മലയാളി മോട്ടോർ വെഹിക്കിൾ പ്രേമികൾക്ക് വലിയ ആവേശം പകരുന്നു. രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ഡ്രൈവര്‍മാര്‍ ഉള്‍പ്പടെുന്ന 24 ടീമുകള്‍ ആണ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്തത്. 

Kerala team is first runner up in RFC Goa 2021

കേരളത്തിന്‍റെ വിജയത്തേരിന്‍റെ മുഖ്യ സാരഥിയായ ആനന്ദ് വി മാഞ്ഞൂരാൻ കോട്ടയം സ്വദേശിയും സഹസാരഥി വിഷ്‍ണുരാജ് പെരുമ്പാവൂർ സ്വദേശിയുമാണ്. ഓഫ് റോഡ് ചാമ്പ്യൻഷിപ്പുകളിൽ മുമ്പും നിരവധി വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് ഇരുവരും. ഇതിനു മുമ്പ് 2019ല്‍ ആയിരുന്നു ഗോവയില്‍ റെയിൻ ഫോറസ്റ്റ് ചലഞ്ച് നടന്ന്ത. ഈ ചലഞ്ചിലും ഇവര്‍ തന്നെയായിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്പ്. 

Kerala team is first runner up in RFC Goa 2021

ഓഫ് റോഡ് ചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും ദുർഘടം നിറഞ്ഞ ട്രാക്കാണ് റെയിൻ ഫോറസ്റ്റ് ചലഞ്ചിനെ വ്യത്യസ്‍തമാക്കുന്നത്. ട്രാക്കിന്റെ ഈ വ്യത്യസ്‍തത തന്നെയാണ് ഏറെ സാഹസികം എന്ന നിലയിൽ ചാമ്പ്യൻഷിപ്പിനെ ലോക ശ്രദ്ധേയിലേക്ക് ഉയര്‍ത്തിയതും. ഫോർ വീലർ വാഹനങ്ങൾ മാത്രമാണ് റെയിൻ ഫോറസ്റ്റ് ചലഞ്ചിന് ഉപയോഗിക്കുന്നത് എന്നതും പ്രത്യേകതയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios