Asianet News MalayalamAsianet News Malayalam

സെൽറ്റോസിന്‍റെ ഐഎംടി പതിപ്പുമായി കിയ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ സെൽറ്റോസ് എസ്‍യുവിയുടെ പുതിയ വേരിയന്‍റ്

Kia releases a new TVC for Seltos iMT
Author
Mumbai, First Published Jun 21, 2021, 10:39 AM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ സെൽറ്റോസ് എസ്‍യുവിയുടെ പുതിയ വേരിയന്‍റിനെ അവതരിപ്പിക്കുന്നു.  ഐ‌എം‌ടി ബാഡ്‌ജിംഗ് ഉപയോഗിച്ച റെഡ് കളർ ഓപ്ഷനിലുള്ള സെൽറ്റോസിനെയാണ് കിയ പരിചയപ്പെടുത്തന്നത്. ഈ മോഡലിന്‍റെ ടീസര്‍ വീഡിയോ കമ്പനി പുറത്തിറക്കിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡലിനെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. 

സ്റ്റിയറിംഗ് വീലിനു പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന പാഡിൽ ഷിഫ്റ്ററുകളും വീഡിയോയിൽ കാണിക്കുന്നു. എന്നാൽ ഡിസിടി ഗിയർബോക്‌സിനൊപ്പം 1.4 ലിറ്റർ പെട്രോൾ എഞ്ചിൻ തെരഞ്ഞെടുക്കുകയോ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഡീസൽ എഞ്ചിൻ ലഭിക്കുകയോ ചെയ്താൽ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ.

ഇന്റലിജന്റ് മാനുവൽ ഗിയർബോക്സ് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. അതും HTK+ വേരിയന്റിൽ മാത്രം. ഐ‌എം‌ടിയിൽ മാനുവല്‍ 6-സ്പീഡ് ഗിയർ‌ബോക്സാണ് ട്രാന്‍സ്‍മിഷന്‍. പക്ഷേ ഡ്രൈവര്‍  ക്ലച്ച് ചവിട്ടേണ്ട ആവശ്യമില്ല. ഇത് പ്രവർത്തിപ്പിക്കുന്നത് ഒരു കമ്പ്യൂട്ടറാണ്. അതിനാൽ ഡ്രൈവർ തന്റെ കാൽ ആക്സിലേറ്ററിനും ബ്രേക്കിംഗിനുമായി ഉപയോഗിച്ചാൽ മതി. ഐഎംടി ഗിയർബോക്‌സ് ഓപ്ഷൻ വാഹനത്തിന്റെ മൈലേജിനെ കാര്യമായി ബാധിക്കുന്നില്ല എന്നും കമ്പനി പറയുന്നു. ഓട്ടോമാറ്റിക്കിന്റെ സുഖസൗകര്യങ്ങൾക്കൊപ്പം ഗിയർ ഷിഫ്റ്റിംഗിന്റെ മേൻമയും നൽകാൻ ഈ ഐഎംടി മോഡലുകൾക്ക് സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്‌യുവിയിലെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 115 bhp കരുത്തിൽ 144 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. 

2021 മോഡല്‍ സെല്‍റ്റോസ് എസ്‌യുവിയെ അടുത്തിടെയാണ് കിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ ലോഗോ നല്‍കിയതുകൂടാതെ പുതിയ ഫീച്ചറുകളും മറ്റും നല്‍കി എസ്‌യുവിയുടെ എല്ലാ വേരിയന്റുകളും പരിഷ്‌കരിച്ചു. ആകെ പതിനേഴ് പുതിയ മെച്ചപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ഇവയില്‍ പല ഫീച്ചറുകളും സെഗ്‌മെന്റില്‍ ഇതാദ്യമാണ്. 9.95 ലക്ഷം രൂപയിലാണ് വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. 

എച്ച്ടിഎക്‌സ് പ്ലസ് എടി 1.5 ഡീസല്‍ വേരിയന്റ് ഒഴിവാക്കി. പകരം എച്ച്ടികെ പ്ലസ് ഐഎംടി 1.5 പെട്രോള്‍, ജിടിഎക്‌സ് (ഒ) 6എംടി 1.4 ടര്‍ബോ ജിഡിഐ പെട്രോള്‍ എന്നീ രണ്ട് വേരിയന്റുകള്‍ പുതുതായി അവതരിപ്പിച്ചു. നിലവിലെ താഴ്ന്ന, മധ്യ വേരിയന്റുകളില്‍ ഉയര്‍ന്ന വേരിയന്റുകളിലെ ഫീച്ചറുകള്‍ നല്‍കി.  എച്ച്ടിഎക്‌സ് പ്ലസ് വേരിയന്റില്‍ ജെന്റില്‍ ബ്രൗണ്‍ ലെതററ്റ് സീറ്റുകള്‍ നല്‍കി. കറുപ്പിലും ഇളം തവിട്ടുനിറത്തിലുമുള്ള സ്‌പോര്‍ട്‌സ് ലെതററ്റ് സീറ്റുകള്‍ ജിടിഎക്‌സ് (ഒ) വേരിയന്റിന് ലഭിച്ചു. ജിടിഎക്‌സ് പ്ലസ് വകഭേദത്തിന്റെ 7 ഡിസിടി, എടി വേരിയന്റുകളില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ നല്‍കി.

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ  ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്. 

പരിഷ്‍കരിച്ച സെൽറ്റോസിനെ 2020 ജൂണിലാണ് കിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും രണ്ട് ട്രിം ലെവലുകളിലുമായി 16 വേരിയന്റുകളുണ്ട് വാഹനത്തിന്. സെൽറ്റോസ് എസ്‌യുവിക്കുള്ള മോഡൽ ഇയർ പുതുക്കലിന്റെ ഭാഗമായി കിയ ശ്രേണിയിലുടനീളം 10 പുതിയ സവിശേഷതകൾ ചേർത്തിരുന്നു.  ഇന്ത്യൻ കാർ വിപണിയിലെ ഡി-സെഗ്‌മെന്റിലെ നിസാൻ കിക്ക്സ്, റെനോ ഡസ്റ്റർ, റെനോ കാപ്ച്ചർ , ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവരുടെ നേരിട്ടുള്ള എതിരാളിയാണ് കിയ സെൽറ്റോസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios