തിരക്കുള്ള നിരത്തിലൂടെ പത്തുവയസുകാരൻ കാറോടിക്കുന്ന വീഡിയോ വൈറലാകുന്നു
തിരക്കുള്ള നിരത്തിലൂടെ പത്തുവയസുകാരൻ കാറോടിക്കുന്ന വീഡിയോ വൈറലാകുന്നു. ഹൈദരാബാദിലാണ് സംഭവം. കാറിൽ നിറച്ച് ആളുകളുമായി തിരക്കുള്ള റോഡിലൂടെയാണ് കുട്ടി വാഹനമോടിക്കുന്നത്.
ഹൈദരാബാദി ഔട്ടർറിങ് റോഡിലാണ് സംഭവം. ട്വിറ്ററിൽ ടൈഗർ നീലേഷ് എന്നയാളാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തത്. സ്ഥലവും സമയവും തീയതിയും വ്യക്തമാക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ വാഹന ഉടമയെക്കൊണ്ട് പൊലീസ് ഫൈൻ അടപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചൽ രക്ഷിതാക്കൾക്കോ, വാഹന ഉടമയ്ക്കോ 25000 രൂപ പിഴയും മൂന്ന് വർഷം വരെ ജയിൽ ശിക്ഷയും വരെയാണ് പുതുക്കിയ മോട്ടർ വാഹന നിയമം വ്യവസ്ഥ ചെയ്യുന്നത്.
Scroll to load tweet…
