Asianet News MalayalamAsianet News Malayalam

Kinetic Aima : ചൈനയുടെ എയ്‌മയ്‌ക്കൊപ്പം കൈകോര്‍ത്ത് കൈനറ്റിക് ഗ്രീൻ

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും ആഗോള ഇവി നിർമ്മാതാക്കളായ ഐമ ടെക്നോളജി ഗ്രൂപ്പുമായി സഹകരണം പ്രഖ്യാപിച്ച് കൈനറ്റിക് ഗ്രീൻ എനർജി

Kinetic Green to enter EV two wheeler market with Aima
Author
Mumbai, First Published Jan 27, 2022, 4:31 PM IST

ന്ത്യൻ വിപണിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും ആഗോള ഇവി നിർമ്മാതാക്കളായ ഐമ ടെക്നോളജി ഗ്രൂപ്പുമായി (Aima) സഹകരണം പ്രഖ്യാപിച്ച് കൈനറ്റിക് ഗ്രീൻ എനർജി ആന്‍ഡ് പവർ സൊല്യൂഷൻസ് ( Kinetic Green). ചൈനീസ് കമ്പനിയായ എയ്‌മയുടെ അതിവേഗ സ്‌കൂട്ടർ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള മോഡലുകൾ ഉൾപ്പെടെ 2022-23ൽ കുറഞ്ഞത് മൂന്ന് പുതിയ മോഡലുകളെങ്കിലും അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായും ഇത് വൈദ്യുത തരംഗത്തിൽ സഞ്ചരിക്കുന്ന സ്‍കൂട്ടർ സെഗ്‌മെന്റിലേക്കുള്ള കൈനറ്റിക്കിന്റെ പുന:പ്രവേശത്തെ അടയാളപ്പെടുത്തുന്നുവെന്നും ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വൈദ്യുത ഇരുചക്ര വാഹനങ്ങൾ വികസിപ്പിക്കുന്നതിന് കൈനറ്റിക്കും എയ്‍മയും ദീർഘകാല സാങ്കേതിക സഹകരണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ഒരു സംയുക്ത സംരംഭം അവതരിപ്പിക്കുന്നതിനായി ഇരു പങ്കാളികളും പ്രവർത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

"ഒരു വർഷത്തിനുള്ളിൽ, കൈനറ്റിക്ക് അതിന്റെ ബ്രാൻഡും ഉൽപ്പാദന ശേഷിയും പ്രയോജനപ്പെടുത്തുന്ന ഒരു സംയുക്ത സംരംഭം പര്യവേക്ഷണം ചെയ്യാൻ കൈനറ്റിക്കും എയ്‍മയും കൂടുതൽ പദ്ധതിയിടുന്നു, കൂടാതെ എയ്‍മയ്ക്ക് അതിന്റെ സാങ്കേതികവിദ്യയും ഗവേഷണ-വികസനവും ആഗോള വ്യാപനവും വൻതോതിൽ വിപുലീകരിക്കാൻ കഴിയും.." കൈനറ്റിക് ഗ്രീന്‍ സ്ഥാപകയും സിഇഒയുമായ സുലജ്ജ ഫിറോദിയ മോട്വാനി പറഞ്ഞു.  എയ്‌മ സഹകരണം ഉൽപ്പന്ന വികസനം ത്വരിതപ്പെടുത്തുകയും വിപണിയിലേക്കുള്ള ലോഞ്ചുകൾ വേഗത്തിലാക്കുകയും ചെയ്യുമെന്നും പ്രാദേശിക വിതരണ ശൃംഖല വേഗത്തിൽ വികസിപ്പിക്കാനും കൈനറ്റിക് ഗ്രീനിന് കഴിയുമെന്നും മോട്വാനി പറഞ്ഞു.

ഈ പങ്കാളിത്തത്തിലൂടെ, കൈനറ്റിക് അതിന്റെ E2W ബിസിനസ് മികച്ച രീതിയില്‍ വികസിപ്പിക്കാൻ പദ്ധതിയിടുന്നുവെന്ന് പറഞ്ഞ ഫിറോഡിയ മോട്വാനി  അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രതിവർഷം 500,000 യൂണിറ്റുകളായി ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതായും വ്യക്തമാക്കി. തങ്ങളുടെ ഇരുചക്രവാഹനങ്ങളായ കൈനറ്റിക് ഹോണ്ട സ്‍കൂട്ടറുകൾ, കൈനറ്റിക് ലൂണ മോപ്പെഡുകൾ എന്നിവയുടെ വിജയം പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലൂടെ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കൈനറ്റിക്. ഈ ബ്രാൻഡുകൾക്ക് ഇപ്പോഴും ഉയർന്ന ബ്രാൻഡ് മൂല്യവും വിപണിയിൽ മികച്ച ഡിമാന്‍ഡും ഉണ്ടെന്ന് ഫിറോദിയ മോട്വാനി പറയുന്നു.

