ഇന്ത്യയ്‌ക്കുള്ള ആദ്യ ഇവിയായി കിയ ഇവി6 ഇലക്ട്രിക് ക്രോസ്ഓവർ പുറത്തിറക്കുന്ന ചടങ്ങിനിടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയതെന്നും ഇലകട്രിക്ക് വാഹനങ്ങള്‍ നിർമ്മിക്കാൻ തങ്ങളുടെ ഇന്ത്യൻ പ്ലാന്‍റ് തയ്യാറാണെന്നും കിയ വ്യക്തമാക്കിയതായി മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2025-ൽ ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഇലക്ട്രിക്ക് വാഹനം പുറത്തിറക്കും എന്ന് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ. ഇന്ത്യയ്‌ക്കുള്ള ആദ്യ ഇവിയായി കിയ ഇവി6 ഇലക്ട്രിക് ക്രോസ്ഓവർ പുറത്തിറക്കുന്ന ചടങ്ങിനിടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയതെന്നും ഇലകട്രിക്ക് വാഹനങ്ങള്‍ നിർമ്മിക്കാൻ തങ്ങളുടെ ഇന്ത്യൻ പ്ലാന്‍റ് തയ്യാറാണെന്നും കിയ വ്യക്തമാക്കിയതായി മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കിയ ഇവി6 ഇന്ത്യയില്‍, വില 59.95 ലക്ഷം മുതല്‍
എന്താണ് പ്രതീക്ഷിക്കേണ്ടത്?
ഇവിക്ക് ആർവി ബോഡി ശൈലിയായിരിക്കുമെന്നും കിയ വെളിപ്പെടുത്തി. കിയയുടെ ഭാഷയിൽ പറഞ്ഞാൽ, ഒരു ആർവി (RV) എന്നാൽ വിനോദ വാഹനം എന്നാണ് അർത്ഥമാക്കുന്നത്. ഈ പേരിട്ടാണ് കാരന്‍സ് എംപിവിയെ കിയ വിളിക്കുന്നത്. ഇതിനർത്ഥം, മറ്റ് കാർ നിർമ്മാതാക്കൾ സമാനമായ ബോഡി സ്റ്റൈൽ പുറത്തിറക്കിയില്ലെങ്കിൽ, വിപണിയിലെ വളരെ കുറച്ച് മൂന്നു നിര ഇവികളിൽ ഒന്നായിരിക്കാം ഇത് എന്നാണ്. ഒന്നിലധികം ബോഡി ശൈലികളും ബാറ്ററികൾ തറയിൽ ഘടിപ്പിക്കാൻ മതിയായ ഇടവും അനുവദിക്കുന്ന ഒരു സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ മോഡല്‍.
Kia EV : എണ്ണ വേണ്ടാ വണ്ടി വിപ്ലവത്തിന് കിയ, വരുന്നത് 14 ഇവികള്‍
എല്ലാ ഇവികളെയും പോലെ, ദ്രുത പ്രകടനവും ഒന്നിലധികം ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളും വാഹനത്തില്‍ പ്രതീക്ഷിക്കാം. ഇതിന് 400 കിലോമീറ്ററിലധികം ക്ലെയിം ചെയ്യപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ഒരു യഥാർത്ഥ കിയ ആയതിനാൽ, പാക്കേജിന്റെ ഭാഗമായി ഇവി ഫീച്ചറുകളും ADAS ഉം ലോഡുചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ കണക്കിലെടുത്ത് ഈ ഇവിക്ക് ഒരു പ്രീമിയം സ്ഥാനം ഉണ്ടായിരിക്കും. മാത്രമല്ല അത് വാഗ്ദാനം ചെയ്യുന്ന സ്ഥലത്തിന്റെ അളവ് ഉപയോഗിച്ച് അതിന്റേതായ ഇടവും സൃഷ്‍ടിച്ചേക്കാം.
ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!
അതേസമയം റിയർ-വീൽ-ഡ്രൈവ് വേരിയന്റിന് 60 ലക്ഷം രൂപയ്ക്കും ഓൾ-വീൽ-ഡ്രൈവ് വേരിയന്റിന് 65 ലക്ഷം രൂപയ്ക്കും ഇന്ത്യയ്‌ക്കുള്ള ആദ്യത്തെ ഇവിയായ EV6, കിയ കഴിഞ്ഞ ദിവസം പുറത്തിറക്കി. EV6-നുള്ള ബുക്കിംഗ് ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് വേരിയന്റുകളിലും മൂണ്‍ സ്‍കേപ്പ്, സ്‍നോ വൈറ്റ് പേള്‍, റണ്‍വേ റെർഡ്, അറോറ ബ്ലാക്ക് പേള്‍, യാച്ച് ബ്ലു എന്നിങ്ങനെ അഞ്ച് നിറങ്ങളിലും EV6 ലഭ്യമാണ്.
കിയ ഇവി6 12 നഗരങ്ങളില്‍ ലഭ്യമാകും
229 എച്ച്‌പിയും 350 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന റിയർ-വീൽ ഡ്രൈവ് വേഷത്തിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഓൾ-വീൽ-ഡ്രൈവ് വേരിയന്റ് 325 എച്ച്പിയും 605 എൻഎമ്മും സൃഷ്‍ടിക്കുന്നു. കൂടുതൽ ശക്തമായ വേരിയന്റിന് 5.2 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്ന് 100 കി.മീ/മണിക്കൂർ വേഗത കൈവരിക്കാനും ഇലക്‌ട്രോണിക് പരിമിതമായ 192 കി.മീ / മണിക്കൂർ വേഗത കൈവരിക്കാനും കഴിയും. EV6-ന് രണ്ട് ചാർജിംഗ് ഓപ്ഷനുകൾ ലഭിക്കുന്നു. 73 മിനിറ്റിനുള്ളിൽ 10 മുതല്‍ 80 ശതമാനം വരെ ചാർജ് ചെയ്യാനാകുന്ന 50kW, വെറും 18 മിനിറ്റിനുള്ളിൽ 10-80% മുതൽ ചാർജ് ചെയ്യാൻ കഴിയുന്ന വേഗതയേറിയ 350kW ഓപ്ഷൻ എന്നിവ. EV6 ന് 528 കിലോമീറ്റർ റേഞ്ച് ലഭിക്കും എന്നാണ് കമ്പനി പറയുന്നത്.
