ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ മൂന്നാമനായ സോണറ്റ് സബ്-കോംപാക്ട് എസ്‌യുവി ഓഗസ്റ്റ് ഏഴിന് ഇന്ത്യന്‍ വിപണയില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. 

അവതരണത്തിന് തൊട്ടു മുമ്പുതന്നെ സോണറ്റിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.  മൂടിക്കെട്ടലുകള്‍ ഇല്ലാതെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ പിന്‍ഭാഗത്തു നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

കണ്‍സെപ്റ്റ് മോഡലിനെക്കാള്‍ സ്റ്റൈലിഷാണ് വാഹനം എന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ആഡംബര വാഹനങ്ങളോട് കിടപിടക്കുന്ന പിന്‍ഭാഗമാണ് സോണറ്റിലുള്ളത്. എല്‍ഇഡി ടെയില്‍ലാമ്പ്, ഈ ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സില്‍വര്‍ ഫിനീഷിങ്ങിലുള്ള സ്‌കിഡ് പ്ലേറ്റും റിഫ്‌ളക്ടറും നല്‍കിയുള്ള മസ്‌കുലര്‍ ബംമ്പര്‍, റൂഫിനൊപ്പമുള്ള സ്‌പോയിലര്‍ തുടങ്ങിയവയാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്. 

ഹ്യുണ്ടായിയുടെ വെന്യുവിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും സോണറ്റും എത്തുന്നത്. കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. 

കിയ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും സോണറ്റ്. ബോള്‍ഡ് ആയിട്ടുള്ള ഡിസൈനിങ്ങാണ് ഈ വാഹനത്തിന്. കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐ-ലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. ടെയില്‍ ലാമ്പ്, എല്‍ഇഡി സ്ട്രിപ്പ്, സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്നിലും നല്‍കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ കോംപാക്ട് എസ്യുവിയായ വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമും എഞ്ചിൻ ഗിയർബോക്സ് കോമ്പിനേഷൻസും ആയിരിക്കും ഉണ്ടായിരിക്കുക. കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് അവതരിപ്പിക്കുന്നത് കൊണ്ട് നാലു മീറ്ററിൽ താഴെ മാത്രം നീളമുള്ള വാഹനങ്ങളുടെ എക്സൈസ് ഡ്യൂട്ടി ഇളവുകളും മറ്റു ആനുകൂല്യങ്ങളെല്ലാം ഈ വാഹനത്തിന് ലഭിക്കും. എൻജിനും പ്ലാറ്റ്ഫോമും വെന്യുവിന്റെത് തന്നെയാണെങ്കിലും വെന്യുവിനേക്കാൾ മസ്കുലർ ആയ ഒരു ഡിസൈൻ ആയിരിക്കും സോണററ്റിന്.

ഇന്ത്യയിലെ ആദ്യത്തെ ക്ലച്ച്ലെസ് മാനുവൽ വാഹനവും ആയിരിക്കും സോണറ്റ്. വാഹനത്തിന്റെ 1.0 ലിറ്റർ എൻജിൻ പതിപ്പിനൊപ്പമായിരിക്കും ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ എന്ന് കിയ വിശേഷിപ്പിക്കുന്ന ഈ ഗിയർബോക്സ് നൽകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പല വാഹന നിർമാതാക്കളും ആഗോള നിരത്തുകളിൽ ക്ലെച്ച്‌ലെസ് മാനുവൽ വാഹനങ്ങൾ എത്തിച്ചിട്ടുണ്ടെങ്കിലും ഇത് ഇന്ത്യയിൽ ഏതാനും ഇരുചക്ര വാഹനങ്ങളിൽ മാത്രമാണ് പരീക്ഷിക്കപ്പെട്ടിട്ടുള്ളത്.

മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്യുവി 300, ഫോർഡ് ഇക്കോ സ്പോട്ട് തുടങ്ങിയ വാഹനങ്ങളായിരിക്കും എതിരാളികൾ. മുഖ്യ എതിരാളിയായ വെന്യുവിന്റെ പ്ലാറ്റ്ഫോം തന്നെയായിരിക്കും സോണറ്റിനും അടിസ്ഥാനമൊരുക്കുക. പുതിയ ട്രാൻസ്മിഷൻ സംവിധാനം കൂടാതെ ഇന്ത്യയിൽ മറ്റു വാഹനങ്ങളിൽ ഇല്ലാത്ത നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായായിരിക്കും ഈ വാഹനം അവതരിപ്പിക്കുക.

ഹരിയാനയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. വളരെ ഷാര്‍പ്പ് ആയിട്ടുള്ള സൈഡ് പ്രൊഫൈല്‍ കാണാം. വിന്‍ഡോ ലൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, റൂഫ് റെയിലുകള്‍ എന്നിവയാണ് ചിത്രങ്ങളിൽ കാണാന്‍ സാധിക്കുന്ന മറ്റ് സവിശേഷതകള്‍. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് കിയ സോണറ്റ് പ്രദര്‍ശനത്തിനെത്തിയത്. ഇതിനുപിന്നാലെ ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളും പലപ്പോഴായി പുറത്തുവന്നിരുന്നു.