ഷാങ്ഹായ് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള കമ്പനിയാണ് എയ്‌മ. കൂടാതെ 87 രാജ്യങ്ങളിൽ സാന്നിധ്യവും 50 ദശലക്ഷത്തിലധികം E2W യൂണിറ്റുകളുടെ ആഗോള വിൽപ്പനയും ഉള്ള ലോകത്തിലെ ഏറ്റവും വലിയ ഇ-വാഹന നിർമ്മാതാക്കളിൽ ഒരാളും കൂടിയാണ് എയ്‌മ. E2W, E3W, E4W എന്നിവ ഉൾക്കൊള്ളുന്ന കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ 1,000-ലധികം മോഡലുകൾ ഐമയ്ക്കുണ്ട്. തുടക്കത്തിൽ, സഹകരണത്തോടെ വികസിപ്പിച്ച ഇരുചക്രവാഹനങ്ങൾ കൈനറ്റിക് ബ്രാൻഡിന് കീഴിൽ വിപണനം ചെയ്യുകയുംസാങ്കേതിക പിന്തുണയെ  എയ്‍മ അംഗീകരിക്കുകയും ചെയ്യും. ഇരു കമ്പനികളും ചേര്‍ന്ന് ഭാവിയിൽ കോ-ബ്രാൻഡഡ് മോഡലുകൾ അവതരിപ്പിക്കാനും സാധ്യയതയുണ്ട്. 

ഇന്ത്യൻ ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുയോജ്യമായ രൂപകല്പന, പരിഷ്ക്കരണങ്ങൾക്കുള്ള പിന്തുണ, മോഡലുകളുടെ ദ്രുതഗതിയിലുള്ള പ്രാദേശികവൽക്കരണം എന്നിവയിൽ കൈനറ്റിക്കിനെ എയ്‍മ സഹായിക്കും. കൈനറ്റിക് ഉൽപ്പാദനം പ്രാദേശികവൽക്കരിക്കുകയും, ഇന്ത്യൻ വിപണിയെക്കുറിച്ചുള്ള ധാരണയും ഇരുചക്രവാഹന ഉപഭോക്തൃ ഉൾക്കാഴ്ചയും ബിസിനസ്സിലേക്ക് കൊണ്ടുവരികയും ചെയ്യും.

വൈദ്യുത വാഹന വ്യവസായത്തിൽ കൈനറ്റിക് ഗ്രീനിന് ഇതിനകം തന്നെ സാന്നിധ്യമുണ്ട്, കൂടാതെ ഇലക്ട്രിക് ത്രീ-വീലറുകളുടെ ശ്രേണിയും ഇലക്‌ട്രിക് വാഹനങ്ങളുമായി ഇരുചക്ര വാഹന വിപണിയിലേക്ക് വീണ്ടും പ്രവേശിക്കുകയും ചെയ്യുന്നു. എയ്‍മയുടെ സഹകരണത്തിന് പുറമെ, 2022 ജൂലൈയിൽ ഇലക്ട്രിക് ലൂണ പുറത്തിറക്കാൻ കൈനറ്റിക് ഗ്രീൻ തയ്യാറെടുക്കുകയാണെന്നും ഫിറോഡിയ മോട്വാനി പറഞ്ഞു.

വർക്കസ് ഓട്ടോമൊബൈൽസുമായുള്ള കരാർ നിർമ്മാണ കരാറിലൂടെ കൈനറ്റിക് സിങ്, കൈനറ്റിക് സൂം എന്നീ രണ്ട് സ്‍കൂട്ടറുകൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. പൂനെയ്ക്കും അഹമ്മദ്‌നഗറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന സുപയിൽ കൈനറ്റിക് ഗ്രീൻ ഒരു പുതിയ E2W ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിലുമാണ്. അടുത്ത 24 മാസത്തിനുള്ളിൽ 100 ​​കോടി രൂപ കമ്പനി ഇവിടെ നിക്ഷേപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രീൻ മൊബിലിറ്റിയിൽ ഇന്ത്യയ്‍ക്ക് വലിയ സാധ്യതകൾ ഉള്ളതായി എയ്‌മ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്രസിഡന്റ് സു യുഹാങ് പറഞ്ഞു. പ്രത്യേകിച്ചും 2021 ൽ E2W 631 ശതമാനം വളർന്നുവെന്നും ഗ്രീൻ ആൻഡ് സ്‌മാർട്ട് മൊബിലിറ്റിയുടെ ആവശ്യകത നിറവേറ്റുന്നതിനുള്ള ആഗോള നിക്ഷേപത്തിന് എയ്‍മയുടെ തന്ത്രപ്രധാനമായ മുൻഗണന ഇന്ത്യയായിരിക്കും എന്നും സു യുഹാങ് പറഞ്ഞു. അന്താരാഷ്ട്ര ബ്രാൻഡുകളുമായുള്ള സംയുക്ത സംരംഭങ്ങളുടെ മികച്ച ട്രാക്ക് റെക്കോർഡ് കൈനറ്റിക്കിനുണ്ടെന്നും പ്രാദേശികവൽക്കരണത്തിലൂടെ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ എയ്‍മയ്ക്ക് കഴിയുമെന്നും യുഹാംഗ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios