12 നഗരങ്ങളിലെ തിരഞ്ഞെടുത്ത 15 ഡീലർഷിപ്പുകൾ വഴി മാത്രം 3 ലക്ഷം രൂപ ടോക്കൺ തുക നൽകി EV6 ബുക്ക് ചെയ്യാം. കിയ ഇന്ത്യ വെബ്‌സൈറ്റ് വഴിയും ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക്ക് വാഹനം രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ. ജൂണ്‍ രണ്ടിനാണ് വാഹനത്തിന്‍റെ അവതരണം. ഇപ്പോഴിതാ വാഹനത്തിനുള്ള ബുക്കിംഗ് കമ്പനി തുടങ്ങിയതായി മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായി (CBU) വരുന്ന EV6 ന്റെ 100 യൂണിറ്റുകൾ മാത്രമേ ഈ വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് ലഭ്യമാകൂ. 12 നഗരങ്ങളിലെ തിരഞ്ഞെടുത്ത 15 ഡീലർഷിപ്പുകൾ വഴി മാത്രം 3 ലക്ഷം രൂപ ടോക്കൺ തുക നൽകി EV6 ബുക്ക് ചെയ്യാം. കിയ ഇന്ത്യ വെബ്‌സൈറ്റ് വഴിയും ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Kia EV : എണ്ണ വേണ്ടാ വണ്ടി വിപ്ലവത്തിന് കിയ, വരുന്നത് 14 ഇവികള്‍
"ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായം മാറിക്കൊണ്ടിരിക്കുകയാണ്. ഈ പരിവർത്തനത്തിന്റെ മുൻനിരയിലാണ് കിയ. ഞങ്ങളുടെ ലോകോത്തര ഉൽപന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും ഞങ്ങൾ അത് വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. രാജ്യത്ത് EV6 അവതരിപ്പിക്കുന്നത് അത് തന്നെ ആവർത്തിക്കുന്നു.." കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടെ-ജിൻ പാർക്ക് പറഞ്ഞു.
പുതിയ കിയ EV6ന്‍റെ ഹൃദയം 77.4kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ആയിരിക്കും. അത് രണ്ട് വേരിയന്‍റുകളായി ലഭ്യമാകും. ആർഡബ്ല്യുഡി വേരിയൻറ് 225ബിഎച്ച്പിയും 350എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമ്പോൾ എഡബ്ല്യുഡി വേരിയൻറ് 345ബിഎച്ച്പിയും 605എൻഎം ടോർക്കും സൃഷ്ടിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ, ഉപഭോക്താക്കൾക്ക് GT ലൈൻ, GT ലൈൻ AWD എന്നിവയുൾപ്പെടെ രണ്ട് വകഭേദങ്ങൾ വാഗ്ദാനം ചെയ്യും.
കിയ ഇവി6നുള്ള ചാർജിംഗ് ഓപ്ഷനുകളിൽ 50kW ഫാസ്റ്റ് ചാർജർ ഉൾപ്പെടുന്നു, അത് 73 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജിംഗ് വേഗത പ്രാപ്‍തമാക്കുന്നു, അതേസമയം 350kW ചാർജറിന് വെറും 18 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ വർദ്ധിപ്പിക്കാൻ കഴിയും. ഫുൾ ചാർജ് ചെയ്‍താൽ 528 കിലോമീറ്റർ റേഞ്ചാണ് കിയ അവകാശപ്പെടുന്നത്. അളവനുസരിച്ച്, കാറിന്റെ നീളം 4,695 എംഎം, വീതി 1,890 എംഎം, ഉയരം 1,550 എംഎം, വീൽബേസ് 2,900 എംഎം ആണ്. മൂൺസ്‌കേപ്പ്, സ്‌നോ വൈറ്റ് പേൾ, റൺവേ റെഡ്, അറോറ ബ്ലാക്ക് പേൾ, യാച്ച് ബ്ലൂ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ഇവി6 ലഭിക്കും. ഇവി6-ലെ ഈ നിറങ്ങളിൽ ചിലത് അടുത്തിടെ പുറത്തുവന്നിരുന്നു.
ഫീച്ചറുകളുടെ കാര്യത്തിൽ, കിയ ഇവി6 ജിടി ലൈൻ വേരിയന്റിൽ GL ലൈൻ ഡിസൈൻ ഘടകങ്ങൾ, 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബോഡി-നിറമുള്ള ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, LED ഹെഡ്‌ലാമ്പുകൾ, LED ടെയിൽ ലൈറ്റുകൾ, LED റിയർ ഫോഗ് ലൈറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പിൻ സ്‌പോയിലർ, യുവി കട്ട് ഗ്ലാസ്, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ സീറ്റിനുള്ള മെമ്മറി ഫംഗ്‌ഷനോടുകൂടിയ 10-വേ പവർ-അഡ്‍ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവ് മോഡുകൾ (സാധാരണ, ഇക്കോ, സ്‌പോർട്ട് ), വയർലെസ് ചാർജർ, ഇലക്ട്രിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകൾ (ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെന്റ് കൺസോളിനും ഓരോ യൂണിറ്റ് വീതം), ഓട്ടോ ഹോൾഡ് ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, റീജൻ ഫംഗ്‌ഷനുള്ള പാഡിൽ ഷിഫ്റ്ററുകൾ, കിയ കണക്റ്റ് തുടങ്ങിയവയും ലഭിക്കും. കൂടാതെ ADAS സംവിധാനവും വാഹനത്തില്‍ ഉണ്ടായിരിക്കും.
കിയ ഇവി6 AWD വേരിയന്റിന് ഓഗ്‌മെന്റഡ് HUD, പവർഡ് ടെയിൽ-ഗേറ്റ്, ഓട്ടോമാറ്റിക് ഡോർ ഹാൻഡിലുകൾ, മെറിഡിയൻ സോഴ്‌സ്‍ഡ് 14 സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിവയുടെ രൂപത്തിൽ അധിക സവിശേഷതകൾ ലഭിക്കും . എട്ട് എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌സി, എച്ച്എസി, എംസിബിഎ, ബിഎഎസ്, വിഎസ്എം, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളോടെയാണ് മോഡൽ എത്തുന്നത്.
