Asianet News MalayalamAsianet News Malayalam

നാടായ നാടും കാടായ കാടും പാഞ്ഞ് അങ്ങ് പോകാന്നേ...! കേരളത്തിന്‍റെ സ്വന്തം, വെറും ആറ് മാസത്തെ കാത്തിരിപ്പ് മാത്രം

മട്ടന്നൂർ കിൻഫ്ര പാർക്കിലെ രണ്ട് ഏക്കർ സ്ഥലത്താണു പുതിയ ടൂവീലർ നിർമാണ പ്ലാന്റ് വരുന്നത്. സംയുക്ത സംരംഭത്തിന് 4,64,97,000 രൂപയാണ് അംഗീകൃത മൂലധനം നിജപ്പെടുത്തിയിരിക്കുന്നത്.

keralas own electric scooter by kerala automobile limited will launched in 6 months details btb
Author
First Published Aug 4, 2023, 6:44 PM IST

കണ്ണൂര്‍: സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ (കെഎഎൽ) നേതൃത്വത്തിൽ ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറക്കുമെന്നും മന്ത്രി പി രാജീവ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണക്കമ്പനി ലോഡ്‌സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നു കെഎഎൽ മട്ടന്നൂർ കിൻഫ്ര പാർക്കിൽ ആരംഭിക്കുന്ന ഇലക്ട്രിക് ടൂവീലർ നിർമാണ യൂണിറ്റിന്റെ കരാർ ഒപ്പുവച്ചു.

മട്ടന്നൂർ കിൻഫ്ര പാർക്കിലെ രണ്ട് ഏക്കർ സ്ഥലത്താണു പുതിയ ടൂവീലർ നിർമാണ പ്ലാന്റ് വരുന്നത്. സംയുക്ത സംരംഭത്തിന് 4,64,97,000 രൂപയാണ് അംഗീകൃത മൂലധനം നിജപ്പെടുത്തിയിരിക്കുന്നത്. സംയുക്ത സംരംഭത്തിൽ 26 ശതമാനം ഓഹരി കെ.എ.എലിനും ബാക്കി ലോഡ്‌സ് മാർക് ഇൻഡസ്ട്രീസിനുമാണ്. സംരംഭം വഴി 200 പേർക്കു നേരിട്ടും നിരവധി പേർക്കു പരോക്ഷമായും തൊഴിൽ സൃഷ്ടിക്കപ്പെടും. കെഎഎല്ലിൽ നിന്ന് ആദ്യ ഘട്ടത്തിൽ നിരത്തിലിറങ്ങിയ ഓട്ടോറിക്ഷകളുമായി ബന്ധപ്പെട്ടുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങൾക്കു പരിഹാരമായിട്ടുണ്ട്.

ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കായി വയനാട്ടിലും കണ്ണൂരിലും രണ്ടു സർവീസ് സെന്‍ററുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഇതിൽ വയനാട്ടിലെ സർവീസ് സെന്റർ ആരംഭിച്ചുകഴിഞ്ഞു. ഡീലർഷിപ്പിനൊപ്പം സർവീസിനുള്ള സൗകര്യവും ഒരുക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

അതേസമയം, പൊതുമേഖലാ സ്ഥാപനമായ കേരള സോപ്‌സ്‌ കഴിഞ്ഞ സാമ്പത്തിക വർഷം  സ്വന്തമാക്കിയത്‌ 1.4 കോടി രൂപയുടെ അറ്റാദായമാണെന്നും മന്ത്രി പറഞ്ഞു. ഉൽപ്പന്ന വൈവിധ്യങ്ങളും വിപണന രീതികളുമാണ്‌ ഈ പൊതുമേഖലാ സ്ഥാപനത്തിന്‌ ഏറ്റവും ഉയർന്ന ലാഭം നേടിക്കൊടുത്തത്‌. 2022-23 സാമ്പത്തിക വർഷത്തിൽ 717 ടൺ സോപ്പ്‌ ഉൽപ്പന്നങ്ങൾ വിദേശത്തും സ്വദേശത്തുമുള്ള വിപണികളിലെത്തിച്ചു.  ഇതര സംസ്ഥാനങ്ങളിൽ മാത്രം 10 കോടിയുടെ സോപ്പ്‌ ഉൽപ്പന്നങ്ങളെത്തിച്ചു. 2021-22 ൽ 25 ലക്ഷമായിരുന്ന ലാഭമാണ്‌ നാല്‌ ഇരട്ടിയോളം വർധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

88 ശതമാനത്തിന്‍റെ വമ്പൻ ഡിസ്ക്കൗണ്ടുമായി ഒരു എയർലൈൻ; കൊച്ചിക്കും ആഘോഷിക്കാം, പുതിയ സര്‍വ്വീസ് 12 മുതൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios