Asianet News MalayalamAsianet News Malayalam

വൈദ്യുതി വാഹനം, പുത്തന്‍ പദ്ധതിയുമായി കിയ മോട്ടോഴ്‍സ്

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴേസ് ഇലക്‌ട്രോണിക് വെഹിക്കിള്‍ (ഇ.വി) സ്ട്രാറ്റജി പ്രഖ്യാപിച്ചു. 

Kia Motors EV Strategy
Author
Mumbai, First Published Sep 18, 2020, 2:37 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴേസ് ഇലക്‌ട്രോണിക് വെഹിക്കിള്‍ (ഇ.വി) സ്ട്രാറ്റജി പ്രഖ്യാപിച്ചു. പുത്തന്‍ തലമുറയ്ക്ക് പുതിയ വാഹനസംസ്‌കാരം പകര്‍ന്നുനല്‍കാനാണ് ഈ പുതിയ പദ്ധതി.
ഇതനുസരിച്ച് വരുന്ന ഏഴ് വര്‍ഷങ്ങളില്‍ ഏഴ് വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാനാണ് കൊറിയന്‍ വാഹനക്കമ്പനിയായ കിയയുടെ തീരുമാനം.

ഇതോടനുബന്ധിച്ച് വാഹനങ്ങളുടെ രേഖാചിത്രവും പുറത്തുവിട്ടു. കൊറിയയിലെ ഹ്വാസുങ് പ്ലാന്റില്‍ നടന്ന ചടങ്ങില്‍ കിയയുടെ ഇവി ഉല്‍പ്പന്നങ്ങളുടെ വിശദാംശങ്ങള്‍ കിയ പ്രസിഡന്റും സി.ഇ.ഒയുമായ ഹോ സുങ് സോംഗ് പ്രഖ്യാപിച്ചു. 2020 ന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച കിയയുടെ ‘പ്ലാന്‍ എസ്’ തന്ത്രത്തിന് കീഴില്‍ 2025 ഓടെ 11 മോഡലുകളിലേക്ക് ഇവി ലൈനപ്പ് വിപുലീകരിക്കാന്‍ ബ്രാന്‍ഡ് പദ്ധതിയിടുന്നുണ്ട്. അതേ കാലയളവില്‍ ബ്രാന്‍ഡിന്റെ മൊത്തം വില്‍പ്പനയുടെ 20 ശതമാനം ഇവികളാകണമെന്ന് കിയ ലക്ഷ്യമിടുന്നുണ്ട്. കൊറിയ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവയുള്‍പ്പെടെ വിപണികളില്‍ മികച്ച വില്‍പ്പനയാണ് കിയ ആഗ്രഹിക്കുന്നത്. ലോകത്തെ പ്രമുഖ ചാര്‍ജിംഗ് കമ്പനികളുമായി പങ്കാളിത്തപരമായ സഹകരണവും കിയയുടെ പദ്ധതിയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios