Asianet News MalayalamAsianet News Malayalam

സെല്‍റ്റോസുമായി കിയ വരുന്നു

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് അവതരിപ്പിക്കുന്ന സെൽറ്റോസ്  ഓഗസ്റ്റ് 22ന് ഇന്ത്യയിലെത്തും

Kia Seltos India launch follow up
Author
Mumbai, First Published Jun 30, 2019, 3:16 PM IST

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് അവതരിപ്പിക്കുന്ന സെൽറ്റോസ്  ഓഗസ്റ്റ് 22ന് ഇന്ത്യയിലെത്തും.  ഇടത്തരം എസ് യു വി വിഭാഗത്തിലേക്കാണ് സെൽറ്റോസ് എത്തുന്നത്. 

4.3 മീറ്റർ നീളമുള്ള വാഹനം 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എന്നിങ്ങനെ മൂന്നു എഞ്ചിന്‍ ഓപ്ഷനുകളിലാവും എത്തുക. മാനുവല്‍ ഗിയര്‍ബോക്സ് ഉള്‍പ്പെടെ നാലു വ്യത്യസ്ത ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ സെല്‍റ്റോസിലുണ്ട്. ഓട്ടോമാറ്റിക്കില്‍ ടോര്‍ഖ് കണ്‍വേര്‍ട്ടര്‍, സിവിടി, ഇരട്ട ക്ലച്ച് ഗിയര്‍ബോക്സ് ഓപ്ഷനുകളുണ്ടാകും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. പ്രകടനക്ഷമത കൂടി ജിടി ലൈന്‍ വകഭേദത്തിനൊപ്പം മാത്രമേ 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുകയുള്ളൂ.

പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകളാണ് വാഹനത്തില്‍. ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍ക്ക് താഴെ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുണ്ടാകും.  ഹെഡ്സ് അപ്പ് ഡിസ്പ്ലേ, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കര്‍ ബോസ് ഓഡിയോ സംവിധാനം, എയര്‍ പ്യൂരിഫയര്‍, 360 ഡിഗ്രി ക്യാമറ, പിന്‍ സണ്‍ഷേഡ് കര്‍ട്ടന്‍, 7.0 ഇഞ്ച് വലുപ്പമുള്ള TFT ഡിസ്പ്ലേ എന്നിവയെല്ലാം കിയ സെല്‍റ്റോസിന്റെ പ്രധാന വിശേഷങ്ങളാണ്.

ചുവപ്പ്, കറുപ്പ്, നീല, ഓറഞ്ച്, ഗ്ലേഷ്യർ വൈറ്റ്, ക്ലിയർ വൈറ്റ്, സിൽവർ, ഗ്രേ എന്നീ ഒറ്റ നിറങ്ങളിലാവും വാഹനം വിപണിയിലെത്തുക. കൂടാതെ റെഡ്/ബ്ലാക്ക്, ഗ്ലേഷ്യർ  വൈറ്റ്/ബ്ലാക്ക്, സിൽവർ/ബ്ലാക്ക്, ഗ്ലേഷ്യർ വൈറ്റ്/ഓറഞ്ച് എന്നീ ഇരട്ട വർണ സങ്കലനങ്ങളിലും സെൽറ്റോസ് എത്തിയേക്കും. 

11 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ കിയ സെല്‍റ്റോസിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.

Follow Us:
Download App:
  • android
  • ios