കിയ ഇന്ത്യ ഹൈബ്രിഡ് വാഹന വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. 2027-ഓടെ കിയ സെൽറ്റോസ് ഹൈബ്രിഡ് പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു, ഇതിന് മുന്നോടിയായി ഒരു ത്രീ-റോ ഹൈബ്രിഡ് എസ്‌യുവിയും കമ്പനി അവതരിപ്പിച്ചേക്കാം. 

ഹൈബ്രിഡ് വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാനുള്ള പദ്ധതി കിയ ഇന്ത്യ സ്ഥിരീകരിച്ചു. കിയ സെൽറ്റോസ് ഹൈബ്രിഡ് അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണെന്ന് കിയ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് അതുൽ സൂദ് വെളിപ്പെടുത്തി. കൃത്യമായ ലോഞ്ച് ടൈംലൈൻ അദ്ദേഹം പരാമർശിച്ചിട്ടില്ലെങ്കിലും, 2027 ഓടെ മോഡൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കിയയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി ഏഴ് സീറ്റർ ആയിരിക്കുമോ?

കിയയുടെ ഹൈബ്രിഡ് മോഡൽ മൂന്ന് നിര എസ്‌യുവി (ഒരുപക്ഷേ സോറെന്റോ) ആയിരിക്കാമെന്നും, തുടർന്ന് കിയ സെൽറ്റോസ് ഹൈബ്രിഡ് പുറത്തിറക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ടൊയോട്ട ഫോർച്യൂണർ (നിലവിൽ മൈൽഡ് ഹൈബ്രിഡ് പവർട്രെയിനിൽ ലഭ്യമാണ്), വരാനിരിക്കുന്ന റെനോ ബോറിയൽ , ഹ്യുണ്ടായി നി1ഐ (കോഡ്‌നാമം) ഹൈബ്രിഡ് എസ്‌യുവികൾ എന്നിവയ്‌ക്കെതിരെയായിരിക്കും കിയയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി സ്ഥാനം പിടിക്കുക.

പ്രതീക്ഷിക്കുന്ന പവർട്രെയിൻ

കിയ 115 bhp ഉത്പാദിപ്പിക്കാൻ പര്യാപ്‍തമായ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വൈദ്യുതീകരിച്ചേക്കാം. മത്സരാധിഷ്‍ഠിത വിലനിർണ്ണയം കൈവരിക്കുന്നതിനും ചെലവ് കാര്യക്ഷമത നിലനിർത്തുന്നതിനും ലക്ഷ്യമിട്ട്, ബാറ്ററി പായ്ക്കുകൾ, ഇലക്ട്രിക് മോട്ടോറുകൾ, ഇൻവെർട്ടറുകൾ എന്നിവയുൾപ്പെടെ പ്രാദേശികവൽക്കരിച്ച ഘടകങ്ങൾ കാർ നിർമ്മാതാവ് ഉപയോഗിക്കാനാണ് സാധ്യത.

എന്താണ് മാറിയത്?

രണ്ടാം തലമുറ കിയ സെൽറ്റോസ് അടുത്തിടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, 2026 ജനുവരി 2 ന് ഔദ്യോഗികമായി പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നു. പുതിയ K3 പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ എസ്‌യുവി, പുതിയ കിയ ടെല്ലുറൈഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ സൂചനകളുള്ള ഒരു പുതിയ ഡിസൈൻ ഭാഷയാണ് വഹിക്കുന്നത്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ക്ലൈമറ്റ് കൺട്രോളിനായി അഞ്ച് ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്ന ട്രിനിറ്റി പനോർമൈക് ഡിസ്‌പ്ലേയാണ് പ്രധാന സവിശേഷതകളുടെ ഒരു നവീകരണം.

പുതിയ ഡ്യുവൽ-ടോൺ ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, പനോരമിക് സൺറൂഫ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 10-വേ ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, നവീകരിച്ച എഡിഎഎസ് സ്യൂട്ട് എന്നിവയും ഈ എസ്‌യുവിയിൽ ഉൾപ്പെടുന്നു. പുതിയ 2026 കിയ സെൽറ്റോസിൽ 115bhp, 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 160bhp, 1.5L ടർബോ പെട്രോൾ, 1.5L, 116bhp ഡീസൽ എഞ്ചിനുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ഇപ്പോഴും ലഭ്യമാണ്.