Asianet News MalayalamAsianet News Malayalam

കിയയുടെ മൂന്നാമന്‍ ഓഗസ്റ്റില്‍ എത്തും

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലെ തങ്ങളുടെ മൂന്നാമനായ സോണറ്റ് എന്ന സബ് കോംപാക്ട് എസ്‌യുവിയെ 2020 ഓഗസ്റ്റില്‍ നിരത്തിലെത്തിക്കും. 

Kia Sonet Launch Follow Up
Author
Mumbai, First Published Mar 25, 2020, 7:33 AM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലെ തങ്ങളുടെ മൂന്നാമനായ സോണറ്റ് എന്ന സബ് കോംപാക്ട് എസ്‌യുവിയെ 2020 ഓഗസ്റ്റില്‍ നിരത്തിലെത്തിക്കും. 

കിയ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും സോണറ്റ്. ബോള്‍ഡ് ആയിട്ടുള്ള ഡിസൈനിങ്ങാണ് ഈ വാഹനത്തിന്. കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐ-ലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. ടെയില്‍ ലാമ്പ്, എല്‍ഇഡി സ്ട്രിപ്പ്, സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്നിലും നല്‍കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ കോംപാക്ട് എസ് യു വിയായ വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമും എഞ്ചിൻ ഗിയർബോക്സ് കോമ്പിനേഷൻസും ആയിരിക്കും ഉണ്ടായിരിക്കുക. കോംപാക്ട് എസ് യു വി ശ്രേണിയിലേക്ക് അവതരിപ്പിക്കുന്നത് കൊണ്ട് നാലു മീറ്ററിൽ താഴെ മാത്രം നീളമുള്ള വാഹനങ്ങളുടെ എക്സൈസ് ഡ്യൂട്ടി ഇളവുകളും മറ്റു ആനുകൂല്യങ്ങളെല്ലാം ഈ വാഹനത്തിന് ലഭിക്കും. എൻജിനും പ്ലാറ്റ്ഫോമും വെന്യുവിന്റെത് തന്നെയാണെങ്കിലും വെന്യുവിനേക്കാൾ മസ്കുലർ ആയ ഒരു ഡിസൈൻ ആയിരിക്കും സോണററ്റിന്.

മൂന്നു എഞ്ചിൻ ഓപ്ഷൻസ് ആയിരിക്കും ലഭ്യമാവുക. 1.2 ലിറ്റർ പെട്രോൾ എൻജിൻ, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നിവയായിരിക്കും ഈ വാഹനത്തിന് ഉണ്ടാവുക ഇതിൽ 1.2 ലിറ്റർ പെട്രോൾ എൻജിൻ 5 സ്പീഡ് മാന്വൽ ഗിയർ ബോക്സും ആയിട്ടും, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 6 സ്പീഡ് മാന്വൽ /7 സ്പീഡ് ഡി സി ടി ഗിയർ ബോക്സോടുകൂടിയും, 1.5 ലിറ്റർ ഡീസൽ എൻജിൻ 6 സ്പീഡ് മാന്വൽ ഗിയർബോക്സോടു കൂടിയും നിരത്തിൽ എത്തും. ഡീസൽ എൻജിനിൽ ഓട്ടോമാറ്റിക് ഗിയർ നൽകാനുള്ള സാധ്യതയുമുണ്ട്.

കിയാ സെൽട്ടോസിൽ ഉള്ളതുപോലെ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, സൺറൂഫ് മുതലായവ ഈ വാഹനത്തിലും ഉണ്ടാവും . ഹ്യുണ്ടായ് വെന്യുവിനെപോലെ ഇതുമൊരു കണക്ടഡ് കാർ ആയി തന്നെ അവതരിപ്പിക്കാനാണ് സാധ്യത. മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോ സ്‌പോട്ട്, ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, വരാനിരിക്കുന്ന  റെനോ എച്ച്ബിസി തുടങ്ങിയ വാഹനങ്ങളായിരിക്കും സോണറ്റിന്റെ മുഖ്യ എതിരാളികള്‍. 

ഏഴ് ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.

Follow Us:
Download App:
  • android
  • ios