ദക്ഷിണ കൊറയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ജനപ്രിയ എസ്​യുവിയായ സെൽറ്റോസി​​ന്‍റെ ഏറ്റവും പുതിയ ഗ്രാവിറ്റി എഡിഷൻ കൊറിയയിൽ പുറത്തിറങ്ങി. വാഹനഘടനയിലൊ എഞ്ചിനിലൊ കാര്യമായ മാറ്റങ്ങളില്ലാതെ കൂടുതല്‍ സ്റ്റൈലിഷായിട്ടാണ് വാഹനം എത്തുന്നത്.

സെൽറ്റോസിന്റെ എൻട്രി ലെവൽ മോഡലായ ട്രെൻഡ്, പ്രസ്റ്റീജ്, സിഗ്നേച്ചർ വകഭേദങ്ങളിൽ നിന്ന് സ്വയം വേർതിരിച്ചറിയാൻ സഹായിക്കുന്ന അകത്തും പുറത്തും നിരവധി കോസ്മെറ്റിക് മാറ്റങ്ങളുമായാണ് സെൽറ്റോസ് ഗ്രാവിറ്റി വിപണിയിൽ എത്തുന്നത്. പുതിയ ഗ്രില്ല്​, അലോയ്​ വീലുകൾ, ഇൻറീരിയറിന്​ പുതിയ നിറം, കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ എന്നിവ വാഹനത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്​.

1.6 ലിറ്റർ ടർബൊ പെട്രോൾ-ഡീസൽ എഞ്ചിനുകളിലാണ്​ ഗ്രാവിറ്റി എഡിഷൻ വരുന്നത്​. പുതുപുത്തൻ ത്രീ ഡി ഗ്രില്ല്​, ഇരട്ട നിറമുള്ള 18 ഇഞ്ച്​ അലോയ്​ വീലുകൾ, സിൽവർ നിറത്തിലുള്ള വിങ്ങ്​ മിററുകൾ, പിന്നിലെ സ്​കിഡ്​ പ്ലേറ്റ്​ എന്നിവയാണ്​ പുറത്തുള്ള മാറ്റങ്ങളിൽ പ്രധാനം. ഉള്ളിൽ ഗ്രാവിറ്റിക്ക്​ മാത്രമായി ​ഗ്രേ കളർ സ്​കീമാണുള്ളത്​.

ഗ്രാവിറ്റിക്ക് ഹോട്ട്-സ്റ്റാമ്പ് ചെയ്ത, ത്രിമാന ഡിസൈൻ ഘടകങ്ങളുള്ള ഒരു ബെസ്പോക്ക്, ക്രോം-സ്റ്റഡ്ഡ് ഫ്രണ്ട് ഗ്രിൽ ലഭിക്കും. ഡ്യുവൽ ടോൺ 18 ഇഞ്ച് മെഷീൻ അലോയ് വീലുകളും ശ്രദ്ധയാകർഷിക്കുന്നുണ്ട്. കൂടുതൽ ആകർഷകമാക്കാൻ വിംഗ് മിററുകൾ, ഡോർ ഗാർനിഷ്, റിയർ സ്‌കിഡ് പ്ലേറ്റ് എന്നിവയ്ക്ക് സിൽവർ ഫിനിഷാണ് കിയ നൽകിയിരിക്കുന്നത്.

എക്സ്ക്ലൂസീവ്, ഗ്രേ കളർ സ്കീമിലാണ് സെൽറ്റോസ് ഗ്രാവിറ്റിയുടെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഇത് മറ്റ് മോഡലുകളിൽ നിന്ന് വേറിട്ടുനിൽക്കാൻ പുത്തൻ പതിപ്പിനെ സഹായിച്ചിട്ടുണ്ട്. കൊറിയ, യുഎസ്, റഷ്യ എന്നിവിടങ്ങളിൽ വിൽക്കുന്ന സെൽറ്റോസിന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലുകൾക്ക് ഇന്ത്യൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ അല്പം മാറ്റം വരുത്തിയ ഡാഷ്‌ബോർഡ് ലേഔട്ട് ലഭിക്കുന്നു.

അതിൽ ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം ടച്ച്‌സ്‌ക്രീനിനായുള്ള ഇൻസ്ട്രുമെന്റ് ബിനാക്കിളാണ് റൈറ്റ് ഹാൻഡ് ഡ്രൈവ് പതിപ്പുകൾ ഉപയോഗിക്കുന്നത് എന്നതാണ്. സെൽറ്റോസ് ഗ്രാവിറ്റി ഒരു ഉയർന്ന വകഭേദമായതിനാൽ സുരക്ഷക്ക്​ ഫോർവേർഡ്​ കൊളിഷൻ പ്രിവൻഷൻ അസിസ്​റ്റൻറ്​ സിസ്​റ്റം, റിയർ പാസഞ്ചർ നോട്ടിഫിക്കേഷൻ എന്നിവയുമുണ്ട്​. നവീകരിച്ച ഇൻസ്​ട്രുമ​ന്‍റ് ക്ലസ്​ചർ, 10.25 ഇഞ്ച്​ ടച്ച്​സ്​ക്രീൻ, യുവോ കണക്​ടിവിറ്റി, ബോസ്​ സൗണ്ട്​ സിസ്​റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.  

കൂടാതെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഒരു വലിയ എം‌ഐഡി, യു‌വി‌ഒ കണക്റ്റുചെയ്‌ത കാർ ടെക്, ആംബിയന്റ് ലൈറ്റിംഗ്, ബോസ് സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് എയർ കണ്ടീഷനർ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, വയർലെസ് ഫോൺ ചാർജർ എന്നിയും ഇതിന് ലഭിക്കും.

അതോടൊപ്പം ലെയ്ൻ കീപ്പ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ് ഫംഗ്ഷനുകൾ എന്നിവയുൾപ്പെടെയുള്ള കൂടുതൽ സുരക്ഷാ സവിശേഷതകളും 2021 മോഡൽ ഇയർ സെൽറ്റോസിലുണ്ട്. 1.6 ലിറ്റർ ടർബോ-പെട്രോൾ, 1.6 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ സെൽറ്റോസ് തെരഞ്ഞെടുക്കാൻ സാധിക്കും.

ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ ഓൾ-വീൽ ഡ്രൈവ് പ്രവർത്തനം രണ്ട് മോഡലുകളിലും ഒരു ഓപ്ഷനായി ലഭ്യമാണ്. സെൽറ്റോസിന്റെ പുതിയ ഗ്രാവിറ്റി വേരിയൻറ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും കിയ  ഇതുവരെ നടത്തിയിട്ടില്ല.