Asianet News MalayalamAsianet News Malayalam

കന്നിയങ്കത്തില്‍ തന്നെ പൂഴിക്കടകന്‍, കിയയുടെ ആദ്യ പോരാളി കളത്തില്‍

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളും ഹ്യുണ്ടേയിയുടെ സഹസ്ഥാപനവുമായ കിയ മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ ആദ്യവാഹനം സെല്‍റ്റോസ് വിപണിയില്‍

Kia Motors launches SUV Seltos
Author
Mumbai, First Published Aug 23, 2019, 10:51 AM IST

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളും ഹ്യുണ്ടേയിയുടെ സഹസ്ഥാപനവുമായ കിയ മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ ആദ്യവാഹനം സെല്‍റ്റോസ് വിപണിയില്‍ അവതരിപ്പിച്ചു.  9.69 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഇടത്തരം പ്രീമിയം എസ് യു വി ശ്രേണിയിലേക്കെത്തുന്ന സെൽറ്റോസിന്‍റെ  ദില്ലി എക്സ്ഷോറൂം വില.  

Kia Motors launches SUV Seltos

ശക്തമായ സുരക്ഷക്കും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ക്കുമൊപ്പം മികച്ച സ്റ്റൈലിലും   പരാധാന്യം നല്‍കിയാണ് കിയ ഇന്ത്യന്‍ നിരത്തിലേക്കുള്ള ആദ്യ വാഹനം എത്തിച്ചിരിക്കുന്നത്. ആദ്യ മോഡല്‍ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണെന്നതും പ്രത്യേകതയാണ്. 

Kia Motors launches SUV Seltos

ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് വാഹനത്തിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്‍പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്‍മിഷനുകള്‍. 

Kia Motors launches SUV Seltos

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‍സി, എച്ച്എസി, വിഎസ്എം തുടങ്ങിയവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും നിരവധി സെന്‍സറുകളുമുണ്ട്. 

Kia Motors launches SUV Seltos

യുവിഒ കണക്ട് സാങ്കേതികവിദ്യയിലൂടെ 37 ഓളം സ്‍മാര്‍ട്ട് ഫീച്ചറുകളുണ്ട് വാഹനത്തില്‍. നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്‌മെന്റ്, റിമോട്ട് കണ്‍ട്രോള്‍, കണ്‍വീനിയന്‍സ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകള്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. 

Kia Motors launches SUV Seltos

ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ബമ്പറിന്റെ താഴെ ഭാഗത്ത് നല്‍കുന്ന എല്‍ഇഡി ഫോഗ്ലാമ്പ്, സില്‍വര്‍ ഫിനീഷ് സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ വാഹനത്തിന്‍റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നു. 18 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയി വീലും ഡ്യുവല്‍ ടോണ്‍ നിറവും സെല്‍റ്റോസിനെ വ്യത്യസ്‍തമാക്കും. സ്പോട്ടി ഭാവമാണ് പിന്‍ഭാഗത്തിന്. ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ പിന്‍ഭാഗത്തെയും ആകര്‍ഷകമാക്കുന്നു. 

Kia Motors launches SUV Seltos

കഴിഞ്ഞ മാസം 15 മുതൽ 32035 പ്രീബുക്കിങ്ങുകൾ വാഹനത്തിന് ലഭിച്ചു എന്നാണ് കിയ പറയുന്നത്. ഇതിൽ ആദ്യ ദിവസം മാത്രം ലഭിച്ചത് 6046 ബുക്കിങ്ങുകളാണ്. ജീപ്പ് കോംപസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍, എംജി ഹെക്റ്റര്‍ തുടങ്ങിയവരാണ് സെല്‍റ്റോസിന്‍റെ മുഖ്യ എതിരാളികള്‍.  എന്തായാലും എതിരാളികളെക്കാള്‍ താരതമ്യേന കുറഞ്ഞ വിലയിലെത്തുന്ന സെല്‍റ്റോസ് വിപണിയിലുണ്ടാക്കിയേക്കാവുന്ന ചലനങ്ങള്‍ കാത്തിരുന്നു കാണണം. 

Kia Motors launches SUV Seltos

Follow Us:
Download App:
  • android
  • ios