കിയ കാരെൻസ് ക്ലാവിസും ക്ലാവിസ് ഇവിയും നാല് മാസത്തിനുള്ളിൽ 21,000 ബുക്കിംഗുകൾ നേടി. ഐസിഇ വേരിയന്റിന് 20,000 ബുക്കിംഗുകളും ഇവിക്ക് 1,000 ബുക്കിംഗുകളും ലഭിച്ചു.
അടുത്തിടെ പുറത്തിറങ്ങിയ കിയ കാരെൻസ് ക്ലാവിസും കാരെൻസ് ക്ലാവിസ് ഇവിയും വെറും നാല് മാസത്തിനുള്ളിൽ 21,000-ത്തിലധികം ബുക്കിംഗുകൾ നേടി. ഇതിൽ 20,000 ബുക്കിംഗുകളും ഐസിഇ (പെട്രോൾ/ഡീസൽ) വേരിയന്റുകൾക്കാണ്. അതേസമയം 1,000-ത്തിലധികം ബുക്കിംഗുകൾ ക്ലാവിസ് ഇവി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുടുംബങ്ങൾക്ക് അനുയോജ്യമായ ഒരു എംപിവി ആയാണ് കിയ കാരെൻസ് ക്ലാവിസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദീർഘദൂര യാത്രകളെ അങ്ങേയറ്റം സുഖകരമാക്കുന്ന സവിശേഷതകൾ ഇതിനുണ്ട്. രണ്ടാം നിര സ്ലൈഡിംഗ്, റീക്ലൈനിംഗ് സീറ്റുകളുണ്ട്. ഇതിനൊപ്പം, 12.3 ഇഞ്ച് ഡ്യുവൽ പനോരമിക് ഡിസ്‌പ്ലേയും (ഇൻഫോടൈൻമെന്റ് + ഡ്രൈവർ വിവരങ്ങൾ) ഇതിലുണ്ട്. ബോസ് സ്റ്റീരിയോ സിസ്റ്റവും ഇതിലുണ്ട്. ഇതിനൊപ്പം, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ ഡാഷ്‌കാം, പനോരമിക് സൺറൂഫ് എന്നിവയും ഈ കാറിലുണ്ട്.
ക്ലാവിസ് ഇലക്ട്രിക് ആണ് കിയയുടെ ആദ്യത്തെ ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് വാഹനം. ഇത് രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വരുന്നത്. 51.4 kWh ബാറ്ററി പായ്ക്ക് ഉള്ള മോഡലിന് 490 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. അതേസമയം, 42 kWh ബാറ്ററി പായ്ക്ക് ഉള്ള മോഡലിന് 404 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഇതിൽ കാണപ്പെടുന്ന മോട്ടോർ 169 bhp പവറും 255 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഇതിന് 100 kW ഡിസി ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് സിസ്റ്റം ലഭിക്കുന്നു. 7 സീറ്റർ ലേഔട്ടിൽ മാത്രമേ ഈ ഇവി ലഭ്യമാകൂ.
ഈ രണ്ട് മോഡലുകളിലും സുരക്ഷയും സാങ്കേതികവിദ്യയും സംയോജിപ്പിച്ചിരിക്കുന്നു. ലെവൽ 2 ADAS സവിശേഷതകൾ ഇതിൽ നൽകിയിരിക്കുന്നു. ഇതിനുപുറമെ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‍സി), ടയർ പ്രഷർ മോണിറ്റർ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്. 11.50 ലക്ഷം രൂപയിൽ ആരംഭിച്ച് ഉയർന്ന മോഡലിന് 21.50 ലക്ഷം രൂപ വരെയാണ് കിയ കാരൻസ് ക്ലാവിസ് ഐസിഇയുടെ എക്സ്-ഷോറൂം വില . അതേസമയം, ക്ലാവിസ് ഇവിയുടെ വില 17.99 ലക്ഷം രൂപയിൽ ആരംഭിച്ച് ഉയർന്ന മോഡലിന്‍രെ എക്സ്-ഷോറൂം വില 24.49 ലക്ഷം രൂപ വരെ ഉയരുന്നു.
കാരൻസ് ക്ലാവിസ്, ക്ലാവിസ് ഇവി മോഡലുകൾക്കുള്ള അതിശയകരമായ പ്രതികരണത്തിൽ ആവേശഭരിതരാണെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ ജൂൻസു ചോ പറഞ്ഞു. കിയയിൽ ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് ഈ ശക്തമായ ഡിമാൻഡ് എന്നും അദ്ദേഹം വ്യക്തമാക്കി.
